Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

മലപ്പുറത്ത് സ്കൂളിൽ 180 പേർക്കുകൂടി കോവിഡ്

442 പേർക്കാണ് ഇതുവരെ രണ്ട് സ്കൂളുകളിലുമായി കോവിഡ് സ്ഥിരീകരിച്ചത്

കൊച്ചി: മലപ്പുറത്ത് സ്കൂളുകളിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും വന്നേരി ഹയർ സെക്കൻഡറി സ്കൂളിലും നടത്തിയ രണ്ടാംഘട്ട പരിശോധനയിൽ 180 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 442 പേർക്കാണ് ഇതുവരെ രണ്ട് സ്കൂളുകളിലുമായി കോവിഡ് സ്ഥിരീകരിച്ചത്.

രണ്ടാംഘട്ടത്തിൽ മാറഞ്ചേരി സ്കൂളിലെ 363 പേർക്ക് നടത്തിയ പരിശോധനയിൽ 94 വിദ്യാർഥികൾക്കും ഒരു അധ്യാപകനും വന്നേരി സ്കൂളിലെ 289 പേരിൽ നടത്തിയ പരിശോധനയിൽ 82 വിദ്യാർഥികൾക്കും മൂന്ന്​ അധ്യാപകർക്കും കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

Also Read: ‘ഉയർച്ചയുടെ പാതയിൽ’; ഇന്ധനവിലയിൽ ഇന്നും വർധനവ്

അതേസമയം കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നതായി കണക്കുകൾ. സംസ്ഥാനത്ത് ഇന്നലെ 5471 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 5835 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 63,581 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,31,706 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Also Read: ഐശ്വര്യ കേരളം യാത്രയിലൂടെ യുഡിഎഫിലേക്ക്; മാണി സി.കാപ്പൻ വിഭാഗത്തിന്റെ മുന്നണി പ്രവേശനം ഇന്ന്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,05,26,236 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 3970 ആയി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala news wrap february 14 updates

Next Story
ഇനി യുഡിഎഫിൽ; ജോസ് കെ മാണിക്കും വാസവനുമെതിരെ ആദ്യ വെടിപ്പൊട്ടിച്ച് മാണി സി.കാപ്പൻmani c kappan, ncp, pala, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com