/indian-express-malayalam/media/media_files/uploads/2021/05/kerala-cm-pinarayi-vijayan-celebrates-birthday-503570-FI.jpg)
ഫൊട്ടോ: ഫേസ്ബുക്ക്/ പിണറായി വിജയന്‍
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ആഗ്രഹം പോലെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കണ്‍വെന്‍ഷന്‍ വേദിയില്‍ യുഡിഎഫിന്റെ മുതിര്‍ന്ന നേതാവ് കെ. വി. തോമസുമുണ്ടായിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജന്‍ കെ. വി. തോമസിനെ ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത്.
"തൃക്കാക്കര തിരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ട്. ഉപതിരഞ്ഞെടുപ്പുകള്‍ക്ക് സാധാരണ ഇതുപോലെ പ്രാധാന്യം ഉണ്ടാകാറില്ല. രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യങ്ങളാണ് ഇതിന് കാരണം. വര്‍ഗീയതെയ പ്രോത്സാഹിപ്പിക്കുന്ന നടപടി കോണ്‍ഗ്രസില്‍ നിന്നുണ്ടാകുന്നു. രാജ്യത്തിന്റെ ആഗ്രഹത്തിനൊപ്പം പ്രവര്‍ത്തിക്കാല്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല," മുഖ്യമന്ത്രി വ്യക്തമാക്കി.
"കേന്ദ്രത്തില്‍ ബിജെപി ഉയര്‍ത്തുന്ന സാമ്പത്തിക ഭീഷണിയ്ക്കും വര്‍ഗീയതയ്ക്കും ബദലാവാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. സംസ്ഥാനത്തിന്റെ പരിമിതിയില്‍ നിന്നൊരു ബദലാകാനാണ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കേരളത്തിന്റെ ആഗ്രഹം പോലെ മണ്ഡലം പ്രതികരിക്കും. അതിന്റെ ആശങ്ക യുഡിഎഫിന്റെ ക്യാമ്പിലുണ്ടായിട്ടുണ്ട്," മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കരയിൽ പി.ടി.തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 31 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഈ മാസം നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 11-ാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പിന്‍വലിക്കാനുള്ള അവസാന തീയതി 16 ആണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.