scorecardresearch

സ്പീക്കര്‍ സര്‍, ഓര്‍ക്കുന്നുണ്ടോ എന്നെയും കുടുംബത്തേയും അധിക്ഷേപിച്ചത്?, ഇപ്പോള്‍ വേദനിച്ചു അല്ലെ?: ജോപ്പന്‍

സോളാര്‍ വിവാദ സമയത്ത് സരിത നായരുമായുള്ള ബന്ധത്തിന്റെ പേരില്‍ ജോപ്പന്‍ ഏറെ വിമര്‍ശനം നേരിടുകയും അദ്ദേഹത്തിന് രാജി വയ്‌ക്കേണ്ടിയും വന്നിരുന്നു

സോളാര്‍ വിവാദ സമയത്ത് സരിത നായരുമായുള്ള ബന്ധത്തിന്റെ പേരില്‍ ജോപ്പന്‍ ഏറെ വിമര്‍ശനം നേരിടുകയും അദ്ദേഹത്തിന് രാജി വയ്‌ക്കേണ്ടിയും വന്നിരുന്നു

author-image
WebDesk
New Update
gold smuggling, സ്വര്‍ണക്കടത്ത്‌, solar controversy,സോളാര്‍ വിവാദം, speaker sreeramakrishnan, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, tenny joppan, ടെന്നി ജോപ്പന്‍,fb post, എഫ് ബി പോസ്റ്റ്‌,iemalayalm

തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ സോളാര്‍ വിവാദ ദിനങ്ങള്‍ ഓര്‍മ്മിപ്പിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പന്‍. സോളാര്‍ വിവാദ സമയത്ത് സരിത നായരുമായുള്ള ബന്ധത്തിന്റെ പേരില്‍ ജോപ്പന്‍ ഏറെ വിമര്‍ശനം നേരിടുകയും അദ്ദേഹത്തിന് രാജി വയ്‌ക്കേണ്ടിയും വന്നിരുന്നു.

Advertisment

ഈ വിവാദ സമയത്ത് ശ്രീരാമകൃഷ്ണന്‍ ചാനലുകളില്‍ ജോപ്പനേയും കുടുംബത്തേയും വിമര്‍ശിച്ച് സംസാരിച്ചതിനെ ഓര്‍മ്മിപ്പിക്കുകയാണ് അദ്ദേഹം. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ശ്രീരാമകൃഷ്ണനുള്ള ബന്ധം വിവാദമായിരുന്നു.

Read Also: വീഴ്ച പറ്റി; ഉദ്ഘാടനത്തിന് ക്ഷണിച്ചത് സ്വപ്നയും സുഹൃത്തുക്കളുമെന്ന് സ്പീക്കർ

ടെന്നി ജോപ്പന്റെ ഫേസ് ബുക്കിന്റെ പൂര്‍ണരൂപം വായിക്കാം

ബഹുമാനപെട്ട സ്പീക്കര്‍ സര്‍, അങ്ങയോടു ഒരു ചോദ്യം? എന്തിനായിരുന്നു അങ്ങ് സോളാര്‍ കേസ് ഉണ്ടായ സമയത്ത് ചാനലുകളില്‍ വന്നിരുന്നു എന്നെയും എന്റെ കുടുംബത്തെയും അടച്ചു ആക്ഷേപിച്ചത്? ഇപ്പോള്‍ ഒരു കേസ് വന്നപ്പോള്‍ അത് അങ്ങേക്ക് നേരെ വന്നപ്പോള്‍ അങ്ങേക്ക് വേദനിച്ചു അല്ലെ? (അങ്ങേയ്ക്ക് ഇതുമായി ബന്ധം ഉണ്ടോ ഇല്ലിയോ എന്ന് എനിക്കറിയില്ല )ഇതാണ് സര്‍ എല്ലാവരുടെയും കാര്യം. ഒരു സ്ത്രീയെ ഫോണ്‍ ചെയ്തു എന്നത് ആയിരുന്നല്ലോ ഞാന്‍ ചെയ്തു എന്ന് പറയുന്ന കുറ്റം. അതിന്റെ പേരില്‍ ഞാനും എന്റെ കുടുംബവും അനുഭവിച്ച വേദന ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന ആര്‍ക്ക് മാറ്റാന്‍ കഴിയും സര്‍? @ ഇനി കേസിലേക്ക് വരാം. അങ്ങ് ഉള്‍പ്പടെ എല്ലാരും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്? അന്ന് എന്ത് നടപടി എടുത്ത് എന്ന്. @ 2013 ജൂണ്‍ 10ന് സോളാര്‍ കേസ് വരുന്നു. ജൂണ്‍ 13 ന് ഞാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സാറിന് എന്റെ രാജിക്കത്തു ഞാന്‍ കൊടുക്കുന്നു. ജൂണ്‍ 15നു എന്നെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. (ആര്‍ക്കെങ്കിലും സംശയം ഉണ്ടങ്കില്‍ പൊതു ഭരണ വകുപ്പില്‍ അതിന്റ കോപ്പി കിട്ടും ) അന്ന് മുതല്‍ ഈ നിമിഷം വരെ ജീവിക്കാനായി കഷ്ടപ്പെടുകയാണ് ഞാനും എന്റെ കുടുംബവും അങ്ങേക്ക് അറിയാമോ. അങ്ങനെ 67 ദിവസം ഞാന്‍ ജയിലില്‍ കിടന്നപ്പോഴും എന്നെ സഹായിക്കാന്‍ ഒരു പാര്‍ട്ടിക്കാരനെയും ഞാന്‍ കണ്ടില്ല എന്റെ കുടുംബം അല്ലാതെ.

Advertisment

ഞാന്‍ ഈ എഴുതുന്നത് 7 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും എന്നെയും എന്റെ കുടുംബത്തെയും വിടാതെ പിന്തുടരുകയാണല്ലോ നിങ്ങള്‍ ഇപ്പോഴും?

കോടതിയില്‍ കിടക്കുന്ന കേസ് ആയതു കൊണ്ട് എനിക്കു കൂടുതല്‍ ഒന്നും പറയാനില്ല. ബാക്കി കാര്യങ്ങള്‍ ബഹുമാനപെട്ട കോടതി തീരുമാനിക്കട്ടെ.

ദൈവം എന്നൊരു മഹാശക്തി ഉണ്ട് അതിനെ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്.

( ഒരുപാട് എഴുതണം എന്നുണ്ട്.എഴുതാന്‍ പറ്റുന്നില്ല. ഇനി എല്ലാം ദൈവം തീരുമാനിക്കട്ടെ ).

Solar Case Oommen Chandy Gold Smuggling P Sreeramakrishnan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: