/indian-express-malayalam/media/media_files/uploads/2022/02/vava-suresh-snake-catching-video-health-update.jpeg)
കോട്ടയം: പാമ്പിനെ ചാക്കിലാക്കുന്നതിനിടെ ഗുരുതരമായി കടിയേറ്റിട്ടും മൂര്‍ഖനെ വീണ്ടും പിടികൂടി നാട്ടുകാരുടെ പരിഭ്രാന്തി അവസാനിപ്പിച്ചത് വാവ സുരേഷ് തന്നെ. സംഭവം നടന്ന ദിവസത്തിലെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്.
നാലു തവണ ശ്രമിച്ചിട്ടും പാമ്പ് ചാക്കിലേക്കു കയറുന്നില്ലായിരുന്നു. തുടര്‍ന്ന് സുരേഷിന്റെ കാല്‍മുട്ടിനു മുകളിലായി കടിയേറ്റു. പാമ്പിനെ പാന്റില്‍നിന്നും വലിച്ചെടുത്ത സുരേഷ് പാമ്പിനെ കൈകയില്‍നിന്നു വിടുകയായിരുന്നു.
തുടര്‍ന്ന് കടിയേറ്റ ഭാഗം പരിശോധിച്ചു. റോഡിലേക്ക് ഇഴഞ്ഞുനീങ്ങിയ പാമ്പിനെ കണ്ട് നാട്ടുകാര്‍ പരിഭ്രാന്തരായി. പിന്നീട് സുരേഷ് തന്നെ പാമ്പിനെ പിടികൂടി ചാക്കിലാക്കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്.
പാമ്പിനെ ചാക്കിലാക്കിയശേഷം പ്രഥമ ശ്രുശ്രൂഷകളും സുരേഷ് തന്നെയാണ് ചെയ്തത്. കടിയേറ്റ ഭാഗത്തുനിന്ന് വിഷം പുറത്തുചാടിക്കാന്‍ സുരേഷ് ശ്രമിക്കുന്നുണ്ട്. പിന്നീട് അതിവേഗം ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാരോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം കുറിച്ചിയില്‍ വച്ചായിരുന്നു സംഭവം. ബോധരഹിതനായിട്ടായിരുന്നു സുരേഷിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ സുരേഷിന്റെ ആരോഗ്യനില മെച്ചെപ്പെട്ടു വരുന്നതായാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിക്കുന്ന വിവരം.
തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടു. ദ്രാവകരൂപത്തില്‍ നല്‍കുന്ന ഭക്ഷണം സ്വീകരിക്കുന്നുണ്ട്. ചോദ്യങ്ങളോട് സുരേഷ് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നനും അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.
Also Read: വാവ സുരേഷിന്റെ ആരോഗ്യനില: തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ പുരോഗതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.