/indian-express-malayalam/media/media_files/uploads/2020/08/Tea-and-Modi.jpg)
കൊച്ചി: വിമാനത്താവളങ്ങളിലെ കടകളിൽ ചായയുൾപ്പെടെയുള്ള സാധനങ്ങൾക്ക് കൂടുതൽ വില ഈടാക്കുന്നതിനെതിരെ പലപ്പോഴായി സാമൂഹ്യമാധ്യമങ്ങളിൽ വിമർശനമുയർന്നിരുന്നു.
ഒരു സാധാരണ ചായയ്‌ക്ക് നൂറും അതിൽ കൂടുതലും ഈടാക്കുന്നത് ശരിയല്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. എന്നാൽ, സാമൂഹ്യമാധ്യമങ്ങളിലെ പ്രതിഷേധം കൊണ്ടൊന്നും വിമാനത്താവളത്തിലെ ചായക്കാശ് കുറഞ്ഞില്ല. ഒടുവിൽ സാക്ഷാൽ പ്രധാനമന്ത്രി തന്നെ ഇടപെട്ടു, ചായക്കാശ് വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തു.
Read Also: ഉത്ര വധം: മൂർഖനെ കൊണ്ട് ഡമ്മിയിൽ കടിപ്പിച്ച് പരീക്ഷണം, അന്വേഷണത്തിൽ നിർണായകം
ചായയ്‌ക്ക് 100 രൂപ, സ്‌നാക്‌സിന് 200 രൂപ, മോരുംവെള്ളത്തിന് 120 രൂപ...ഇങ്ങനെ പോയിരുന്ന വിലവിവരപട്ടിക കണ്ട് തൃശൂര്‍ സ്വദേശി അഡ്വ.ഷാജി കോടന്‍കണ്ടത്ത് ഒന്നു ഞെട്ടിപ്പോയി. ഇതിന്റെയെല്ലാം വിലയൊന്ന് കുറയ്‌ക്കാൻ എന്ത് ചെയ്യണമെന്നായി പിന്നീട്. ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്തയച്ചു. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടുകയും ചെയ്‌തു.
ഇനിമുതൽ വിമാനത്താവളങ്ങളിൽ 15 രൂപയ്‌ക്ക് ചായയും 20 രൂപയ്‌ക്ക് കാപ്പിയും 15 രൂപയ്ക്ക് പഴംപൊരിയും ഉഴുന്നുവടയും പരിപ്പുവടയും ഉൾപ്പെടെയുള്ള ചെറുകടികളും നൽകണം. പ്രധാനമന്ത്രിയുടെ നിർദേശാനുസരണമാണിത്. ഏറെ നാളായുള്ള യാത്രക്കാരുടെ ആവശ്യത്തിനാണ് ഇതോടെ ഫലം കാണുന്നത്.
കൊച്ചി വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്റെ കയ്യിൽ നിന്ന് ഒരു ചായയ്‌ക്ക് നൂറ് രൂപ ഈടാക്കിയതാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി ഒരു കത്ത് അയയ്‌ക്കാൻ അഭിഭാഷകനായ ഷാജിയെ പ്രേരിപ്പിച്ചത്. വിമാനത്താവള അധികൃതരോട് വില വർധനവിനെ കുറിച്ച് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്നാണ് ഷാജി പ്രധാനമന്ത്രിക്ക് കത്തയച്ചത്.
Read Also: ശിവശങ്കറിനെതിരെ അന്വേഷണത്തിനു അനുമതി തേടി വിജിലൻസ്; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ പോർട്ടലിൽ പരിശോധിച്ചപ്പോഴാണ് തന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പുതിയ നിർദേശം വന്ന കാര്യം ഷാജി അറിയുന്നത്. ഇത്ര പെട്ടന്ന് നടപടിയുണ്ടാകുമെന്ന് ഷാജിയും പ്രതീക്ഷിച്ചില്ല !
നേരത്തെയും നിരവധിപേർ വിമാനത്താവളങ്ങളിലെ അമിത വിലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. പുറത്ത് പത്ത് രൂപയ്‌ക്ക് ലഭിക്കുന്ന ചായ അതിന്റെ നൂറിരട്ടി വിലയിൽ വിൽക്കുന്നത് ശരിയല്ലെന്ന് സാമൂഹ്യമാധ്യമങ്ങളിൽ വിമർശനമുയർന്നിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us