scorecardresearch

ട്രാക്കിൽ അറ്റകുറ്റപ്പണി: 15 മുതൽ 20വരെ ട്രെയിനുകൾക്ക് നിയന്ത്രണം

ഫെബ്രുവരി 15 മുതൽ 20 വരെ ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടായിരിക്കും

ഫെബ്രുവരി 15 മുതൽ 20 വരെ ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടായിരിക്കും

author-image
WebDesk
New Update
selfie, railway track, train

കൊച്ചി: ഇടപ്പളളിക്കും ആലുവയ്ക്കും ഇടയിലെ ട്രാക്ക്, ക്രോസ് ഓവർ പോയിന്റുകളുടെ അറ്റകുറ്റപ്പണികൾ കാരണം ഫെബ്രുവരി 15 മുതൽ 20 വരെ ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടായിരിക്കും.

ട്രെയിൻ നിയന്ത്രണം

Advertisment

ട്രെയിൻ നമ്പർ-16127: ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് 15, 16, 17, 18, 19, 20 തീയതികളിൽ ഇടപ്പളളിയിൽ 1 മണിക്കൂർ 20 മിനിറ്റ് പിടിച്ചിടും.

വൈകിയോടുന്ന ട്രെയിനുകൾ

ട്രെയിൻ നമ്പർ-22653: 15-ാം തീയതി തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ-ഹസ്റത് നിസാമുദീൻ വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 30 മിനിറ്റ് വൈകിയേ പുറപ്പെടൂ. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 10 മിനിറ്റ് ട്രെയിൻ പിടിച്ചിടും.

ട്രെയിൻ നമ്പർ-22114: 17-ാം തീയതി കൊച്ചുവേളിയിൽനിന്നും പുറപ്പെടുന്ന ലോക്മാന്യ തിലക് ടെർമിനസ് ബൈ വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 30 മിനിറ്റ് വൈകിയേ പുറപ്പെടൂ. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 10 മിനിറ്റ് ട്രെയിൻ പിടിച്ചിടും.

Advertisment

ട്രെയിൻ നമ്പർ-22149: എറണാകുളം ജംങ്ഷനിൽനിന്നും 18-ാം തീയതി പുറപ്പെടുന്ന എറണാകുളം-പൂനെ ബൈ വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 30 മിനിറ്റ് വൈകിയേ പുറപ്പെടൂ. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 10 മിനിറ്റ് ട്രെയിൻ പിടിച്ചിടും.

ട്രെയിൻ നമ്പർ-22655: തിരുവനന്തപുരം സെൻട്രലിൽനിന്നും 19-ാം തീയതി പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ-ഹസ്റത് നിസാമുദീൻ വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 30 മിനിറ്റ് വൈകിയേ പുറപ്പെടൂ. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 10 മിനിറ്റ് ട്രെയിൻ പിടിച്ചിടും.

ട്രെയിൻ നമ്പർ-22114: കൊച്ചുവേളിയിൽനിന്നും 20-ാം തീയതി പുറപ്പെടുന്ന കൊച്ചുവേളി-ലോക്മാന്യ തിലക് ടെർമിനസ് ബൈ വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 30 മിനിറ്റ് വൈകിയേ പുറപ്പെടൂ. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 10 മിനിറ്റ് ട്രെയിൻ പിടിച്ചിടും.

പുൻകുന്നം-വടക്കാഞ്ചേരി സ്റ്റേഷനുകൾക്കിടയിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തൃശൂർ-ഷൊർണൂർ സെക്ഷനുകൾക്കിടയിൽ രണ്ടു പാസഞ്ചർ ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി.

Read Also: ആദ്യ പ്രണയം വെളിപ്പെടുത്തി സച്ചിൻ ടെൻഡുൽക്കർ

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

ട്രെയിൻ നമ്പർ-56605: കോയമ്പത്തൂർ-തൃശൂർ പാസഞ്ചർ ട്രെയിൻ ഷൊർണൂർ-തൃശൂരിനിടയിൽ ഫെബ്രുവരി 15, 16, 17, 18, 19, 22, 23, 24 മാർച്ച് 10, 11, 13, 14, 15, 16, 17, 18, 20, 21, 22, 23 (20 ദിവസം) ഭാഗികമായി റദ്ദാക്കി. ഈ തീയതികളിൽ മാത്രമേ കോയമ്പത്തൂരിൽനിന്നും ട്രെയിൻ ഷൊർണൂരിലേക്ക് ഓടുകയുള്ളൂ.

ട്രെയിൻ നമ്പർ-56603: തൃശൂർ-കണ്ണൂർ പാസഞ്ചർ തൃശൂർ-ഷൊർണൂരിനിടയിൽ ഫെബ്രുവരി 16, 17, 18, 19, 20, 23, 24, 25 മാർച്ച് 11, 12, 14, 15, 16, 17, 18, 19, 21, 22, 23, 24 March (20 ദിവസം) ഭാഗികമായി റദ്ദാക്കി. ഈ തീയതികളിൽ മാത്രമേ ഷൊർണൂരിൽനിന്നും ട്രെയിൻ കണ്ണൂരിലേക്ക് ഓടുകയുള്ളൂ.

കോച്ചുകൾ കൂട്ടി

ട്രെയിൻ നമ്പർ- 12082 / 12081 തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ-തിരുവനന്തപുരം സെൻട്രൽ ജൻ ശതാബ്ദി എക്സ്പ്രസിൽ ഒരു എസി കോച്ചും രണ്ടു സെക്കൻഡ് ക്ലാസ് കോച്ചും കൂട്ടി. ട്രെയിൻ നമ്പർ- 12076 / 12075 തിരുവനന്തപുരം സെൻട്രൽ-കോഴിക്കോട്-തിരുവനന്തപുരം സെൻട്രൽ ജൻ ശതാബ്ദി എക്സ്പ്രസിൽ ഒരു എസി കോച്ച് കൂട്ടി.

Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: