/indian-express-malayalam/media/media_files/w4UZUD4GXgAqZhb63pJx.jpg)
കേരളക്കരയെ നടുക്കിയ രാഷ്ട്രീയ കൊലപാതകത്തിന്റെ നിർണായകമായ വിധിയാണ് ഹൈക്കോടതി ഇന്ന് പറയുക
കൊച്ചി: ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിക്കാതെ ഹൈക്കോടതി. ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾക്കും 11ാം പ്രതിക്കും ഇരട്ട ജീവപര്യന്തം ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചത്. ഒന്നു മുതൽ 11 വരെയുള്ള പ്രതികൾക്ക് പരോളില്ലാതെ 20 വർഷം തടവും ഹൈക്കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. 20 വർഷം തടവുശിക്ഷ അനുഭവിക്കാതെ ഇളവുകളൊന്നും അനുവദിക്കരുതെന്നും ഹൈക്കോടതി ഉത്തരവിൽ നിർദ്ദേശിക്കുന്നു.
എം.സി. അനൂപ് (ഇരട്ട ജീവപര്യന്തം), കിര്‍മാണി മനോജ് (ഇരട്ട ജീവപര്യന്തം), കൊടി സുനി (ഇരട്ട ജീവപര്യന്തം), ടി.കെ. രജീഷ് (ഇരട്ട ജീവപര്യന്തം), എൻ.കെ. മുഹമ്മദ് ഷാഫി (ഇരട്ട ജീവപര്യന്തം), കെ. ഷിനോജ് (ഇരട്ട ജീവപര്യന്തം) എന്നിവർക്കാണ് നേരത്തെയുള്ള ശിക്ഷയായ ജീവപര്യന്തം, ഇരട്ട ജീവപര്യന്തമാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉയർത്തിയത്. പതിനൊന്നാം പ്രതി ട്രൗസര്‍ മനോജിനും ഇരട്ട ജീവപര്യന്തം വിധിച്ചു.
പ്രതികളുടെ പിഴത്തുകയും വർധിപ്പിച്ചിട്ടുണ്ട്. പ്രതികൾ 12 ലക്ഷം പിഴ ഒടുക്കണം. കെ.കെ. രമയ്ക്ക് ഏഴ് ലക്ഷം രൂപയും, മകന് 5 ലക്ഷം രൂപയും നൽകണം. ജ്യോതി ബാബുവിനും കെ.കെ കൃഷ്ണനും ഹൈക്കോടതി പുതുതായി ശിക്ഷ വിധിച്ചു. ഇരുവർക്കും ജീവപര്യന്തം തടവു ശിക്ഷയാണ് വിധിച്ചത്. നേരത്തെ വിചാരണ കോടതി ഇരുവരെയും വെറുതെ വിട്ടിരുന്നു.
അപൂർവ്വങ്ങളിൽ അപൂർവ്വമല്ലാത്ത കേസായതിനാലാണ് പ്രതികൾക്ക് വധശിക്ഷ നൽകാത്തതെന്ന് കോടതി വിധി പ്രസ്താവത്തിൽ അറിയിച്ചു. അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.
1. എം.സി അനൂപ് - ഇരട്ട ജീവപര്യന്തം
2. കിര്‍മാണി മനോജ് - ഇരട്ട ജീവപര്യന്തം
3. കൊടി സുനി -ഇരട്ട ജീവപര്യന്തം
4. ടി.കെ രജീഷ് - ഇരട്ട ജീവപര്യന്തം
5. കെ.കെ മുഹമ്മദ് ഷാഫി - ഇരട്ട ജീവപര്യന്തം
6. എസ്.സിജിത്ത് -ഇരട്ട ജീവപര്യന്തം
7. കെ.ഷിനോജ് - ഇരട്ട ജീവപര്യന്തം
8. കെ.സി രാമചന്ദ്രന്‍ -ഇരട്ട ജീവപര്യന്തം
10. ജ്യോതി ബാബു - ജീവപര്യന്തം
11. ട്രൗസര്‍ മനോജന്‍ - ഇരട്ട ജീവപര്യന്തം
12. കെ.കെ കൃഷ്ണന്‍ - ജീവപര്യന്തം
വിചാരണയുടെ രണ്ടാം ദിനമായിരുന്ന ഇന്ന് രാവിലെ പ്രോസിക്യൂഷൻ്റെ വാദമാണ് നടന്നത്. പ്രതികളുടെ ശിക്ഷ കൂട്ടണമെന്നും വധശിക്ഷയില്ലാതെ നീതി നടപ്പാകില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഒരാളുടെ മാത്രം ബുദ്ധിയില്‍ ആലോചിച്ച് നടപ്പാക്കിയതല്ല ചന്ദ്രശേഖരന്റെ കൊലപാതകം. ആര്‍ക്കു വേണ്ടി, എന്തിന് വേണ്ടി ടി.പി.യെ കൊന്നു എന്നത് പ്രധാന ചോദ്യമാണ്. വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയും വൈരാഗ്യവും കൊലപാതകത്തിന് പിന്നിലുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണ ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ കോടതിയില്‍ ആവശ്യപ്പെട്ടു. ഗൂഢാലോചനയില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടും നടന്നില്ല. ഞാനും രാഷ്ട്രീയ പ്രവര്‍ത്തകയാണ്. എന്റെ ജീവനും ഭീഷണി ഉണ്ടാകരുത്. അതിന് ഹൈക്കോടതി വിധി സഹായകരമാകണമെന്നും രമ ആവശ്യപ്പെട്ടു.
പ്രതികളെ കോടതി ഇന്നലെ വിസ്തരിച്ചിരുന്നു. കേസ് കോടതി ഇന്ന് വിധി പറയാൻ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതികളുടെ ശാരീരിക-മാനസിക പരിശോധനാ റിപ്പോർട്ട് ജയിൽ സൂപ്രണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് കൈമാറി. വർഷങ്ങളായി ജയിലിൽ കഴിഞ്ഞിട്ടും എട്ടാം പ്രതിയും മുൻ സി.പി.എം നേതാവുമായ കെ.സി. രാമചന്ദ്രന് കുറ്റബോധമില്ലെന്ന് പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട് ജില്ലാ പ്രൊബേഷൻ ഓഫീസറാണ് റിപ്പോർട്ട് നൽകിയത്. കൊല നടക്കുമ്പോൾ വീട്ടിലായിരുന്നുവെന്ന മൊഴിയിൽ രാമചന്ദ്രൻ ഉറച്ചു നിൽക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടുകൾ ഹൈക്കോടതി പരിശോധിക്കും.
Read More
- പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെൻ്ററിൽ; ഗഗൻയാൻ പദ്ധതികൾ അവലോകനം ചെയ്തു
 - ഗഗൻയാൻ ദൗത്യം; സംഘത്തലവൻ മലയാളി; 4 ബഹിരാകാശ യാത്രികരെയും പ്രഖ്യാപിച്ച് നരേന്ദ്ര മോദി
 - സുരാജ് വെഞ്ഞാറമ്മൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്
 - രാജ്യസഭ തിരഞ്ഞെടുപ്പ്: യുപിയിൽ കൂറുമാറ്റ ഭീതിയിൽ എസ്പി, കർണാടകയിൽ കോൺഗ്രസിന് ആശങ്ക
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us