scorecardresearch

സ്വർണക്കടത്ത്: പ്രതികൾ ആശയവിനിമയത്തിനു ഉപയോഗിച്ചത് ടെലിഗ്രാം, പിടിക്കപ്പെടും മുൻപ് വിവരങ്ങൾ നീക്കി

യുഎഇ കോൺസുലേറ്റും സംശയനിഴലിലാണ്

യുഎഇ കോൺസുലേറ്റും സംശയനിഴലിലാണ്

author-image
WebDesk
New Update
Gold Smuggling Swapna Ramees

തിരുവനന്തപുരം/കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അന്വേഷണം പുരോഗമിക്കുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ വരുംദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യും. ഒന്നാംപ്രതി സരിത്തിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. സരിത്തിനെ ഇന്നലെ തിരുവനന്തപുരത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സ്വർണക്കടത്തിനായി പ്രതികൾ വ്യാജ സീൽ ഉണ്ടാക്കിയ കട അന്വേഷണസംഘം ഇന്നലെ കണ്ടെത്തിയിരുന്നു. തെളിവെടുപ്പിനിടെ സരിത്താണ് വ്യാജ സീൽ നിർമിച്ച കട അന്വേഷണ ഉദ്യോഗസ്ഥർക്കു കാണിച്ചുകൊടുത്തത്. സ്‌റ്റ‌ാച്യു പരിസരത്തുള്ള കടയിൽ നിന്നാണ് വ്യാജ സീൽ നിർമിച്ചത്. കേസിലെ നിർണായക വിവരമാണിത്.

പ്രതികൾ ആശയവിനിമയത്തിനു ഉപയോഗിച്ചത് ടെലിഗ്രാം

Advertisment

സ്വർണക്കടത്ത് കേസിലെ പ്രതികൾ ആശയവിനിമയത്തിനു ഉപയോഗിച്ചത് ടെലിഗ്രാം ആപ്പാണ്. പിടിയിലാകും മുൻപ് ഫോണിലെ സന്ദേശങ്ങൾ നീക്കം ചെയ്യാൻ പ്രതികൾ ശ്രമിച്ചിരുന്നു. എന്നാൽ, നീക്കം ചെയ്‌ത പല വിവരങ്ങളും അന്വേഷണസംഘം വീണ്ടെടുത്തു. തിരുവനന്തപുരം സിഡാക് വഴിയാണ് ഫോണിലെ വിവരങ്ങൾ വീണ്ടെടുത്തത്. അന്വേഷണസംഘത്തിനു ഇതേറെ ഗുണം ചെയ്‌തു. സ്വപ്‌ന സുരേഷിനു ആറ് ഫോണും രണ്ട് ലാപ്‌ടോപും ഉണ്ടായിരുന്നു. ഇത് അന്വേഷണസംഘം നേരത്തെ പിടിച്ചെടുത്തിരുന്നു.

Read Also: താടിയുള്ള അപ്പനെയെ പേടിയുള്ളൂ; ഇസുവിനെ ‘പേടിപ്പിക്കാൻ’ ചാക്കോച്ചന്റെ പുതിയ ലുക്ക്

സരിത്തിനെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരത്തെ തെളിവെടുപ്പിനു ശേഷം സരിത്തിനെ കൊച്ചിയിലേക്ക് കൊണ്ടുപോകും. സരിത്തിനെ വീണ്ടും ചോദ്യം ചെയ്യാനാണു സാധ്യത. സ്വപ്‌ന, സരിത്, സന്ദീപ് എന്നിവരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. നേരത്തെ സരിത്തിനെ രണ്ട് തവണ ചോദ്യം ചെയ്‌തിരുന്നു. ഈ ചോദ്യം ചെയ്യലിലാണു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി തനിക്കു അടുത്ത ബന്ധമുണ്ടെന്ന് സരിത് പറഞ്ഞത്. ശിവശങ്കറിനെ ഒരുതവണ കൂടി ചോദ്യം ചെയ്യാനും സാധ്യതയേറി. എന്നാൽ, സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനു നേരിട്ടു എന്തെങ്കിലും ബന്ധമുണ്ടോ എന്ന തരത്തിൽ തെളിവുകളൊന്നും അന്വേഷണസംഘത്തിനു ഇതുവരെ ലഭിച്ചിട്ടില്ല.

