scorecardresearch

ആദ്യ പരിശോധനയില്‍ ഇല്ലാത്ത ഉത്തരക്കടലാസ് പിന്നെ കണ്ടെത്തിയത് ദുരൂഹമെന്ന് അഡീഷണല്‍ ഡയറക്ടര്‍

യൂണിറ്റ് മുറിയിൽ കയറി വിശദമായി പരിശോധിച്ചിരുന്നു. എന്നിട്ടും കാണാതിരുന്ന ഉത്തരക്കടലാസ് കെട്ട് പിന്നീട് കണ്ടെത്തിയതിൽ ദുരൂഹത ഉണ്ടെന്ന് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.സുമ

യൂണിറ്റ് മുറിയിൽ കയറി വിശദമായി പരിശോധിച്ചിരുന്നു. എന്നിട്ടും കാണാതിരുന്ന ഉത്തരക്കടലാസ് കെട്ട് പിന്നീട് കണ്ടെത്തിയതിൽ ദുരൂഹത ഉണ്ടെന്ന് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.സുമ

author-image
WebDesk
New Update
ആദ്യ പരിശോധനയില്‍ ഇല്ലാത്ത ഉത്തരക്കടലാസ് പിന്നെ കണ്ടെത്തിയത് ദുരൂഹമെന്ന് അഡീഷണല്‍ ഡയറക്ടര്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ പൊലീസ് സുരക്ഷയോടെ ക്ലാസുകള്‍ നടത്തുമെന്ന് കോളേജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ കെ.കെ.സുമ അറിയിച്ചു. പിഎസ്‌സി പരീക്ഷകള്‍ ഇനി യൂണിവേഴ്‌സിറ്റി കോളേജില്‍ വച്ച് നടത്തില്ല. കോളേജിന്റെ അല്ലാത്ത ഒരു പരീക്ഷയ്ക്കും പരീക്ഷാ കേന്ദ്രം അനുവദിക്കേണ്ടെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും.

Advertisment

കോളേജിലെ പരീക്ഷാ സൂപ്രണ്ടിനെ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്. അതേസമയം, കോളേജ് യൂണിയന്‍ റൂമില്‍ ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ അനധ്യാപകരായ മൂന്ന് പേരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

Read Also: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം; ഗവര്‍ണര്‍ ഇടപെടുന്നു

സംഘർഷത്തിന്‍റെയും പിന്നാലെ വന്ന ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ യൂണിറ്റ് മുറിയിൽ കയറി വിശദമായി പരിശോധിച്ചിരുന്നു. ഏറെ നേരം പരിശോധിച്ചിട്ടും കാണാതിരുന്ന ഉത്തരക്കടലാസ് കെട്ട് പിന്നീട് കണ്ടെത്തിയതിൽ ദുരൂഹത ഉണ്ടെന്നാണ് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.സുമ പറയുന്നത്.

കോളേജിലെ എസ്എഫ്ഐ യൂണിയന്റെ ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറിയാക്കി മാറ്റിയിട്ടുണ്ട്. പഠനാന്തരീക്ഷം സമാധാനപരമാക്കുന്നതിന് അധ്യാപകരുടെ സഹകരണം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Advertisment

അതേസമയം, കോളേജില്‍ ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തിയവര്‍ക്ക് റീ അഡ്മിഷന്‍ നല്‍കില്ലെന്നും റഗുലര്‍ രീതിയില്‍ മാത്രമേ അഡ്മിഷന്‍ നടക്കുകയുള്ളൂവെന്നും തീരുമാനിച്ചു. കോളേജ് ക്യാമ്പസിലെ ബാനറുകളും പോസ്റ്ററുകളും ചുവരെഴുത്തുകളുമെല്ലാം നീക്കം ചെയ്യാനും തീരുമാനമായി.

University College Sfi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: