scorecardresearch

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം: ഹര്‍ജിക്കാരനെ ലോകായുക്ത തെരുവു നായയോട് ഉപമിച്ചത് അനൗചിത്യം: വി ഡി സതീശന്‍

ലോകായുക്ത ഹര്‍ജിക്കാരനെതിരെ ഇത്തരം പരാമര്‍ശം നടത്തിയത് വളരെ മോശമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

ലോകായുക്ത ഹര്‍ജിക്കാരനെതിരെ ഇത്തരം പരാമര്‍ശം നടത്തിയത് വളരെ മോശമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

author-image
WebDesk
New Update
v d satheesan|congress

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന കേസിലെ ഭിന്നവിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കിയ ആര്‍.എസ്.ശശികുമാറിനെതിരെ ലോകായുക്ത നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹര്‍ജിക്കാരനെ തെരുവു നായയോട് ഉപമിച്ച ലോകായുക്ത പരാമര്‍ശം അനൗചിത്യവും ലോകായുക്തയുടെ പദവിക്ക് നിരക്കാത്തതുമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisment

ആര്‍.എസ്. ശശികുമാര്‍ തെരുവില്‍ അലഞ്ഞുതിരിയുന്ന പേപ്പട്ടിയല്ല, സാമൂഹിക പ്രതിബദ്ധതയുള്ള, ശക്തമായ ഇടപെടല്‍ നടത്തുന്ന, അര്‍പ്പണബോധമുള്ള സത്യസന്ധനായ പൊതുപ്രവര്‍ത്തകനാണ്. അദ്ദേഹത്തെ അപമാനിച്ച വാക്കുകള്‍ ലോകായുക്ത പിന്‍വലിച്ച് മാപ്പ് പറയണം. ഭരണകക്ഷി എം.എല്‍.എയും മുന്‍മന്ത്രിയും നിരന്തരം ഗുരുതരമായ ആക്ഷേപം ചൊരിഞ്ഞിട്ട് ഒരു അക്ഷരംപോലും മറുപടി പറയാന്‍ തയ്യാറാകാതിരുന്ന ലോകായുക്ത ഹര്‍ജിക്കാരനെതിരെ ഇത്തരം പരാമര്‍ശം നടത്തിയത് വളരെ മോശമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

നീതി സംവിധാനത്തോടുള്ള വിശ്വാസ്യത നഷ്ടമാക്കുന്ന പ്രയോഗമാണ് ലോകായുക്ത നടത്തിയത്. ഹര്‍ജിക്കാരനെ നായയെന്നു വിളിക്കാന്‍ ആര്‍ക്കും അധികാരമില്ല. ജഡ്ജിമാര്‍ ആരും ഇതുവരെ ഇത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല. ഹര്‍ജിക്കാരെ ഇത്തരം വാക്കുകള്‍ ഉപയോഗിച്ചാല്‍ ആളുകള്‍ എങ്ങനെ ലോകായുക്തയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം നടത്തിയെന്ന കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത് പുനഃപരിശോധിക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂണ്‍ ഉല്‍ റഷീദും ശശികുമാറിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ചത്. വഴിയില്‍ പേപ്പട്ടി നില്‍ക്കുന്നതുകണ്ടാല്‍ വഴിമാറിപ്പോകുകയാണ് നല്ലതെന്നായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ പരാമര്‍ശം.

Advertisment
Vd Satheeshan Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: