scorecardresearch

വയലാര്‍ അവാര്‍ഡ് ബെന്യാമിന്റെ 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍'ക്ക്

കെ.ആർ. മീര, ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ.സി. ഉണ്ണികൃഷ്ണൻ എന്നിവരായിരുന്നു ജഡ്ജിങ് കമ്മിറ്റി അംഗങ്ങള്‍

കെ.ആർ. മീര, ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ.സി. ഉണ്ണികൃഷ്ണൻ എന്നിവരായിരുന്നു ജഡ്ജിങ് കമ്മിറ്റി അംഗങ്ങള്‍

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
വയലാര്‍ അവാര്‍ഡ് ബെന്യാമിന്റെ 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍'ക്ക്

തിരുവനന്തപുരം: 45-ാമത് വയലാർ രാമവർമ്മ മെമ്മോറിയൽ സാഹിത്യ അവാർഡ് ബെന്യാമിന്റെ മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന കൃതിക്ക്. കെ.ആർ. മീര, ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ.സി. ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന ശില്‍പവും അടങ്ങുന്നതാണ് പുരസ്കാരം.

Advertisment

"അവാർഡ് നേട്ടത്തിൽ സന്തോഷമുണ്ട്, പുരസ്കാരം സാഹിത്യത്തെ കൂടുതൽ ഗൗരവത്തോടെ സമീപിക്കേണ്ടതിനെപ്പറ്റി ബോധവാനാക്കുന്നു. ഇന്നോളം എഴുതിയിട്ടുള്ള നോവലുകളില്‍ എറ്റവും ആത്മാംശമുള്ള നോവലാണ് മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങള്‍," ബെന്യാമിന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വയലാർ രാമവർമ്മയുടെ ചരമ ദിനമായ ഒക്ടോബർ 27-ാം തീയതി വൈകിട്ട് 5.30 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് സമര്‍പ്പണം. അവാർഡ് സമർപ്പണ ചടങ്ങിൽ വയലാർ രാമവർമ്മ രചിച്ച ഗാനങ്ങളും, കവിതകളും കോർത്തിണക്കി പ്രസിദ്ധ ഗായകരെ പങ്കെടുപ്പിച്ച് വയലാർ ഗാനാഞ്ജലി ഉണ്ടായിരിക്കുമെന്ന് വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് അറിയിച്ചു.

Also Read: മരണം തോറ്റു പോകുമ്പോൾ

Benyamin Vayalar Award

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: