scorecardresearch

വഫ ഫിറോസിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസൻസ് കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു

ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസൻസ് കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു

author-image
WebDesk
New Update
വഫ ഫിറോസിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനൊപ്പം ഉണ്ടായിരുന്നു വഫ ഫിറോസിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് വഫയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കാരണം കാട്ടിക്കല്‍ നോട്ടീസിന് വഫ മറുപടി നല്‍കിയില്ലെന്ന് ആര്‍ടിഒ കുറ്റപ്പെടുത്തി.

Advertisment

ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസൻസ് കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ഒരു വർഷത്തേക്കാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്. അപകടമരണം നടന്നിട്ട് ഇതുവരെ ശ്രീറാമിന്റെ ലൈസൻസ് റദ്ദാക്കിയില്ലെന്ന് പരാതി ഉയർന്നതിനു പിന്നാലെയാണ് നടപടി.

Read Also: മഞ്ജു വാര്യരെ രക്ഷപ്പെടുത്തണമെന്ന് ദിലീപ്

സാങ്കേതിക തടസങ്ങളാലാണ് ശ്രീറാമിന്റെ ലൈസൻസ് ഇതുവരെ റദ്ദാക്കാതിരുന്നതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിശദീകരണം. ശ്രീറാമിന് നേരിട്ട് നോട്ടീസ് നൽകാൻ കഴിഞ്ഞില്ല. നോട്ടീസ് നൽകി 15 ദിവസത്തിന് ശേഷം മാത്രമേ ലൈസൻസ് റദ്ദാക്കാനാകൂ. സാങ്കേതിക തടസമുള്ളതിനാലാണ് നടപടി വൈകിയതെന്നുമാണ് വിശദീകരണം. അപകടമുണ്ടാക്കിയ വാഹനം പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടത് വൈകിയതുകൊണ്ടാണ് നടപടികള്‍ നീളുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ശ്രീറാമിന് നോട്ടീസ് അയച്ചെങ്കിലും, പേഴ്സണൽ സ്റ്റാഫ് എന്ന പേരിൽ മറ്റൊരാളാണ് ഇത് കൈപ്പറ്റിയതെന്നും ശ്രീറാമിന്റെ വിശദീകരണം കൂടി ലഭിച്ചാലേ നടപടിയെടുക്കാനാകൂവെന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

Read Also: മദ്യത്തിന്റെ മണം അറിയില്ല, ശ്രീറാമിനെ ഒരുതരം മണം ഉണ്ടായിരുന്നു: വഫ ഫിറോസ്

Advertisment

ഓഗസ്റ്റ് മൂന്നാം തീയതി പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചുവെന്നു പറയപ്പെടുന്ന വാഹനം ഇടിച്ച് മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ മരിക്കുന്നത്. ശ്രീറാം മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. എന്നാൽ രക്ത പരിശോധനയിൽ ഇത് തെളിയിക്കാൻ സാധിച്ചില്ല. അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്ത സാംപിൾ ശേഖരിച്ചത്.

Car Accident Sreeram Venkitaraman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: