scorecardresearch

വാളയാര്‍ കേസ്: പെണ്‍കുട്ടികളുടെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങി

വാളയാര്‍ കേസ് വേഗത്തില്‍ ഏറ്റെടുക്കാന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു

വാളയാര്‍ കേസ് വേഗത്തില്‍ ഏറ്റെടുക്കാന്‍ സിബിഐക്ക് ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു

author-image
WebDesk
New Update
valayar case, വാളയാര്‍ കേസ്, valayar case news, വാളയാര്‍ കേസ് വാര്‍ത്തകള്‍, valayar case history, വാളയാര്‍ കേസ് ചരിത്രം, valayar case protest, valayar case malayalam news, indian express malayalam, ie malayalam, ഐഇ മലയാളം

പാലക്കാട്: വാളയാറില്‍ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വഷണം ആരംഭിച്ചു. പാലക്കാട് പോക്സോ കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. കൊലക്കുറ്റം ചുമത്തി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊലക്കുറ്റത്തിന് പുറമെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്.

Advertisment

സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. വാളയാര്‍ കേസ് വേഗത്തില്‍ ഏറ്റെടുക്കാന്‍ സിബിഐക്ക് ഹൈക്കോടതി നിർദേശമുണ്ടായിരുന്നു. പത്ത് ദിവസത്തിനകം കേസിന്റെ രേഖകള്‍ കൈമാറാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് സിബിഐക്ക് വിടാനുള്ള സര്‍ക്കാര്‍ വിജ്‍ഞാപനത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.

Read More: കൊച്ചി യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മണിക്ക് കോവിഡ്

2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് വാളയാറില്‍ 13ഉം ഒമ്പതും വയസുള്ള സഹോദരിമാരെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരും ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ളതായി പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 2019ല്‍ പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടു. പ്രതികളെ വെറുതെ വിട്ട വിധി സര്‍ക്കാരിന്റേയും കുട്ടികളുടെ അമ്മയുടെയും അപ്പീലില്‍ ഹൈക്കോടതി റദ്ദാക്കി.

Valayar Issue Cbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: