scorecardresearch

സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രി പദവി ഒഴിയണമെന്ന് വി മുരളീധരന്‍; ബിജെപിയുടെ ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞെന്ന് സുരേന്ദ്രൻ

സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ പറഞ്ഞു

സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ പറഞ്ഞു

author-image
WebDesk
New Update
v muraledharan,bjp, IE Malayalam

Photo: Facebook/ V Muraleedharan

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെ കേന്ദ്രം വേട്ടയാടുകയായിരുന്നു എന്ന ആരോപണങ്ങള്‍ സ്വപ്നയുടെ വെളിപ്പെടുത്തലിലൂടെ പൊളിഞ്ഞെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ച് പദവി ഒഴിയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

Advertisment

"കേസില്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു ഇടപെടലുകളും നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് തെളിയിക്കുന്നതാണ് സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍. മുഖ്യമന്ത്രിയുടെ പ്രേരണയോടെയാണ് എല്ലാം നടന്നത്," മുരളീധരന്‍ ആരോപിച്ചു.

"സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം അവസാനിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഗള്‍ഫ് യാത്ര എന്തിനാണെന്ന് വെളിപ്പെടുത്തണം. അനുമതി ഇല്ലാതെ ആത്മകഥ എഴുതിയ ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാന്‍ തയാറാകണം," മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനങ്ങള്‍ കള്ളക്കടത്തിനായി ഉപയോഗിച്ചെന്നും ശിവശങ്കര്‍ പദവി ദുരുപയോഗം ചെയ്തെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Advertisment

ശിവശങ്കറിന്റെ പുസ്തകം സര്‍ക്കാരിനെ വെള്ള പൂശാനുള്ള ശ്രമമാണ്. എന്നാല്‍ അതിപ്പോള്‍ തിരിച്ചടിച്ചിരിക്കുകയാണ്. ബാഗേജ് വിട്ടുകിട്ടാനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചു. ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്ന ആവശ്യം ഉന്നയിച്ചത് ഇതിനാലാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Also Read: ശിവശങ്കര്‍ ജീവിതത്തിന്റെ ഭാഗമായിരുന്നു, ചതിക്കേണ്ട കാര്യമില്ല: സ്വപ്‌ന സുരേഷ്

തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിക്കപ്പെട്ടത് ആദ്യത്തെ കള്ളക്കടത്തല്ല, അതിന് മുമ്പും നിരവധി സ്വർണ്ണക്കള്ളക്കടത്ത് നടന്നിട്ടുണ്ടെന്ന് താൻ അന്നേ പറഞ്ഞിരുന്നു. ശിവശങ്കരന്റെ ഔദ്യോഗിക ഫോണും അദ്ദേഹത്തിന്റെ മൊബൈൽ നമ്പറും പരിശോധിച്ചാൽ വസ്തുത മനസിലാവുമെന്ന് അന്ന് പറഞ്ഞപ്പോൾ എല്ലാവരും അത് എഴുതിതള്ളി. കസ്റ്റംസ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രിക്ക് താത്പര്യമുള്ള കേസായതു കൊണ്ട് ബാഗേജ് വിട്ടുകിട്ടണമെന്നാണ് ശിവശങ്കരൻ ആവശ്യപ്പെട്ടത്. തുടർന്ന് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ആവുന്നത്ര ശ്രമിച്ചു.

സ്വപ്നയെ ബാഗ്ലൂരിലേക്ക് രക്ഷപ്പെടാൻ സഹായിച്ചത് ശിവശങ്കരനാണെന്നാണ് ബിജെപി പറഞ്ഞിരുന്നു. സർക്കാരിനെ ന്യായീകരിക്കാൻ പുറത്തുവന്ന സ്വപ്നയുടെ ശബ്ദരേഖ വ്യാജമാണെന്നും അന്നേ ഞങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. അതെല്ലാം ഇന്ന് ചാനലിന്റെ മുമ്പിൽ അവർ സമ്മതിച്ചു. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്ന ശബ്ദരേഖയും വ്യാജമാണെന്ന് സ്വപ്ന സ്ഥിരീകരിച്ചത് സർക്കാരിനുള്ള തിരിച്ചടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Bjp Pinarayi Vijayan Gold Smuggling Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: