scorecardresearch

സിനിമകൾ ദക്ഷിണേന്ത്യൻ ഭാഷകളുടെ സ്വത്വം അടയാളപ്പെടുത്തുന്നു; ഉദയനിധി സ്റ്റാലിൻ

ഉത്തരേന്ത്യയിലെ പ്രാദേശിക ഭാഷാ ചിത്രങ്ങളെല്ലാം ഹിന്ദിയ്ക്ക് വേണ്ടി വഴിമാറിയെന്നും ഉദയനിധി സ്റ്റാലിൻ അഭിപ്രായപ്പെട്ടു

ഉത്തരേന്ത്യയിലെ പ്രാദേശിക ഭാഷാ ചിത്രങ്ങളെല്ലാം ഹിന്ദിയ്ക്ക് വേണ്ടി വഴിമാറിയെന്നും ഉദയനിധി സ്റ്റാലിൻ അഭിപ്രായപ്പെട്ടു

author-image
WebDesk
New Update
udayanidi stalin

ഉദയനിധി സ്റ്റാലിൻ (ഫൊട്ടാെ കടപ്പാട് : ഉദയനിധി സ്റ്റാലിൻ-എക്സ്)

കോഴിക്കോട്: പ്രാദേശിക സിനിമകളിലുടെ ദക്ഷിണേന്ത്യൻ ഭാഷകൾ തങ്ങളുടെ സ്വത്വം നിലനിർത്തുന്നുണ്ടെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അഭിപ്രായപ്പെട്ടു. കോഴിക്കോട് മനോരമ സംഘടിപ്പിച്ച ഹോർത്തൂസ് സാഹിത്യോത്സവത്തിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യയിലെ പ്രാദേശിക ഭാഷാ ചിത്രങ്ങളെല്ലാം ഹിന്ദിയ്ക്ക് വേണ്ടി വഴിമാറിയെന്നും അദ്ദേഹം പറഞ്ഞു.

Advertisment

"ഭാഷാപരമായ സ്വത്വം സംരക്ഷിക്കുന്നതിൽ മലയാളം, തമിഴ്,തെലുങ്ക്, കന്നഡ സിനിമകൾ വഹിക്കുന്ന പങ്ക് മറ്റൊരു പ്രാദേശിക ഭാഷയും ഉപയോഗപ്പെടുത്തുന്നില്ല. ഉത്തരേന്ത്യയിലേക്ക്് നോക്കിയാൽ അവിടെ പ്രാദേശിക ഭാഷാ ചിത്രങ്ങളെല്ലാം പേരിലൊതുങ്ങുന്നു. എല്ലാം ഹിന്ദി അഥവാ ബോളിവിഡ് സിനിമകൾക്കായി വഴി മാറി കൊടുത്തു. സ്വന്തം സ്വത്വം സംരക്ഷിക്കുന്നതിലൂടെ ദക്ഷിണേന്ത്യൻ ഭാഷകളിലെ സിനിമകൾ അഭിവൃദ്ധി പ്രാപിക്കുകയാണ് ഉണ്ടായത്"- ഉദയനിധി സ്റ്റാലിൻ അഭിപ്രായപ്പെട്ടു. 

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തിനോടുള്ള എതിർപ്പും ഉദയനിധി സംവാദത്തിൽ പ്രകടിപ്പിച്ചു. ഭാഷയോടല്ല, ഭാഷവഴി കടത്താൻ ശ്രമിക്കുന്ന സാമൂഹിക അധിനിവേശത്തോടാണ് എതിർപ്പെന്നും അദ്ദേഹം വ്യക്തമാക്കി. ഭാഷയും സംസ്‌കാരവും സാഹിത്യവും സ്വത്വവും നിലനിർത്താനുള്ള പോരാട്ടത്തിൽ കേരളവും തമിഴ്‌നാടും ഒറ്റക്കെട്ടായി നിൽക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു. 

Read More

Advertisment
South India Dravida Politics

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: