/indian-express-malayalam/media/media_files/2025/10/07/couple-suicide-manjeswaram-kasrgod-2025-10-07-12-43-18.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
കാസർകോട്: കാസർഗോഡ് അധ്യാപികയും ഭർത്താവും ജീവനൊടുക്കിയാതായി റിപ്പോർട്ട്. മഞ്ചേശ്വരം കടമ്പാറിലാണ് സംഭവം. പെയിന്റിങ് തൊഴിലാളിയായ അജിത്ത് (35), വൊർക്കാടിയിൽ സ്വകാര്യ സ്കൂളിലെ അധ്യാപികയായ ശ്വേത (27) എന്നിവരാണ് മരിച്ചത്. ഇരുവരും വിഷം കഴിച്ച് ജീവനൊടുക്കിയതാണെന്നാണ് റിപ്പോർട്ട്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇരുവരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് വിവരം. തുടർന്ന് മഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇന്നു പുലർച്ചെയോടെ മരണം സ്ഥിരീകരിക്കുകയായുമായിരുന്നു. സാമ്പത്തിക പ്രതിസന്ധി ജീവനൊടുക്കുന്നതിലേക്ക് നയിച്ചതായാണ് പ്രാഥമിക വിവരമെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ടു ചെയ്തു.
Also Read: സ്വർണപ്പാളി വിവാദം; ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷ ബഹളം
മൂന്നു വയസുകാരനായ മകനെ ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലാക്കിയ ശേഷമായിരുന്നു ദമ്പതികൾ വിഷം കഴിച്ചത്. വീട്ടുമുറ്റത്ത് വീണു കിടക്കുന്ന നിലയിൽ അയൽവാസികളാണ് ഇരുവരെയും കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടിൽ താമസം. സംഭവ സമയം മാതാവ് ജോലിക്കു പോയിരുന്നു. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.
ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.