scorecardresearch
Latest News

തിരുവനന്തപുരം നഗരത്തിലേക്കുള്ള പ്രവേശനം തടഞ്ഞ് പൊലീസ്; ആരും പുറത്തിറങ്ങരുത്

Thiruvananthapuram Triple Lockdown: നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരവും കേസെടുക്കും

Covid Restrictions Thiruvanathapuram Triple Lock Down

Triple Lockdown in Thiruvananthapuram: തിരുവനന്തപുരം നഗരാസഭാ പരിധിയില്‍ ഇന്ന് മുതല്‍ ഒരാഴ്‌ചത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. ഇന്ന് പുലർച്ചെ മുതൽ തന്നെ നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. നഗരത്തിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞു. മുക്കിലും മൂലയിലും പൊലീസ് വിന്യസിച്ചിട്ടുണ്ട്. ഇക്കാലയളവിൽ ജനങ്ങൾ പുറത്തിറങ്ങരുത്. അവശ്യ സാധനങ്ങൾ ഹോം ഡെലിവറിയായി എത്തിക്കും. അവശ്യ സേവനങ്ങൾ മാത്രമാകും ലഭ്യമാകുക. സ്വകാര്യ വാഹനങ്ങൾ അനുവദിക്കുക അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം. നഗരസഭയ്‌ക്കുള്ളിൽ നടക്കേണ്ട എല്ലാ പരീക്ഷകളും മാറ്റിവച്ചു. ആശുപത്രി സേവനങ്ങൾ ലഭ്യമാകും. മെഡിക്കൽ സ്റ്റോറുകൾ തുറന്നുപ്രവർത്തിക്കും.

തിരുവനന്തപുരം റെയിൽവെ സ്റ്റേഷൻ പരിസരം

സമ്പർക്കത്തിലൂടെ കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡിജിപിയും ചീഫ് സെക്രട്ടറിയും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഉന്നതതല യോഗത്തിനു ശേഷമാണ് തീരുമാനം. തിരുവനന്തപുരം ജില്ലാ കലക്‌ടറും ദുരന്തനിവാരണ അതോറിറ്റി ചെയര്‍പെര്‍സണുമായ ഡോ. നവജ്യോത് സിംഗ് ഖോസ ഐഎഎസ് ആണ് ലോക്ക്ഡൗന് ഉത്തരവിട്ടത്.  ഇന്ന് (ജൂണ്‍ 6) രാവിലെ ആറു മണി മുതല്‍ ഏഴു ദിവസത്തേക്കാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍.

തിരുവനന്തപുരം ലോക്ക്ഡൗൺ സ്ഥലങ്ങൾ

തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. താഴെ പറയുന്ന സ്ഥലങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാവുക.

കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവയ്ക്കൽ, ഉള്ളൂർ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡികോണം, ഞാണ്ടൂർക്കോണം, കിണവൂർ, മണ്ണന്തല, നാലാഞ്ചിറ, കേശവദാസപുരം, മെഡിക്കൽ കോളേജ്, പട്ടം, മുട്ടട, കുടപ്പനക്കുന്ന്, പാതിരിപ്പള്ളി, ചെട്ടിവിളാകം, ശാസ്തമംഗലം, കവടിയാർ, കുറവൻകോണം, നന്തൻകോട്, കുന്നുകുഴി, പാളയം, തൈക്കാട്, വഴുതയ്ക്കാട്, കാഞ്ഞിരംപാറ, പേരൂർക്കട,തുരുത്തുംമല, നെട്ടയം, കാച്ചാണി, വാഴോട്ടുകോണം, വട്ടിയൂർക്കാവ്, കൊടുങ്ങാനൂർ, പി, ടി, പി, നഗർ, പാങ്ങോട്, തിരുമല, വലിയവിള, പൂജപ്പുര, വലിയശാല, ജഗതി, കരമന, ആറന്നൂർ, മുടവൻമുകൾ, തൃക്കണ്ണാപുരം, നേമം, പൊന്നുമംഗലം, പുന്നയ്ക്കാമുകൾ, പാപ്പനംകോട്, എസ്റ്റേറ്റ്, നെടുങ്കാട്, കാലടി, മേലാങ്കോട്, പുഞ്ചക്കരി, പൂങ്കുളം, വേങ്ങാനൂർ, മുല്ലൂർ, കോട്ടപ്പുറം, വിഴിഞ്ഞം, ഹാർബർ, വെള്ളാർ, തിരുവല്ലം, പൂന്തുറ, അമ്പലത്തറ, കമലേശ്വരം, കളിപ്പാൻകുളം, ആറ്റുകാൽ, ചാല, മണക്കാട്, കുര്യാത്തി, പുത്തൻപള്ളി, മാണിക്യവിളാകം, ബീമാപ്പള്ളി ഈസ്റ്റ്, ബീമാപ്പള്ളി, മുട്ടത്തറ, ശ്രീവരാഹം, ഫോർട്ട്, തമ്പാനൂർ, വഞ്ചിയൂർ, ശ്രീകണ്ഠേശ്വരം, പെരുന്താന്നി, പാൽക്കുളങ്ങര, ചാക്ക, വലിയതുറ, വള്ളക്കടവ്, ശംഖുമുഖം, വെട്ടുകാട്, കരിയ്ക്കകം, കടകംപള്ളി, പേട്ട, കണ്ണമ്മൂല, അണമുഖം, ആക്കുളം, കുളത്തൂർ, ആറ്റിപ്ര, പൗണ്ട്കടവ്, പള്ളിത്തുറ.

Read Here: Triple Lockdown: ട്രിപ്പിൾ ലോക്ക്ഡൗൺ: അറിയേണ്ടതെല്ലാം

triple lockdown, triple lockdown meaning, triple lockdown in trivandrum, triple lockdown in kerala, triple lockdown rules, triple lockdown in ernakulam, triple lockdown meaning malayalam, triple lockdown restrictions, triple lockdown meaning in trivandrum, triple lockdown in thiruvananthapuram, triple lockdown guidelines, ട്രിപ്പിള് ലോക് ഡൗണ്
Triple Lockdown in Trivandrum: ജൂണ്‍ 6 രാവിലെ ആറു മണി മുതല്‍ ഏഴു ദിവസത്തേക്കാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

Triple Lockdown in Trivandrum: തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

പൂർണ ലോക്ക്ഡൗണ്‍ കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള അവശ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശങ്ങളിൽ അടച്ചിടും. പ്രതിരോധം, കേന്ദ്രസേന, പൊലീസ്, മറ്റ് സേനകൾ, ജില്ലാ ഭരണകൂടം, ട്രഷറി, വൈദ്യുതി, ജലം, ശുചീകരണം തുടങ്ങിയ വിഭാഗങ്ങൾ ഒഴികെ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കില്ല.

ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുന്ന പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരവും കേസെടുക്കും.

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ അനുവദിക്കില്ല.

ഒരു എൻട്രി പോയിന്റും ഒരു എക്സിറ്റ് പോയിന്റും മാത്രം അനുവദിച്ച് പ്രദേശങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും.

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തിനു അനുമതിയുണ്ടെങ്കിലും സമയ പരിധി കുറയ്ക്കും. കടകളിൽ പോകാൻ ആളുകളെ അനുവദിക്കില്ല. അവശ്യ വസ്തുക്കൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ അവ വീട്ടിലെത്തിക്കാൻ സൗകര്യമൊരുക്കും.

കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ വഴിയാവും പരിഗണിക്കും.

പൊതുഗതാഗതം പൂർണമായും വിലക്കും.

സെക്രട്ടറിയേറ്റ് പരിസരം

What is Allowed?: ട്രിപ്പിള്‍ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയ സേവനങ്ങള്‍

താഴെപ്പറയുന്ന സേവനങ്ങളും സ്ഥാപനങ്ങളും തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

എയര്‍പോര്‍ട്ട്, വിമാനസര്‍വീസുകള്‍, ട്രെയിന്‍ യാത്രക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ആവശ്യമായ ടാക്സി, എ.ടി.എം ഉള്‍പ്പെടെയുള്ള അത്യാവശ്യ ബാങ്കിങ് സേവനങ്ങള്‍, ഡേറ്റ സെന്‍റര്‍ ഓപ്പറേറ്റര്‍മാരും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും, മൊബൈല്‍ സര്‍വ്വീസ് സേവനവുമായി ബന്ധപ്പെട്ട അത്യാവശ്യജീവനക്കാര്‍, ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും, ചരക്കുവാഹനങ്ങളുടെ യാത്ര, അത്യാവശ്യ പലചരക്കുകടകളുടെ പ്രവര്‍ത്തനം, വളരെ അത്യാവശ്യമുളള മാധ്യമപ്രവര്‍ത്തകരുടെ സേവനം, പെട്രോള്‍ പമ്പ്, എല്‍.പി.ജി, ഗ്യാസ് സ്ഥാപനങ്ങള്‍, ജല വിതരണം, വൈദ്യുതി, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.

triple lockdown, triple lockdown meaning, triple lockdown in trivandrum, triple lockdown in kerala, triple lockdown rules, triple lockdown in ernakulam, triple lockdown meaning malayalam, triple lockdown restrictions, triple lockdown meaning in trivandrum, triple lockdown in thiruvananthapuram, triple lockdown guidelines, ട്രിപ്പിള് ലോക് ഡൗണ്

triple lockdown, triple lockdown meaning, triple lockdown in trivandrum, triple lockdown in kerala, triple lockdown rules, triple lockdown in ernakulam, triple lockdown meaning malayalam, triple lockdown restrictions, triple lockdown meaning in trivandrum, triple lockdown in thiruvananthapuram, triple lockdown guidelines, ട്രിപ്പിള് ലോക് ഡൗണ്

triple lockdown, triple lockdown meaning, triple lockdown in trivandrum, triple lockdown in kerala, triple lockdown rules, triple lockdown in ernakulam, triple lockdown meaning malayalam, triple lockdown restrictions, triple lockdown meaning in trivandrum, triple lockdown in thiruvananthapuram, triple lockdown guidelines, ട്രിപ്പിള് ലോക് ഡൗണ്

triple lockdown, triple lockdown meaning, triple lockdown in trivandrum, triple lockdown in kerala, triple lockdown rules, triple lockdown in ernakulam, triple lockdown meaning malayalam, triple lockdown restrictions, triple lockdown meaning in trivandrum, triple lockdown in thiruvananthapuram, triple lockdown guidelines, ട്രിപ്പിള് ലോക് ഡൗണ്

Read in Indian Express: Kerala: Thiruvananthapuram to go under ‘triple lockdown’ for a week

Triple Lockdown: വിവരങ്ങള്‍ ഒറ്റനോട്ടത്തില്‍

 • ആശുപത്രികൾ പ്രവർത്തിക്കും
 • എല്ലാം കടകളും തുറക്കാൻ അനുമതി ഇല്ല, ഒരു പ്രദേശത്തെ ഒരു കട മാത്രം അനുവദിക്കും
 • സർക്കാർ സ്ഥാപനങ്ങൾ തുറക്കില്ല, സെക്രട്ടറിയേറ്റ് അടച്ചിടും, പോലീസ് ആസ്ഥാനം അടക്കില്ല
 • KSRTC ഡിപ്പോകൾ അടക്കും
 • അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കും
 • മരുന്ന് കടകളിൽ പോകാൻ സത്യവാങ്മൂലം കരുതണം
 • നഗരത്തിലേക്കുള്ള വഴികൾ അടക്കും
 • പൊതുഗതാഗതം അനുവദിക്കില്ല
 • വിഭ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല
 • മെഡിക്കൽ ഷോപ്പുകളും അനുവദിക്കും
 • അവശ്യ സർവീസുകൾക്കായി ഒരു വഴി തുറക്കും
 • പൊതു ചടങ്ങുകള്‍ സംഘടിപ്പിക്കരുത്
 • ആരാധനാലയങ്ങളിൽ പൊതുജനത്തിന് പ്രവേശനമില്ല
 • സംസ്കാര ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ പാടില്ല
 • തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി
 • പെട്രോൾ പമ്പുകളും പാചക വാതക വിതരണ ശാലകളും പ്രവർത്തിക്കും
 • ഹോട്ടലുകൾ അടയ്ക്കും (ലോക്‌ഡൗൺ കാരണം കുടുങ്ങിയവരും മെഡിക്കൽ എമർജൻസി സ്റ്റാഫും താമസിക്കുന്നവ ഒഴിവാക്കും)
 • അച്ചടി, ദൃശ്യ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നടക്കും
 • ബാങ്ക്, എടിഎം, ഇൻഷുറൻസ് സ്ഥാപനങ്ങൾ പ്രവർത്തിക്കും

അവശ്യ സേവനങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകള്‍

ട്രിപ്പിൾ ലോക്ക് ഡൗണിനോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാതിർത്തിക്കുള്ളിൽ ജീവൻ രക്ഷാ മരുന്നുകൾ എത്തിക്കുന്നതിനും മറ്റ് അവശ്യ സേവനങ്ങൾക്കും ഫയർഫോഴ്സുമായി ബന്ധപ്പെടുക.

ജീവൻ രക്ഷാ മരുന്നുകൾക്ക്. 0471-2333 101, 101

ട്രിപ്പിൾ ലോക്കഡൗൺ പ്രഖ്യാപിച്ചു സാഹചര്യത്തിൽ തിരുവനന്തപുരം കോർപറേഷൻ പരിധിയിലുള്ള വീടുകളിൽ ആവശ്യ സാധനങ്ങൾ ലഭിക്കുന്നതിന് ചുവടെ പറയുന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്:

വീടുകളിൽ ആവശ്യ സാധനങ്ങൾക്ക്. 112, 9497900112, 9497900121, 9497900286, 9497900296, 0471- 2722500

വളരെ അത്യാവശ്യ സന്ദർഭങ്ങളിൽ ഡോർ ഡെലിവറി അനുവദിക്കും.

റേഷൻ കടകൾ പ്രവർത്തിക്കില്ല

ട്രിപ്പിൾ ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ തിരുവനന്തപുരം താലൂക്കിലെ മുഴുവൻ റേഷൻ വ്യാപാരികളും തിങ്കളാഴ്ച മുതൽ ഒരു സർക്കാർ ഉത്തരവ് വരുന്നതുവരെ റേഷൻ ഡിപ്പോകൾ തുറന്നു പ്രവർത്തിക്കില്ല.

KSRTC Bus Service: കെഎസ്ആര്‍ടിസി ബസ്‌ സര്‍വ്വീസുകള്‍

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ താഴെപ്പറയുന്ന രീതിയിൽ സർവീസുകൾ ക്രമീകരിക്കുന്നതാണ്.

 • തിരുവനന്തപുരം നഗര പരിധിക്കുള്ളിൽ പൊതു ഗതാഗതം നിർത്തി വയ്ക്കുന്നതിനാൽ പാപ്പനംകോട്, തിരു: സിറ്റി, തിരു: സെൻട്രൽ, പേരൂർക്കട, വികാസ് ഭവൻ, വിഴിഞ്ഞം യൂണിറ്റുകളിൽ നിന്ന് സർവ്വീസ് ഉണ്ടായിരിക്കുന്നതല്ല.
 • എംസി റോഡിൽ ഓർഡിനറി സർവീസുകൾ മരുതൂർ ജംഗ്ഷൻ വരെ സർവ്വീസ് നടത്തുന്നതാണ്. നെടുമങ്ങാട്, വെഞ്ഞാറമ്മൂട് ഡിപ്പോകൾ സംയുക്തമായി ഈ റൂട്ടിലുള്ള സർവീസുകൾ ആവശ്യാനുസരണം ക്രമീകരിക്കുന്നതാണ്.
 • ആറ്റിങ്ങൽ – തിരുവനന്തപുരം റൂട്ടിൽ കണിയാപുരം വരെ സർവ്വീസുകൾ നടത്തുന്നതാണ്.
 • മലയിൻകീഴ് – പേയാട് റൂട്ടിൽ കുണ്ടമൺകടവ് വരെ സർവ്വീസ് നടത്തുന്നതാണ്. കൂടാതെ കാട്ടാക്കട, വെള്ളറട യൂണിറ്റുകൾ ഈ റൂട്ടിൽ യാത്രക്കാരുടെ ആവശ്യാർത്ഥം സർവ്വീസുകൾ ക്രമീകരിക്കുന്നതാണ്.
 • മലയിൻകീഴ് – പാപ്പനംകോട് റൂട്ടിൽ പാമാംകോട് വരെ യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ആവശ്യമെങ്കിൽ കാട്ടാക്കട യൂണിറ്റിൽ നിന്ന് സർവ്വീസ് നടത്തുന്നതാണ്.
 • തിരുവനന്തപുരം – കളിയിക്കാവിള റൂട്ടിൽ പ്രാവച്ചമ്പലം ജംഗ്ഷനിൽ എത്തി വലിയറത്തല റൂട്ടിലൂടെ തിരികെ പോകുന്ന വിധത്തിൽ സർവ്വീസുകൾ ക്രമീകരിക്കുന്നതാണ്. നെയ്യാറ്റിൻകര, പാറശ്ശാല യൂണിറ്റുകൾ സംയുക്തമായി ഈ റൂട്ടിലെ സർവ്വീസുകൾ ക്രമീകരിക്കുന്നതാണ്.
 • വിഴിഞ്ഞം – പൂവാർ റൂട്ടിൽ ചപ്പാത്ത് വരെ മാത്രമേ സർവീസ് ഉണ്ടായിരിക്കുകയുള്ളൂ. പൂവാർ യൂണിറ്റിൽ നിന്നും ആവശ്യാനുസരണം സർവ്വീസ് നടത്തുന്നതാണ്.
 • പേരൂർക്കട – നെടുമങ്ങാട് റൂട്ടിൽ ആറാം കല്ല് ജംഗ്ഷൻ വരെ സർവ്വീസ് ക്രമീകരിക്കുന്നതാണ്. നെടുമങ്ങാട് യൂണിറ്റ് ഈ റൂട്ടിൽ അധികമായി സർവീസുകൾ യാത്രക്കാരുടെ തിരക്കിനനുസരിച്ച് ഓപ്പറേറ്റ് ചെയ്യുന്നതാണ്.
 • എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ ഡ്യൂട്ടികൾക്ക് ആവശ്യമായ ജീവനക്കാരെ മുൻകൂട്ടി അറിയിച്ച് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. നിലവിൽ എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ ഡ്യൂട്ടികളുടെ ചുമതലയുള്ള യൂണിറ്റധികാരികൾ ആയത് കൃത്യമായി നിർവ്വഹിക്കുന്നതാണ്.
 • വിദേശരാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്കായി കെഎസ്ആർടിസി തിരുവനന്തപുരം എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക സർവീസുകൾ നടത്തുന്നതാണ്.
 • നെയ്യാറ്റിൻകര നിന്നുള്ള ബോണ്ട് സർവീസ് നിയന്ത്രണം തീരുന്നതുവരെ ഉണ്ടായിരിക്കുന്നതല്ല.
 • നഗരത്തിനുള്ളിലെ യൂണിറ്റുകളിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.
 • ആരോഗ്യ പ്രവർത്തകർക്കായി ജില്ലാ കളക്ടറേറ്റിൽ നിന്നും ആവശ്യപ്പെടുന്ന പക്ഷം നിബന്ധനകൾക്ക് വിധേയമായി സർവീസുകൾ ക്രമീകരിക്കുന്നതാണ്.
 • കെഎസ്ആർടിസി റിലേ സർവീസുകൾ കൊല്ലത്ത് നിന്നും ആലപ്പുഴ റൂട്ടിലേക്ക് ഓപ്പറേറ്റ് ചെയ്യുന്നതാണ്.
 • വടക്കൻ മേഖലകളിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള സർവീസുകൾ നാഷണൽ ഹൈവേയിൽ ആറ്റിങ്ങൽ വരെയും എം.സി. റോഡിൽ വെഞ്ഞാറമൂട് വരിയും സർവീസ് അവസാനിപ്പിച്ച് തിരിച്ചു പോകേണ്ടതാണ്.

ചീഫ് ഓഫീസടക്കം നഗര പരിധിയിലെ കെഎസ്ആർടിസി ഓഫിസുകളും, പാപ്പനംകോട് സെൻട്രൽ വർക്ഷോപ്പും ട്രിപ്പിൾ ലോക്ക് ഡൗൺ കാലത്തു പ്രവർത്തിക്കുന്നതല്ല. എന്നാൽ സെക്യൂരിറ്റി, കൺട്രോൾറൂം, അവശ്യ സർവീസുകൾക്കായുള്ള ഡിപ്പോകളിലെ ടിക്കറ്റ്, ക്യാഷ് കൗണ്ടറുകൾ എന്നിവയ്ക്ക് ഈ നിയന്ത്രണം ബാധകമായിരിക്കില്ല.

പരീക്ഷകള്‍,പിഎസ്‌സി ഇന്റർവ്യൂ

കോർപ്പറേഷൻ പരിധിയിലെ കോളജുകളിലെ പരീക്ഷകൾ മാറ്റിവെച്ചു. ഈ കോളജുകളിലെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ ഉള്ള സാഹചര്യം പിന്നീട് ഒരുക്കും.

എംജി സർവകലാശാല തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വച്ചു നടത്താനിരുന്ന തിങ്കൾ മുതലുള്ള പരീക്ഷകൾ. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു ജില്ലകളിലുള്ള പരീക്ഷ കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല. യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ലോക്‌ഡൗൺ പിൻവലിച്ചതിനു ശേഷം പരീക്ഷ നടത്തുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.

കോർപ്പറേഷൻ പരിധിയിലെ കേരള സർവകലാശാല പരീക്ഷാസെന്ററുകളിൽ തിങ്കളാഴ്ച മുതൽ നടത്താനിരുന്ന സിബിസിഎസ്‌സിഎസ്എസ്, എൽഎൽബി, വിദൂരവിദ്യാഭ്യാസം ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകളും ഒരറിയിപ്പുണ്ടാകുന്നതുവരെ മാറ്റി വച്ചു. ഈ വിദ്യാർഥികൾക്ക് കോവിഡ് മൂലം പരീക്ഷ എഴുതാൻ പറ്റാത്തവർക്കൊപ്പം പ്രത്യേകം പരീക്ഷ നടത്തും. മറ്റു സെന്ററുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

തിരുവനന്തപുരത്ത് പിഎസ്‌സി ആസ്ഥാന ഓഫിസിൽ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന വകുപ്പുതല പരീക്ഷ, പ്രമാണ പരിശോധന, ബുധനാഴ്ച മുതൽ ആരംഭിക്കുന്ന ഇന്റർവ്യൂ (എറണാകുളത്തും കോഴിക്കോടുമുള്ള ഇന്റർവ്യൂ മാറ്റമില്ല) എന്നിവ മാറ്റിവച്ചതായി പിഎസ്‌സി വാർത്താക്കുറിപ്പിൽ അറിയിച്ചു.

റീഡിംഗ് എടുക്കുന്നതല്ല: കെ എസ് ഇ ബി അറിയിപ്പ്

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തിരുവനന്തപുരം നഗരപരിധിക്കുള്ളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനിപ്പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

 • നഗരപരിധിക്കുള്ളിലെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്നതല്ല.
 • മീറ്റർ റീഡർമാർ നഗരപരിധിക്കുള്ളിൽ റീഡിംഗ് എടുക്കുന്നതല്ല. ഉപഭോക്താക്കൾ റീഡിംഗ് എടുകേണ്ട തീയതിയിലെ മീറ്റർ റീഡിംഗിന്റെ ചിത്രം/വീഡിയോ എടുത്ത് അറിയിക്കുകയാണെങ്കിൽ അതനുസരിച്ച് ബിൽ ചെയ്ത് നൽകും. അല്ലാത്തപക്ഷം മുന്മാസങ്ങളിലെ ശരാശരി ഉപയോഗം കണക്കാക്കിയായിരിക്കും ബിൽ ചെയ്യുക.
 • കഴിയുന്നതും ഇ-പെയ്മെന്റ് ഉൾപ്പടെയുള്ള ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
 • നഗരപരിധിക്കുള്ളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കാലയളവിൽ വൈദ്യുതി തടസ്സം പരിഹരിക്കുന്നതു പോലെ അടിയന്തിര പ്രാധാന്യമുള്ള പ്രവൃത്തികൾ മാത്രമായിരിക്കും ചെയ്യുക. അതിനനുസരിച്ചായിരിക്കും ജീവനക്കാരെ നിയോഗിക്കുക.

Kerala Lottery: ലോട്ടറി നറുക്കെടുപ്പ് ഇല്ല

തിരുവനന്തപുരത്തു ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാന ഭാഗ്യക്കുറിയുടെ തിങ്കള്‍ മുതല്‍ ഒരാഴ്ചത്തെ നറുക്കെടുപ്പ് മാറ്റിവച്ചു . പുതുക്കിയ തീയതി പിന്നീട് അറിയിക്കും

പോലീസ് സഹായത്തിനു വിളിക്കേണ്ട നമ്പറുകള്‍

പൊലീസ് സഹായം ആവശ്യപ്പെടുന്നതിന് താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

 • സ്റ്റേറ്റ് പൊലീസ് കണ്‍ട്രോള്‍ റൂം – 112
 • തിരുവനന്തപുരം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂം – 0471 2335410, 2336410, 2337410
 • സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂം – 0471 2722500, 9497900999
 • പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂം – 9497900121, 9497900112

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid19 thiruvananthapuram goes into triple lockdown all you need to know

Best of Express