/indian-express-malayalam/media/media_files/uploads/2021/03/ck-janu-nda-bjp-entry-vijaya-yathra.jpg)
സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ കക്ഷിയായ ജനാധിപത്യ രാഷ്ട്രീയസഭ വീണ്ടും എൻഡിഎയ്ക്കൊപ്പം. 2018ൽ എൻഡിഎ വിട്ട സികെ ജാനു പിന്നീട് എൽഡിഎഫുമായി അടുക്കാനും ശ്രമിച്ചിരുന്നു. എന്നാൽ എൽഡിഎഫ് തന്നോട് നീതി കാണിച്ചില്ല എന്ന് പറഞ്ഞ സികെ ജാനു എൻഡിഎയിലേക്ക് മടങ്ങുകയാണെന്ന് വ്യക്തമാക്കി. ബിജെപി നേതാവ് കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ സികെ ജാനുവും പങ്കെടുത്തിട്ടുണ്ട്.
അതേസമയം നടൻ ദേവൻ ബിജെപിയിൽ ചേര്‍ന്നു. വിജയ യാത്രയുടെ സമാപനവേദിയിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. കേരള പീപ്പിൾസ് പാര്‍ട്ടി എന്ന പേരിൽ ദേവൻ രൂപീകരിച്ച പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷൻ പന്തളം പ്രഭാകരൻ, മുൻ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെവിബാലകൃഷ്ണൻ, മുൻകാല ചലച്ചിത്ര നടി രാധ എന്നിവരും ബിജെപിയിൽ ചേർന്നു.
Read More: എൽഡിഎഫും യുഡിഎഫും പരസ്പരം മത്സരിക്കുന്നത് അഴിമതിയുടെ കാര്യത്തിലെന്ന് അമിത് ഷാ
നിരവധി തവണ എൽഡിഎഫിനെയും യുഡിഎഫിനെയും പരീക്ഷിച്ച കേരളം ഒരു തവണ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് അവസരം തന്നാൽ കേരളത്തെ രാജ്യത്തെ ഒന്നാം നിരയിലുള്ള സംസ്ഥാനമാക്കി മാറ്റാം എന്ന് അമിത്ഷാ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.