ശിവശങ്കറിനെതിരെ അന്വേഷണത്തിനു അനുമതി തേടി വിജിലൻസ്; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം

സ്വപ്‌ന സുരേഷിന്റെ നിയമനം, ഐടി വകുപ്പുമായി ബന്ധപ്പെട്ട മറ്റു നിയമനങ്ങൾ, ഐടി വകുപ്പിലെ വിവാദ കരാറുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നാണ് പരാതി

pinarayi vijayan, sivasankar, ie malayalam

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ അന്വേഷണത്തിനു അനുമതി തേടി വിജിലൻസ്. ശിവശങ്കറിനെതിരെ എറണാകുളം സ്വദേശി നല്‍കിയ പരാതി വിജിലന്‍സ് ഡയറക്‌ടർ സര്‍ക്കാരിനു കൈമാറി.

സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായ ശിവശങ്കറിനെതിരെ അന്വേഷണം ആരംഭിക്കണമെങ്കിൽ സർക്കാർ അനുമതി വേണം. ഒരു ഐഎഎസ് ഉദ്യോഗസ്ഥനെതിരെ പ്രാഥമികാന്വേഷണം നടത്തണമെങ്കില്‍ പോലും സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന ചട്ടമുണ്ട്.

Read Also: സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ശിവശങ്കറിനെതിരെ അന്വേഷണത്തിനു അനുമതി തേടിയാണ് വിജിലൻസ് സർക്കാരിനു പരാതി കൈമാറിയിരിക്കുന്നത്. എറണാകുളം സ്വദേശി ചെഷൈര്‍ ടാര്‍സന്‍ ആണ് പരാതിക്കാരൻ.

സ്വപ്‌ന സുരേഷിന്റെ നിയമനം, ഐടി വകുപ്പുമായി ബന്ധപ്പെട്ട മറ്റു നിയമനങ്ങൾ, ഐടി വകുപ്പിലെ വിവാദ കരാറുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നാണ് പരാതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശിവശങ്കറിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം അന്വേഷണപരിധിയിൽ വരുമെന്നാണ് സൂചന. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഐഎയും കസ്റ്റംസും ശിവശങ്കറിനെ നേരത്തെ ചോദ്യം ചെയ്‌തിരുന്നു.

ശിവശങ്കറിനെതിരെ പ്രാഥമികാന്വേഷണത്തിനു അനുമതി തേടിയാണ് വിജിലൻസ്, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയെ സമീപിച്ചിരിക്കുന്നത്. പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമേ വിജിലന്‍സ് കേസെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കൂ.

Read Also: വീടിനടുത്ത് വെടിയൊച്ച കേട്ടതായി അവകാശപ്പെട്ട് കങ്കണ; തെളിവൊന്നും ലഭിച്ചില്ലെന്ന് പൊലീസ്

അഴിമതി നിരോധന നിയമപ്രകാരമാണ് വിജിലൻസ് നടപടി സ്വീകരിച്ചിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം ലഭിക്കുന്ന പരാതിയിൽ സർക്കാരിന്റെ അനുമതി തേടുന്ന പതിവുണ്ട്. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി വിജിലൻസ് നൽകിയ പരാതി ചീഫ് സെക്രട്ടറിക്ക് കെെമാറും. തുടർന്ന് ആഭ്യന്തരവകുപ്പ് കെെകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അറിഞ്ഞ ശേഷമേ തുടർനടപടികളുമായി വിജിലൻസിന് മുന്നോട്ടുപോകാൻ സാധിക്കൂ.

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷ്, സരിത് എന്നിവരുമായി എം.ശിവശങ്കറിനു ബന്ധമുണ്ടെന്ന ആരോപണം ശക്തമായതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ഐടി വകുപ്പ് സെക്രട്ടറി എന്നീ ചുമതലകളിൽ നിന്നു ശിവശങ്കറിനെ നീക്കിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Complaint against m sivasankar vigilance inquiry pinarayi vijayan

Next Story
സംസ്ഥാനത്ത് മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com