Latest News

മൂന്ന് ദിവസം കൊണ്ട് 60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍; ദൗത്യത്തിന് ഇന്ന് തുടക്കം

കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും വിദഗ്ധരും അടങ്ങുന്ന സംഘം കേരളത്തിലെത്തും

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update

തിരുവനന്തപുരം: വാക്സിനേഷന്‍ യജ്ഞം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ 60 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ നടപടി.

ഇന്ന് മുതല്‍ 16-ാം തീയതി വരെയാണ് പ്രത്യേക വാക്സിനേഷന്‍ ഡ്രൈവ് നടക്കുക. നാളെയോടെ പ്രസ്തുത വിഭാഗത്തില്‍പ്പെട്ട എല്ലാവര്‍ക്കുമുള്ള വാക്സിന്‍ എത്തിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നാല് ലക്ഷം ഡോസാണ് സംസ്ഥാനത്ത് ഇന്നലെ എത്തിയത്.

മൂന്നാം തംരഗത്തിന് മുന്നോടിയായി പരമാവധി ആളുകള്‍ക്ക് വാക്സിന്‍ നല്‍കുകയാണ് ലക്ഷ്യം. ഗ്രാമീണ മേഖലകളിലും വാക്സിനേഷനില്‍ പിന്നോക്കം നില്‍ക്കുന്ന ജില്ലകളിലും വാക്സിന്‍ എല്ലാവരിലേക്കും എത്തിക്കാന്‍ നിര്‍ദേശമുണ്ട്.

കണ്ടൈയ്ൻമെന്റ് സോണുകളില്‍ പരിശോധന നടത്തി കോവിഡില്ലാത്തവര്‍ക്ക് വാക്സിന്‍ നല്‍കും. തിരുവനന്തപുരം ജില്ലയില്‍ 60 വയസിന് മുകളിലുള്ള 2000 പേര്‍ക്ക് മാത്രമാണ് ആദ്യ ഡോസ് വാക്സിൻ ലഭിക്കാനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും വിദഗ്ധരും അടങ്ങുന്ന സംഘം കേരളത്തിലെത്തും. കേന്ദ്ര ആരോഗ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും.

Also Read: ഭാരത് ബയോടെക് ഇൻട്രാ നാസൽ വാക്സിൻ: മൂന്നാംഘട്ട പരീക്ഷണത്തിന് അംഗീകാരം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala to provide vaccine for people above 60 in three days

Next Story
കണ്ടെയ്ന്‍മെന്റ് സോണില്‍ കോവിഡ് ഇല്ലാത്ത മുഴുവന്‍ പേര്‍ക്കും വാക്‌സിനേഷന്‍ നൽകുംcovid, covid vaccine, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com