/indian-express-malayalam/media/media_files/2HqouEy36DaPoBkVci7H.jpg)
രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തിരുവനന്തപുരത്തുകാർക്ക് പറയുന്ന കാര്യങ്ങൾ ചെയ്യുന്ന ആളാണ് താനെന്ന് മനസിലായി തുടങ്ങിയെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. അവർക്ക് ഞാനിപ്പോൾ അപരിചിതനല്ല. എന്നെയും ഞാൻ പറയുന്ന കാര്യങ്ങളും അവർക്ക് മനസിലായി തുടങ്ങിയെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ 'നേതാവ് നിലപാട്' പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ടത്തിൽ ഞാൻ പുറത്തുനിന്നുള്ള ആളാണെന്ന തരത്തിൽ എതിർ മുന്നണികൾ പ്രചാരണം നടത്താൻ ശ്രമിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ ഒരു ത്രികോണ മത്സരം എന്ന നിലയിലാണ് ഞാൻ വന്നത്. പക്ഷെ, കുറച്ചു ദിവസം ജനങ്ങളിലേക്ക് ഇറങ്ങി അവരുടെ പ്രശ്നങ്ങളെല്ലാം മനസിലാക്കിയപ്പോൾ ഇതെന്റെ നിയോഗമാണെന്ന് തിരിച്ചറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽനിന്ന് വന്ന ഒരാളാണ് എന്ന തോന്നലില്ല. എന്റെ കേരളത്തിന്റെ തലസ്ഥാനത്ത് എംപിയാകണമെന്ന് ആഗ്രഹമുണ്ട്. അത് അവര്‍ക്ക് മനസിലാക്കാൻ സാധിച്ചു എന്നതിലാണ് സന്തോഷം. 15 കൊല്ലം അവർ ഒരു എംപിക്ക് അവസരം കൊടുത്തു. അഞ്ച് കൊല്ലം പന്ന്യൻ സാറിനും. എന്ത് മാറ്റമാണ് അവർ ഇവിടെ ചെയ്തത്. എന്റെ രാഷ്ട്രീയം പ്രവൃത്തിയുടേതാണ്. വികസനത്തെ കുറിച്ചും പുരോഗമനത്തെ കുറിച്ചും ഭാവിയെ കുറിച്ചും ഞാൻ സംസാരിച്ചുകൊണ്ടിരിക്കും. അതിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read More
- രാഹുൽ ഗാന്ധിക്ക് ഭക്ഷ്യവിഷബാധ; തിങ്കളാഴ്ചത്തെ കേരള പര്യടനം റദ്ദാക്കി
- തൃശ്ശൂർ പൂരം: പൊലീസിനെതിരെ ഉണ്ടായ പരാതിയിൽ നടപടിയെടുത്ത് മുഖ്യമന്ത്രി
- രാജീവ് ചന്ദ്രശേഖറിനെതിരെ തെറ്റായ പ്രചാരണം; ശശി തരൂരിനെതിരെ കേസ്
- സൈബർ ആക്രമണ വിവാദം: പറഞ്ഞതൊന്നും മാറ്റിയിട്ടില്ലെന്ന് കെ.കെ ശൈലജ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us