അന്വേഷണം ജയഘോഷിലേക്കും

Advertisment

യുഎഇ കോൺസുലേറ്റ് ജനറൽ ഗൺമാൻ ജയഘോഷിലേക്കും അന്വേഷണം നീളുകയാണ്. സ്വർണക്കടത്ത് കേസിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ജയഘോഷ് പറയുന്നതെങ്കിലും അന്വേഷണസംഘം ഇതു പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ആത്മഹത്യയ്‌ക്ക് ശ്രമിച്ച ജയഘോഷ് ഇന്നലെയാണ് ആശുപത്രി വിട്ടത്. ജയഘോഷിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. സ്വർണക്കടത്തിൽ ജയഘോഷിന് പങ്കുണ്ടെന്നാണ് നിഗമനം. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ഇക്കാര്യം ഏറെക്കുറെ വ്യക്തമായിരുന്നു. ജയഘോഷിനെ സർവീസ് ചട്ടലംഘനം ആരോപിച്ച് പൊലീസ് നേരത്തെ സസ്‌പെൻഡ് ചെയ്‌തിരുന്നു.

Read Also: സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 48 ആയി; കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് മരണം

യുഎഇ കോൺസുലേറ്റും സംശയനിഴലിൽ

യുഎഇ കോൺസുലേറ്റും സംശയനിഴലിലാണ്. കോൺസുലേറ്റിൽ നിന്നു ലഭിച്ച നിർദേശങ്ങൾക്കനുസരിച്ച് തങ്ങൾ പ്രവർത്തിക്കുകയാണ് ചെയ്‌തതെന്ന് പ്രതികൾ നേരത്തെ പറഞ്ഞിരുന്നു.

റമീസ് മുഖ്യകണ്ണി

തിരുവനന്തപുരം സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യകണ്ണി കെ.ടി.റമീസാണെന്ന് എന്‍ഐഎ. റമീസിനെ പ്രതി ചേര്‍ക്കുമെന്നും അതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും എന്‍ഐഎ അറിയിച്ചു. കേസില്‍ സ്വപ്‌ന സുരേഷും സന്ദീപ് നായരും കുറ്റം സമ്മതിച്ചതായും എന്‍ഐഎ പറഞ്ഞു. ലോക്ക്ഡൗണ്‍ കാലത്തെ സാഹചര്യം ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം കടത്താനുള്ള ആശയം മുന്നോട്ട് വച്ചത് റമീസാണെന്ന് സന്ദീപ് മൊഴി നല്‍കിയെന്നും എന്‍ഐഎ പറയുന്നു.

സ്വർണക്കടത്ത് കേസിൽ ഒരു അറസ്റ്റ് കൂടി

യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജ്‌ വഴി സ്വർണം കടത്തിയ കേസിൽ കസ്‌റ്റംസ് ഒരാളെകൂടി അറസ്‌റ്റ്‌ ചെയ്‌തു. മലപ്പുറം മഞ്ചേരി സ്വദേശി  മറിയാട്‌ പുളിക്കത്ത്‌ വീട്ടിൽ ഹംസത്ത്‌ അബ്‌ദുസലാം ആണ്‌ അറസ്‌റ്റിലായത്‌. കേസിൽ നേരത്തെ പിടിയിലായ കെ.ടി.റമീസുമായി അടുപ്പമുള്ള ആളാണ്‌ ഹംസത്ത്‌ അബ്‌ദുൽസലാം.

Gold Smuggling

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: