scorecardresearch

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ പുഴുവരിച്ച രോഗി മരിച്ചു

ചികിത്സാ പിഴവില്‍ രണ്ട് ഡോക്ടർമാരടക്കം 13 പേർക്കെതിരെയാണ് ആരോഗ്യവകുപ്പ് നടപടിയെടുത്തിരുന്നത്

ചികിത്സാ പിഴവില്‍ രണ്ട് ഡോക്ടർമാരടക്കം 13 പേർക്കെതിരെയാണ് ആരോഗ്യവകുപ്പ് നടപടിയെടുത്തിരുന്നത്

author-image
WebDesk
New Update
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ പുഴുവരിച്ച രോഗി മരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയില്‍ കഴിയവെ പുഴുവരിച്ച് ആരോഗ്യസ്ഥിതി ഗുരുതരമായ രോഗി മരിച്ചു. വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ കുമാര്‍ ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് മരിച്ചത്. 56 വയസായിരുന്നു.

Advertisment

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21നാണ് വീണ് പരുക്കേറ്റ അനിൽ കുമാറിനെ പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യനില മോശമായതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അനില്‍ കുമാറിന് കോവിഡ് ബാധിച്ചത്.

പിന്നീട് ഓഗസ്റ്റ് 26ന് കോവിഡ് നെഗറ്റീവ് ആയതിനാൽ അനില്‍ കുമാറിനെ ഡിസ്ചാര്‍ജ് ചെയ്തു. പക്ഷെ വീട്ടിലെത്തിയ ശേഷമാണ് അനില്‍ കുമാറിന്റെ ശരീരത്തിന്റെ പല ഭാഗത്തും പുഴുവരിച്ചതായി മകള്‍ അഞ്ജന കണ്ടത്.

പേരൂര്‍ക്കടയിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ പിന്നീട് നടത്തിയ ചികിത്സയിലാണ് അനില്‍ കുമാര്‍ ആരോഗ്യനില വീണ്ടെടുത്തത്. കോവിഡ് ചികിത്സയില്‍ കഴിയവെ തന്നെ കെട്ടിയിട്ടിരിക്കുകയായിരുന്നെന്നും, ഭക്ഷണവും വെള്ളവും നല്‍കിയില്ലെന്നും സംസാരശേഷി വീണ്ടെടുത്ത ശേഷം അനില്‍ കുമാര്‍ പറഞ്ഞിരുന്നു.

Advertisment

ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയില്‍ അനില്‍കുമാറിന്റെ കുടുംബം ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് പരാതി നല്‍കിയിരുന്നു. രണ്ട് ഡോക്ടർമാരടക്കം 13 പേർക്കെതിരെയാണ് ആരോഗ്യവകുപ്പ് സംഭവത്തില്‍ നടപടിയെടുത്തത്.

Also Read: മൂന്ന് ദിവസം കൊണ്ട് 60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍; ദൗത്യത്തിന് ഇന്ന് തുടക്കം

Thiruvananthapuram Covid 19 Medical College Patient Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: