/indian-express-malayalam/media/media_files/uploads/2023/09/Police-Kerala-Police.jpg)
പ്രതീകാത്മക ചിത്രം
ആലപ്പുഴ: ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിൽ അന്നദാനത്തിനിടെ ക്ഷേത്ര ഭാരവാഹിക്കും ഭാര്യയ്ക്കും മർദനം. തുടരെ തുടരെ അച്ചാർ ചോദിച്ച് അലോസരപ്പെടുത്തിയ യുവാവിന് അച്ചാർ കൊടുക്കാത്തതിനെത്തുടർന്ന് ക്ഷേത്രഭാരവാഹിയെ ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ ഭാര്യയുടെ മുതുകിനും ഇഷ്ടിക ഉപയോഗിച്ച് ഇടിച്ചതായാണ് പരാതി.
ആലപ്പുഴ സ്റ്റേഡിയം വാർഡ് അത്തിപ്പറമ്പ് വീട്ടിൽ രാജേഷ് ബാബു, ഭാര്യ അർച്ചന എന്നിവർക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലിനാണ് സംഭവമുണ്ടായത്.
സംഭവത്തിൽ ആലപ്പുഴ സ്വദേശി അരുൺ എന്ന യുവാവിന് എതിരെ സൗത്ത് പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച രണ്ടേമുക്കാലിനാണ് സംഭവമുണ്ടായത്. അരുൺ അസഭ്യം പറയുകയും ചെയ്തതായും പരാതി പറയുന്നു. 2022-ൽ വിവാഹ സദ്യക്ക് പപ്പടം നൽകാത്തതിൻറ പേരിൽ സമാനമായ സംഭവം ആലപ്പുഴയിൽ തന്നെ അരങ്ങേറിയിരുന്നു.
Read More
- ഓൺലൈനായി ഒപി ടിക്കറ്റെടുക്കാം; ഡിജിറ്റലായി പണം അടക്കാം: അടിമുടി മാറാനൊരുങ്ങി സർക്കാർ ആശുപത്രികൾ
- Waqf Amendment Bill: വഖഫ് നിയമഭേദഗതിയിൽ സഭയ്ക്ക് രാഷ്ട്രീയമില്ല; കത്തോലിക്ക സഭ
- Waqf Amendment Bill: മലപ്പുറം പ്രത്യേക രാജ്യം; വിവാദ പരാമർശവുമായി വെള്ളാപ്പള്ളി
- Weather inKerala: കോട്ടയത്ത് ഏഴ് പേർക്ക് ഇടിമിന്നലേറ്റു; മഴ മുന്നറിയിപ്പിൽ മാറ്റം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.