scorecardresearch

സ്‌കൂളിലെ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ പ്രിൻസിപ്പൽ അറസ്റ്റിൽ

ഇന്നലെ രാത്രിയോടെയാണ് യശോധരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്

ഇന്നലെ രാത്രിയോടെയാണ് യശോധരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്

author-image
WebDesk
New Update
സ്‌കൂളിലെ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചു; പോക്‌സോ കേസിൽ പ്രിൻസിപ്പൽ അറസ്റ്റിൽ

തിരുവനന്തപുരം: നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. തിരുവനന്തപുരം വലിയമലയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ ഡയറക്‌ടറായ യശോധരനാണ് അറസ്റ്റിലായത്.

Advertisment

Read Also: പൗരത്വ ഭേദഗതി നിയമത്തിൽ വിയോജിപ്പ്; ബിജെപി കൗണ്‍സിലര്‍ രാജിവച്ചു

കുട്ടിയെ പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ആക്രമിച്ചെന്നാണ് പരാതി. പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. ഇന്നലെ രാത്രിയോടെയാണ് യശോധരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തി.

Read Also: കങ്കാരുക്കളെ വേട്ടയാടി പിടിച്ച് ഇന്ത്യ; ടി20യിൽ ചരിത്രമെഴുതി പെൺപട

Advertisment

സ്‌കൂളിലെ ഉച്ചഭക്ഷണ സമയത്ത് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. 2008ല്‍ ഏഴ് വയസുകാരിയെ പീഡിപ്പിച്ചതിന് ഇയാള്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ പ്രതിയായിരിക്കേയാണ് യശോധരനെ ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ ഡയറക്ടറാക്കിയത്.

Rape Cases Pocso Act School

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: