scorecardresearch

താത്കാലിക വിസി നിയമനം: ഗവര്‍ണര്‍ക്ക് തിരിച്ചടി; അപ്പീല്‍ തള്ളി

താത്കാലിക വിസി നിയമനം ഗവർണർ നേരിട്ടു നടത്താൻ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി

താത്കാലിക വിസി നിയമനം ഗവർണർ നേരിട്ടു നടത്താൻ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി

author-image
WebDesk
New Update
High Court , Kerala High Court

ഫയൽ ഫൊട്ടോ

കൊച്ചി: താത്കാലിക വൈസ് ചാൻസലറെ (വിസി) നേരിട്ട് നിയമിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവച്ച് ഡിവിഷന്‍ ബെഞ്ച്. താത്കാലിക വിസി നിയമനം ഗവർണർ നേരിട്ടു നടത്താൻ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗവര്‍ണറുടെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി.

Advertisment

ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും വിസി നിയമനം സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് മാത്രമായിരിക്കണമെന്നും കോടതി പറഞ്ഞു. സിസ തോമസിന്റെയും ഡോ. കെ. ശിവപ്രസാദിന്റെയും ഹര്‍ജികളും ഹൈക്കോടതി തള്ളി. സ്ഥിരം വിസി ഇല്ലാത്തത് സര്‍വകലാശാലകളെ ബാധിക്കുമെന്ന് കോടതി ചീണ്ടിക്കാട്ടി. താത്കാലിക വിസിമാരുടെ കാലാവധി 6 മാസത്തിൽ കൂടുതലാകരുതെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. 

Also Read: പാദപൂജ സംസ്‌കാരത്തിന്റെ ഭാഗമെന്ന് ഗവർണർ; പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വിസിയെ നേരിട്ട് നിയമിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. ഗവർണറും കെടിയു - ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിമാരും സമർപിച്ച അപ്പീലാണ് കോടതി പരിഗണിച്ചത്. സർക്കാർ നൽകുന്ന പട്ടികയിൽനിന്നു മാത്രമേ  വിസിയെ നിയമിക്കാൻ ഗവർണർക്ക് അധികാരമുള്ളൂ എന്ന് സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.

Advertisment

Also Read:വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തു

സിസാ തോമസിനേയും ഡോ. കെ. ശിവപ്രസാദിനേയും മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് നിയമിക്കുകയായിരുന്നു. സർക്കാർ പട്ടിക അവഗണിച്ചായിരുന്നു നിയമനം. ഇതിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഗവർണർ സർക്കാർ നൽകുന്ന പട്ടികയിൽ നിന്നു മാത്രമേ വിസിയെ നിയമിക്കാവൂഎന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. സർവകലാശാലകളിൽ നിന്ന് യോഗ്യതയുള്ള അധ്യാപകരുടെ പട്ടിക വാങ്ങിയാണ് ആരിഫ് മുഹമ്മദ് ഖാൻ താൽക്കാലിക വിസി മാരെ നിയമിച്ചത്.

Read More: നിമിഷപ്രിയയുടെ മോചനം; ഇടപെടലിന് പരിമിതിയുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

High Court University Governor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: