scorecardresearch

ജനം വലഞ്ഞു; ട്രിപ്പിൾ ലോക്ക്‌ഡൗണില്‍ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ

അടിയന്തര ആവശ്യങ്ങൾക്ക് മാത്രം  9497900999 എന്ന നമ്പറിൽ പൊലീസിനെ വിളിക്കാം

അടിയന്തര ആവശ്യങ്ങൾക്ക് മാത്രം  9497900999 എന്ന നമ്പറിൽ പൊലീസിനെ വിളിക്കാം

author-image
WebDesk
New Update
Thiruvanathapuram, Triple Lock Down, Restrictions, Covid

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചെങ്കിലും ജനം വലഞ്ഞതോടെ സർക്കാർ ചില ഇളവുകൾ  പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങൾ പൊലീസ് വീട്ടിലെത്തിക്കുമെന്നായിരുന്നു നേരത്തെ തീരുമാനം. എന്നാൽ, ഇത് പ്രായോഗികമല്ലാത്തതിനാൽ ചില ഇളവുകൾ അനുവദിക്കാൻ സർക്കാർ നിർബന്ധിതരായി.

Advertisment

അവശ്യസാധന വിതരണം അടിയന്തരഘട്ടത്തില്‍ മാത്രമായിരിക്കും. പലചരക്ക്, പാല്‍, പച്ചക്കറി കടകളിലേക്ക് അവശ്യ സാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങാം. എന്നാൽ, വീടിനു തൊട്ടടുത്തുള്ള കടകളിലേ പോകാവൂ.  മരുന്ന് കടയില്‍ പോകാനും അനുമതിയുണ്ട്. പുറത്തിറങ്ങുന്നവർ എന്ത് ആവശ്യത്തിനായാലും അത് വ്യക്തമാക്കി സാക്ഷ്യപത്രം കയ്യിൽ കരുതണം. പച്ചക്കറി, പലചരക്ക് കടകള്‍ രാവിലെ 7 മുതല്‍ 11 വരെ തുറക്കും. പത്ത് ജനകീയ ഹോട്ടലുകള്‍ തുറക്കാൻ തീരുമാനിച്ചു. മെഡിക്കൽ കോളജിലും ആര്‍സിസിയിലും ജയിലില്‍ നിന്ന് ഭക്ഷണം എത്തിക്കും. അടിയന്തര ആവശ്യങ്ങൾക്ക് മാത്രം  9497900999 എന്ന നമ്പറിൽ പൊലീസിനെ വിളിക്കാം. മരുന്ന് കിട്ടാന്‍: 9446748626, 9497160652, 0471 2333101

Read Also: തിരുവനന്തപുരം നഗരത്തിലേക്കുള്ള പ്രവേശനം തടഞ്ഞ് പൊലീസ്; ആരും പുറത്തിറങ്ങരുത്

അതേസമയം, തിരുവനന്തപുരം നഗരാസഭാ പരിധിയില്‍ ഇന്ന് മുതല്‍ ഒരാഴ്‌ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. ഇന്ന് പുലർച്ചെ മുതൽ തന്നെ നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. നഗരത്തിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞു. മുക്കിലും മൂലയിലും പൊലീസ് വിന്യസിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ അനുവദിക്കുക അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം. നഗരസഭയ്‌ക്കുള്ളിൽ നടക്കേണ്ട എല്ലാ പരീക്ഷകളും മാറ്റിവച്ചു.

Advertisment

തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിൽ വന്നിരിക്കുന്നത്. താഴെ പറയുന്ന സ്ഥലങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാവുക. കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കൽ, ഉള്ളൂർ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡികോണം, ഞാണ്ടൂർക്കോണം, കിണവൂർ, മണ്ണന്തല, നാലാഞ്ചിറ, കേശവദാസപുരം, മെഡിക്കൽ കോളേജ്, പട്ടം, മുട്ടട, കുടപ്പനക്കുന്ന്, പാതിരിപ്പള്ളി, ചെട്ടിവിളാകം, ശാസ്തമംഗലം, കവടിയാർ, കുറവൻകോണം, നന്തൻകോട്, കുന്നുകുഴി, പാളയം, തൈക്കാട്, വഴുതയ്ക്കാട്, കാഞ്ഞിരംപാറ, പേരൂർക്കട,തുരുത്തുംമല, നെട്ടയം, കാച്ചാണി, വാഴോട്ടുകോണം, വട്ടിയൂർക്കാവ്, കൊടുങ്ങാനൂർ, പി, ടി, പി, നഗർ, പാങ്ങോട്, തിരുമല, വലിയവിള, പൂജപ്പുര, വലിയശാല, ജഗതി, കരമന, ആറന്നൂർ, മുടവൻമുകൾ, തൃക്കണ്ണാപുരം, നേമം, പൊന്നുമംഗലം, പുന്നയ്ക്കാമുകൾ, പാപ്പനംകോട്, എസ്റ്റേറ്റ്, നെടുങ്കാട്, കാലടി, മേലാങ്കോട്, പുഞ്ചക്കരി, പൂങ്കുളം, വേങ്ങാനൂർ, മുല്ലൂർ, കോട്ടപ്പുറം, വിഴിഞ്ഞം, ഹാർബർ, വെള്ളാർ, തിരുവല്ലം, പൂന്തുറ, അമ്പലത്തറ, കമലേശ്വരം, കളിപ്പാൻകുളം, ആറ്റുകാൽ, ചാല, മണക്കാട്, കുര്യാത്തി, പുത്തൻപള്ളി, മാണിക്യവിളാകം, ബീമാപ്പള്ളി ഈസ്റ്റ്, ബീമാപ്പള്ളി, മുട്ടത്തറ, ശ്രീവരാഹം, ഫോർട്ട്, തമ്പാനൂർ, വഞ്ചിയൂർ, ശ്രീകണ്ഠേശ്വരം, പെരുന്താന്നി, പാൽക്കുളങ്ങര, ചാക്ക, വലിയതുറ, വള്ളക്കടവ്, ശംഖുമുഖം, വെട്ടുകാട്, കരിയ്ക്കകം, കടകംപള്ളി, പേട്ട, കണ്ണമ്മൂല, അണമുഖം, ആക്കുളം, കുളത്തൂർ, ആറ്റിപ്ര, പൗണ്ട്കടവ്, പള്ളിത്തുറ.

Thiruvananthapuram Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: