scorecardresearch

യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കോളേജിലെത്തിക്കും

അഖിലിനെ കുത്താന്‍ ശിവരഞ്ജിത് ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്

അഖിലിനെ കുത്താന്‍ ശിവരഞ്ജിത് ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്

author-image
WebDesk
New Update
University College, SFI, Suicide attempt

University College

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതികളെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. യൂണിവേഴ്സിറ്റി കോളേജിലാണ് ഒന്നാം പ്രതി ശിവരഞ്ജിത്തിനെയും രണ്ടാം പ്രതി നസീമിനെയും പൊലീസ് തെളിവെടുപ്പിനായി എത്തിക്കുന്നത്. അഖിലിനെ കുത്താന്‍ ശിവരഞ്ജിത് ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്.

Advertisment

സംഘർഷം നടന്ന സ്ഥലത്ത് പ്രതികളെ എത്തിച്ച് പൊലീസ് കാര്യങ്ങൾ ചോദിച്ചറിയും. ഇരുവരും നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്നും നസീം പിടിച്ചുവച്ചുവെന്നുമാണ് അഖിൽ ഇന്നലെ പൊലീസിന് നൽകിയ മൊഴി. ക്യാമ്പസിലിരുന്ന് പാട്ട് പാടിയതാണ് പ്രകോപനത്തിന് ഇടയാക്കിതെന്നും അഖില്‍ മൊഴിയില്‍ പറയുന്നു. കേസിൽ പ്രതികളായ പതിനാറ് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേർ മാത്രമാണ് ഇതുവരെ പിടിയിലായത്. പത്ത് പേർക്കായുള്ള തിരച്ചിൽ പൊലീസ് തുടരുകയാണ്.

Read Also: കുത്തിയത് ശിവരഞ്ജിത് തന്നെയെന്ന് അഖിലിന്റെ മൊഴി

അതേസമയം, സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും. ക്ലാസുകൾ പുനരാരംഭിക്കുന്നതിന് മുമ്പ് ക്യാമ്പസിൽ അടിമുടി മാറ്റം വരുത്തുകയാണ് അധികൃതർ. കോളേജ് പ്രവേശന കവാടത്തില്‍ ഉണ്ടായിരുന്ന ചെഗുവേരയുടെ ചിത്രം പതിച്ചുള്ള കൊടിയും നീക്കം ചെയ്തു. ക്യാംപസിനകത്തെ എസ്എഫ്ഐയുടെ പോസ്റ്ററുകളും നീക്കിയിട്ടുണ്ട്. കോളേജ് കൗണ്‍സിലാണ് ഇവ നീക്കം ചെയ്യാനുള്ള തീരുമാനം എടുത്തത്.

യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ക്യാംപസിനകത്ത് അഡ്ഹോക് കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. സംഘർഷത്തിനിടെ കുത്തേറ്റ അഖിലിനെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 25 അംഗ കമ്മിറ്റിക്കാണ് രൂപം നൽകിയിരിക്കുന്നത്.

Advertisment
Sfi Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: