/indian-express-malayalam/media/media_files/uploads/2017/11/peethambaran-master-1.jpg)
കോട്ടയം: മാണി സി.കാപ്പൻ പാർട്ടിയെ വഞ്ചിച്ചിട്ടില്ലെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ. മാണി സി.കാപ്പന്റെ ആവശ്യം ന്യായമാണെന്നും അദ്ദേഹം യുഡിഎഫിലേക്ക് പോകുന്നതും പാലാ സീറ്റ് പാർട്ടിക്ക് നഷ്ടമാകുന്നതും ക്ഷീണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പാലാ സീറ്റ് നഷ്ടപ്പെട്ടത് പാര്‍ട്ടിക്ക് ക്ഷീണം തന്നെയാണ്. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും പാല സീറ്റ് ഒരുപോലെ ആവശ്യപ്പെട്ടതാണ്. മാണി സി.കാപ്പന്‍ പാര്‍ട്ടിയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ്. രണ്ട് എംഎല്‍എമാരുണ്ടായിരുന്നവരില്‍ ഒരാളാണ്. അതിനാല്‍തന്നെ കാപ്പന്‍ പോയാല്‍ അതിന്റെ ക്ഷീണം പാര്‍ട്ടിക്കുണ്ടാകും,' പീതാംബരൻ മാസ്റ്റർ പറഞ്ഞു.
Also Read: മാണി സി.കാപ്പൻ എംഎൽഎ സ്ഥാനം രാജിവെയ്ക്കാൻ പാർട്ടി ആവശ്യപ്പെടില്ല
അതേസമയം കാപ്പന്‍ പോയാലും പാലായില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് കരുതുന്നതെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. രാജിവെച്ച മാണി സി.കാപ്പനെ പാർട്ടിയിൽ നിന്ന് എങ്ങനെ പുറത്താക്കാൻ ആകുമെന്നും അദ്ദേഹം ചോദിച്ചു. കാപ്പൻ പാർട്ടിയിൽ നിന്ന് രാജിവെച്ചാണ് പുറത്തു പോകുന്നത്. ഇത് കാപ്പന്റെ വ്യക്തിപരമായ തീരുമാനവുമാണ്. രാജിവെച്ചയാളെ പുറത്താക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: മലപ്പുറത്ത് സ്കൂളിൽ 180 പേർക്കുകൂടി കോവിഡ്
"മാണി സി.കാപ്പൻ എംഎൽഎ സ്ഥാനം രാജിവെയ്ക്കാൻ പാർട്ടി ആവശ്യപ്പെടില്ല. പാർട്ടി മാറുന്നതിനനുസരിച്ച് പലരും പദവി രാജി വയ്ക്കാറില്ല. ജോസ് കെ മാണി മുന്നണി വിട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന എം പി സ്ഥാനം രാജി വച്ചില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. അപ്പോൾ മാണി സി കാപ്പനും രാജി വെയ്ക്കേണ്ടതില്ല. രാജി പാർട്ടി ആവശ്യപ്പെടുകയും ചെയ്യില്ല."
പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന മാണി സി. കാപ്പനെതിരെ എൻസിപി അച്ചടക്കനടപടിയെടുക്കുമെന്ന മന്ത്രി ശശീന്ദ്രൻ പറഞ്ഞിരുന്നു. ടി.പി പീതാംബരനുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. പാലാ സീറ്റിനായി അവകാശവാദം ഉന്നയിക്കാനുള്ള എന്‍സിപിയുടെ അര്‍ഹത ഇല്ലാതാക്കി. ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. അച്ചടക്കലംഘനം കേന്ദ്രനേതൃത്വത്തെ അറിയിക്കുമെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.