/indian-express-malayalam/media/media_files/uploads/2019/05/muralee.jpg)
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ മന്ത്രിസഭയിൽ വി.മുരളീധരനും. മഹാരാഷ്ട്രയിൽനിന്നുളള രാജ്യസഭാംഗമായ വി.മുരളീധരൻ സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്രമന്ത്രിസഭയിലെ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട് ആദ്യം പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് വിളിച്ചതെന്നും പിന്നീട് കാബിനറ്റ് സെക്രട്ടറിയേറ്റിൽനിന്നും വിളിച്ചുവെന്നുംം വി.മുരളീധരൻ പറഞ്ഞു.
തലശേരി സ്വദേശിയാണ് വി.മുരളീധരൻ. എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. എബിവിപിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
Read More: Narendra Modi Cabinet: നരേന്ദ്ര മോദി മന്ത്രിസഭയിൽ ആരൊക്കെയെന്നറിയാം
കേരളത്തിലെ ആര്‍എസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള മുരളീധരന്‍ 2009 ലാണ് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റാകുന്നത്. 2012 ല്‍ മുരളീധരന്‍ വീണ്ടും ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. 2015 ല്‍ കുമ്മനം രാജശേഖരന്‍ പ്രസിഡന്റാകുന്നതോടെയാണ് മുരളീധരന്‍ അധികാരം ഒഴിയുന്നത്.
നേരത്തെ, മന്ത്രിസഭയിൽ കുമ്മനം രാജശേഖരന് സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നില്ലെന്ന നിലപാടിലായിരുന്നു കുമ്മനം. ഇതിനുപിന്നാലെ ഡൽഹിയിൽനിന്നും കുമ്മനത്തിന് വിളിയെത്തി. ഇതോടെയാണ് കുമ്മനത്തിന് മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുണ്ടെന്ന് വാർത്തകൾ പരന്നത്.
Also Read: Narendra Modi oath taking Live Updates: ‘ദൈവനാമത്തിൽ’; നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു
അതേസമയം, ഇന്ത്യയുടെ പ്രധാനമന്ത്രിയായി രണ്ടാം തവണയും നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറ്റു. ബിജെപി അധ്യക്ഷൻ അമിത് ഷാ മന്ത്രിസഭയിൽ അംഗമാകും.
ബിംസ്റ്റെക് രാഷ്ട്രത്തലവന്മാരുൾപ്പെടെയുള്ള വിദേശ പ്രതിനിധികളുടെ സാന്നിധ്യം ചടങ്ങിന് മാറ്റു കൂട്ടി. പ്രധാനമന്ത്രിക്കൊപ്പം തന്നെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പങ്കെടുത്തു. സോണിയയും രാഹുലും പങ്കെടുക്കുന്നത് സത്യപ്രതിജ്ഞ ചടങ്ങിനെ കൂടുതൽ ശ്രദ്ധേയമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.