scorecardresearch

വാളയാര്‍ പീഡനക്കേസ്: കുറ്റക്കാര്‍ ആരായാലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് സിപിഎം

കോടതി വെറുതേവിട്ട പ്രതികള്‍ക്ക് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു

കോടതി വെറുതേവിട്ട പ്രതികള്‍ക്ക് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു

author-image
WebDesk
New Update
cpm election, cpm,

പാലക്കാട്: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതേവിട്ട സംഭവത്തില്‍ പ്രതികരണവുമായി സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി. പെണ്‍കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടും. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നതിനു വേണ്ടി ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Advertisment

പെണ്‍കുട്ടികളുടെ കുടുംബത്തിനു നീതി കിട്ടണം. കുറ്റക്കാര്‍ ആരായാലും രക്ഷപ്പെടാന്‍ അനുവദിക്കരുത്. അവരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. കേസ് വാദിക്കുന്നതില്‍ പ്രോസിക്യൂഷനോ, അന്വേഷണത്തില്‍ പൊലീസിനു വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണം. കുട്ടികളുടെ മരണം സംബന്ധിച്ചു സമഗ്ര അന്വേഷണം നടക്കണം. സംഭവത്തിലെ ദുരൂഹത നീക്കി യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരണമെന്നും സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Read Also: വാളയാര്‍: മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലും പ്രതിഷേധം

പോക്‌സോ കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള തീരുമാനത്തെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു. വീഴ്ച കൂടാതെ കാര്യങ്ങള്‍ അന്വേഷിച്ചു നടപടി സ്വീകരിക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തണമെന്നും സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി വെറുതേവിട്ട പ്രതികള്‍ക്ക് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വാളയാര്‍ പീഡനക്കേസ് പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം പറഞ്ഞിരുന്നു. കേസില്‍ പാര്‍ട്ടി ഇടപെട്ടിട്ടില്ലെന്നും അപ്പീല്‍ പോകണമെന്നും പുതുശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് മനോരമ ന്യൂസിനോടു പറഞ്ഞു.

Advertisment

അതേസമയം, വാളയാർ കേസിൽ ആവശ്യമെങ്കിൽ പുനരന്വേഷണം നടത്തുമെന്ന് നിയമമന്ത്രി എ.കെ.ബാലൻ പറഞ്ഞു. രണ്ടു തലത്തിലുള്ള അന്വേഷണം നടക്കും. പൊലീസ് അന്വേഷണത്തിലെ വീഴ്ച പരിശോധിക്കും. ഡിഐജിയായിരിക്കും പൊലീസ് അന്വേഷണത്തിലെ വീഴ്ച പരിശോധിക്കുകയെന്നും മന്ത്രി പറഞ്ഞു. ഡിഐജിയുടെ റിപ്പോര്‍ട്ടിനു ശേഷം ആവശ്യമെങ്കില്‍ പുനരന്വേഷണം നടത്തും. കേസ് നടത്തിപ്പിലെ വീഴ്‌ച പ്രേസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read Also: സംസ്ഥാനത്തിനേറ്റ കളങ്കം നീക്കണം; വാളയാര്‍ കേസില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആനിരാജ

വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേസിന്റെ ഗൗരവം മനസിലാക്കിയാണ് അപ്പീൽ നൽകുന്നതെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ, പൊലീസിന്റെ അപ്പീലിൽ വിശ്വാസമില്ലെന്നും കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും കുട്ടികളുടെ മാതാപിതാക്കൾ പറയുന്നു.

Cpim Rape Cases Ldf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: