/indian-express-malayalam/media/media_files/oo6FiDlhkIYJvTBNmKya.jpg)
ഫയൽ ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം -കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസിലെ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് 16 കോച്ചുകളിൽ നിന്ന് 20 കോച്ചുകളായി വർധിപ്പിച്ചത്. ജനുവരി 10 മുതൽ വർധിപ്പിച്ച കോച്ചുകളുമായി ട്രെയിൻ ഓടിത്തുടങ്ങും. തിരുവനന്തപുരം സെന്‍ട്രല്‍- കാസര്‍കോട് (20634), കാസര്‍കോട്- തിരുവനന്തപുരം സെന്‍ട്രല്‍(20633) റൂട്ടിലാണ് ട്രെയിൻ സര്‍വീസ് നടത്തുക.
പുതിയ ട്രെയിനില്‍ 16 ചെയര്‍കാറുകളും രണ്ട് എക്‌സിക്യൂട്ടീവ് ചെയര്‍കാറുമുണ്ടാകും. നിലവിലെ ട്രെയിനിന്റെ മൊത്തം സീറ്റുകള്‍ 1016 ആണ്. നാലുകോച്ചുകള്‍ അധികം വരുമ്പോള്‍ പുതിയ ട്രെയിനില്‍ സീറ്റുകളുടെ എണ്ണം 1328 ആയി മാറും.
ഉത്സവകാല സ്‌പെഷ്യൽ ട്രെയിനുകൾ
ശബരിമല മകരവിളക്ക്/പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്.
1. ട്രെയിൻ നമ്പർ 06058 തിരുവനന്തപുരം സെൻട്രൽ - എംജിആർ ചെന്നൈ സെൻട്രൽ ഫെസ്റ്റിവൽ സ്പെഷ്യൽ: ജനുവരി 15 ബുധനാഴ്ച പുലർച്ചെ 04.25 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെട്ട് (ഒരു സർവീസ്) അതേ ദിവസം രാത്രി 11 മണിക്ക് എംജിആർ ചെന്നൈ സെൻട്രലിൽ എത്തിച്ചേരും.
2. ട്രെയിൻ നമ്പർ 06059 എംജിആർ ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ ഫെസ്റ്റിവൽ സ്പെഷ്യൽ: എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് 01.00 മണിക്ക് പുറപ്പെടും. 2025 ജനുവരി 16 വ്യാഴാഴ്ച (ഒരു സർവീസ്) 20.00 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും.
3. ട്രെയിൻ നമ്പർ 06046 എറണാകുളം ജംഗ്ഷൻ-എംജിആർ ചെന്നൈ സെൻട്രൽ ഫെസ്റ്റിവൽ സ്പെഷ്യൽ: ജനുവരി 16 വ്യാഴാഴ്ച 18.15 മണിക്ക് എറണാകുളം ജംങ്ഷനിൽനിന്ന് പുറപ്പെടും. അടുത്ത ദിവസം 08.30 മണിക്ക് എംജിആർ ചെന്നൈ സെൻട്രലിൽ എത്തിച്ചേരും.
4. ട്രെയിൻ നമ്പർ 06047 എംജിആർ ചെന്നൈ സെൻട്രൽ-എറണാകുളം ജംഗ്ഷൻ ഫെസ്റ്റിവൽ സ്പെഷൽ: എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് 10.30 മണിക്ക് പുറപ്പെടും. ജനുവരി 17 വെള്ളിയാഴ്ച (ഒരു സർവീസ്) എറണാകുളത്ത് 23.00 മണിക്ക് എറണാകുളം ജംങ്ഷനിൽ എത്തിച്ചേരും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.