scorecardresearch

ഇടുക്കിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ

രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ

author-image
WebDesk
New Update
hartal, kerala, ie malayalam

കട്ടപ്പന: ഇടുക്കി ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. 1964 ലെയും 93 ലെയും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക, കേരളത്തിൽ സീറോ കരുതൽ മേഖല എന്ന യുഡിഎഫ് തീരുമാനം പുനഃസ്ഥാപിക്കുക, കെട്ടിട നിർമാണ നിരോധന ഉത്തരവുകൾ പിൻവലിക്കുക, സംരക്ഷിത മേഖലക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ.

Advertisment

രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ശബരിമല തീർഥാടകരുടെ വാഹനങ്ങളെ ഹർത്താലിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്. വിവാഹം, പാൽ വിതരണം, പത്രം എന്നിവയെയും ഹർത്താലിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇടുക്കിയിലെ പുതിയ സംരംഭകത്വത്തെ കുറിച്ച് പഠിക്കാനും സംരംഭകരുമായി ചർച്ച നടത്താനും വ്യവസായ മന്ത്രി പി.രാജീവ് ജില്ലയിൽ എത്തുന്ന ദിവസമായതിനാലാണ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിനെ തുടർന്ന് മന്ത്രിയുടെ സന്ദർശനം മാറ്റി.

Udf Hartal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: