scorecardresearch

കനത്ത മഴ; തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി

ഇന്നലെ തൃശൂരിൽ കനത്ത മഴ പെയ്തിരുന്നു

ഇന്നലെ തൃശൂരിൽ കനത്ത മഴ പെയ്തിരുന്നു

author-image
WebDesk
New Update
തൃശ്ശൂർ പൂരം,Thrissur Pooram,തൃശ്ശൂർ പൂരം പ്രവേശനം,Thrissur Pooram Entry,Covid 19,കൊവിഡ് 19,Thrissur Pooram 2021,തൃശ്ശൂർ പൂരം 2021,പൂരം പ്രവേശനം,pooram entry,പൂരം നിയന്ത്രണം,Pooram entry protocol,പൂരം വെബ്സൈറ്റ്,pooram portal,pooram registration,പൂരം റജിസ്ട്രേഷൻ

തൃശ്ശൂര്‍ പൂരം 2018, ഫൊട്ടോ. വിഗ്നേഷ് കൃഷ്ണമൂര്‍ത്തി, ഇന്ത്യന്‍ എക്സ്പ്രസ്സ്‌

തൃശൂർ: മഴമൂലം ഇന്ന് വൈകുന്നേരത്തേക്ക് മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. കനത്ത മഴ തുടരുമെന്ന നിഗമനത്തിലാണ് വെടിക്കെട്ട് മാറ്റിയത്. ഞായറാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താനാണ് ദേവസ്വം ബോർഡുകളുടെ തീരുമാനം. 

Advertisment

ഇന്നലെ തൃശൂരിൽ കനത്ത മഴ പെയ്തിരുന്നു. കുടമാറ്റത്തിന്റെ സമയത്തടക്കം ശക്തമായ മഴയാണ് പെയ്തത്. മഴയെ അവഗണിച്ച് പൂരത്തിന്റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നിരുന്നു. എന്നാൽ പുലർച്ചെ മൂന്നു മണിക്ക് നടത്താൻ നിശ്ചയിച്ചിരുന്ന വെടിക്കെട്ട് സമയത്ത് പെയ്ത വലിയ മഴ തടസം സൃഷ്ടിച്ചു. തുടർന്നാണ് ഇന്ന് വൈകുന്നേരത്തേക്ക് മാറ്റിയത്.

ഇത്തവണ തൃശൂർ പൂരത്തിൽ വൻ ജനപങ്കാളിത്തമുണ്ടായത് ശ്രദ്ധേയമായി. കോവിഡിനെ തുടർന്ന് രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇത്തവണ പൂരപ്രേമികൾക്ക് ആവേശമായി തൃശൂർ പൂരമെത്തിയത്.

Read More: കേരളത്തിൽ പലയിടത്തും ശക്തമായ മഴ; അസാനി ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാ തീരത്തിന് സമീപമെത്തും

Advertisment
Thrissur Pooram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: