ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 58 മന്ത്രിമാരാണ് സത്യപ്രതിഞ്ജ ചെയ്തത്. 24 ക്യാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തുന്ന ആദ്യ കോൺഗ്രസ് ഇതര സർക്കാരാണ് നരേന്ദ്ര മോദിയുടേത്.

മന്ത്രിസഭയിലെ രണ്ടാമനായി രാജ്‌നാഥ് സിങ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ അമിത് ഷാ മൂന്നാമനായാണ് സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖരായ അരുൺ ജെയ്റ്റ്‌ലി, സുഷ്മ സ്വരാജ്, മനേക ഗാന്ധി എന്നിവർ രണ്ടാം മന്ത്രിസഭയിലില്ല. ആരോഗ്യ കാരണങ്ങളാലാണ് അരുൺ ജെയ്റ്റ്‌ലിയും സുഷ്മ സ്വരാജും മാറി നിൽക്കുന്നതെന്നാണ് സൂചന.

കേരളത്തിൽ നിന്ന് വി. മുരളീധരൻ കേന്ദ്രമന്ത്രിസഭയിൽ സഹമന്ത്രിയാകും. മഹാരാഷ്ട്രയിൽനിന്നുളള രാജ്യസഭാംഗമായ വി.മുരളീധരൻ സത്യപ്രതിജ്ഞ ചെയ്തു.

Narendra Modi Cabinet: ക്യാബിനറ്റ് മന്ത്രിമാർ

രാജ്നാഥ് സിങ്
അമിത് ഷാ
നിതിൻ ഗഡ്കരി
സദാനന്ദ ഗൗഡ
നിർമ്മല സീതാരാമൻ
രാം വിലാസ് പാസ്വാൻ
നരേന്ദ്ര സിങ് തോമർ
രവി ശങ്കർ പ്രസാദ്
ഹർസിമ്രത്ത് കൗർ ബാദൽ
താവർചന്ദ് ഗെല്ലോട്ട്
എസ്. ജയ്ശങ്കർ
രമേശ് നിശാങ്ക്
അർജുൻ മുണ്ഡ
സ്മൃതി ഇറാനി
ഹർഷ് വർദ്ധൻ
പ്രകാശ് ജാവഡേക്കർ
പിയൂഷ് ഗോയൽ
ദർമേന്ദ്ര പ്രധാൻ
മുക്തർ അബ്ബാസ് നഖ്‌വി
പ്രഹ്ലാദ് ജോഷി
മഹേന്ദ്ര നാഥ് പാണ്ഡെ
അരവിന്ദ് സാവന്ത്
ഗിരിരാജ് സിങ്
ഗജേന്ദ്ര സിങ് ഷെഖാവത്ത്

Narendra Modi Cabinet: സ്വതന്ത്ര ചുമതയുള്ള സഹമന്ത്രിമാർ

സന്തോഷ് കുമാർ ഗാങ്‌വാർ
റാവു ഇന്ദർജിത് സിങ്
ശ്രീപഠ് യെഷോ നായ്ക്
ഡോ. ജിതേന്ദ്ര സിങ്
ആർ.കെ സിങ്
കിരൺ റിജ്ജു
പ്രഹ്ലാദ് സിങ് പട്ടേൽ
ഹർദീപ് സിങ് പൂരി
മൻസുക് മാണ്ഡാവിയ

Narendra Modi Cabinet: സഹമന്ത്രിമാർ

ഫഗ്ഗാൻസിങ് കുൽസാത്തെ
അശ്വിനി കുമാർ ചൗബെ
അർജുൻ റാം മേഘ്‌വാൾ
വി.കെ സിങ്
കൃഷൻ പാൽ
ദാൻവെ റാവുസാഹിബ് ദാദാറാവു
ജി. കിഷൻ റെഡ്ഡി
പർഷോട്ടാം റുപാല
റാംദാസ് അത്വലെ
നിരഞ്ജൻ ജ്യോതി
ബാബുൽ സുപ്രിയോ
സഞ്ജീവ് കുമാർ ബാല്യാൻ
ദോത്രേ സഞ്ജയ്
അനുരാഗ് സിങ് ഠാക്കൂർ
അങ്കാടി സുരേഷ്
നിത്യാനന്ദ റായ്
റത്തൻ ലാൽ കഠാരിയ
വി.മുരളീധരൻ
രേണുഖ സിങ് സാറുട്ട
സോം പ്രകാശ്
രാമേശ്വർ തേലി
പ്രതാപ് ചന്ദ്ര
കൈലേശ് ചൗദരി
ദേബശ്രീ ചൗദരി

രാഷ്ട്രപതി ഭവനിലിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ പൂർത്തിയായി. മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ രാഷ്ട്രതലവന്മാരും പ്രതിനിധികളും ചടങ്ങിന് സാക്ഷിയായി. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരും സത്യപ്രതിഞ്ജയ്ക്കെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook