scorecardresearch

'സ്വപ്നയുടേത് ഗുരുതര ആരോപണം, മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകും': വിഡി സതീശൻ

ഷാർജ ഷെയ്ഖിനെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലേക്ക് എത്തിച്ചെന്നത് ഗുരുതര ആരോപണമാണെന്ന് സതീശൻ പറഞ്ഞു

ഷാർജ ഷെയ്ഖിനെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലേക്ക് എത്തിച്ചെന്നത് ഗുരുതര ആരോപണമാണെന്ന് സതീശൻ പറഞ്ഞു

author-image
WebDesk
New Update
VD Satheeshan, CPM, LDF Government

ഫയൽ ചിത്രം

തിരുവനന്തപുരം: സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഷാർജ ഷെയ്ഖിനെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലേക്ക് എത്തിച്ചെന്നത് ഗുരുതര ആരോപണമാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

സോളാര്‍കേസ് പ്രതി സരിത ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ച സിബിഐ അന്വേഷണം സ്വപ്‌നയ്ക്ക് ലഭിക്കുമോയെന്നും സതീശൻ ചോദിച്ചു. കള്ളക്കടത്ത് കേസും അവർ ഉന്നയിച്ച ആരോപണങ്ങളും സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോട് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ ആവശ്യപ്പെട്ട പിണറായി വിജയൻ ഇപ്പോൾ അത് പുറത്തുവിടട്ടെയെന്ന് സതീശൻ പറഞ്ഞു.

മെന്റർ വിഷയത്തിൽ സഭയിൽ തെറ്റായ വിവരം നൽകിയ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആദ്യം ബാഗ് മറന്നു വെച്ചിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് മാറ്റി പറയേണ്ടി വന്നു. നാളെ അത് മുഖ്യമന്ത്രിയുടെ ബാഗല്ലാതെ ആവുമോയെന്നും പ്രതിപക്ഷവും നേതാവ് ചോദിച്ചു.

ബഫർസോൺ വിഷയത്തിൽ സർക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു. ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണിൽ നിന്നും പൂർണമായി ഒഴിവാക്കണം എന്നായിരുന്നു 2013ൽ യുഡിഎഫ് സർക്കാരിന്റെ നിലപാട്. എന്നാൽ 2019ൽ അതിന് വിരുദ്ധമായി ഒന്നാം പിണറായി സർക്കാർ തീരുമാനമെടുത്തു. അത് കേന്ദ്രത്തിന് അയച്ച് കൊടുക്കുകയും ചെയ്തു. ഈ നിലപാടാണ് സുപ്രീം കോടതിയിലേക്ക് പോയതും ഇടിത്തീയായി ഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Advertisment

ബഫര്‍ സോണ്‍ വിഷയത്തിൽ ഹര്‍ത്താൽ നടത്തി ജനങ്ങളെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗുരുതരമായ പല വീഴ്ചകളും സർക്കാരിനുണ്ടായി. സർക്കാർ സുപ്രീംകോടതിയിൽ നിന്നും ചോദിച്ചു വാങ്ങിയ വിധിയാണിത്. ഒരു കിലോമീറ്റർ ബഫർ സോണാക്കി തരണമെന്ന് കേരളസര്‍ക്കാര്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. എൽഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇക്കാര്യത്തിൽ ഉണ്ടായത്. വനംവകുപ്പിന് ശ്രദ്ധയുണ്ടായിരുന്നില്ലെന്നും സതീശൻ പറഞ്ഞു.

Also Read: ചൂടാറാതെ സ്വർണക്കടത്തു കേസ്; മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് സ്വപ്‌ന, വീണയ്‌ക്കെതിരെ കൂടുതൽ ആരോപണങ്ങൾ

Vd Satheeshan Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: