Latest News

ആയിരം കടന്ന ആശങ്ക: അതീവ ജാഗ്രത അനിവാര്യമായ സമയം

നാല് ജില്ലകളിൽ പുതുതായി നൂറിലധികം രോഗികൾ, തിരുവനന്തപുരത്ത് ഇരുന്നൂറിലധികം, സമ്പർക്കം വഴി ബാധിച്ചവർ എണ്ണൂറോളം

covid-19, കോവിഡ്-19, coronavirus, കൊറോണവൈറസ്, kerala, news tracker, കേരള, വാര്‍ത്തകള്‍, july 21, ജൂലൈ 21 കോവിഡ് വാർത്തകൾ, ജൂലായ് 21 Covid News, cm press meet, മുഖ്യമന്ത്രിയുടെ പത്രസമ്മേളനം, pinarayi vijayan press meet,പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനം, kk shailaja, കെകെ ശൈലജ, health minister,ആരോഗ്യമന്ത്രി, vaccine, വാക്‌സിന്‍, india, ഇന്ത്യ, world, ലോകം, IE Malayalam, ഐഇ മലയാളം

സംസ്ഥാനത്ത് കോവിഡ്-19 രോഗവ്യാപനം കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് ഇന്ന് ആദ്യമായി ഒരു ദിവസം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കടന്നു. ഇന്ന് പുതിയതായി 1038 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും സമ്പർക്കപട്ടികയിലുള്ളവരാണ്. 785 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 57 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

കോവിഡ് രോഗവ്യാപനത്തിനെതിരേ അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്നാണ് കുതിച്ചുയരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. നാല് ജില്ലകളിൽ ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു. ഇതിൽ തിരുവനന്തപുരം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുന്നൂറിലധികമാണ്. തിരുവനന്തപുരം 226, കൊല്ലം 133, ആലപ്പുഴ 120, കാസർകോട് 101 എന്നിങ്ങനെയാണ് ഇന്ന് നൂറിലധികം കോവിഡ് സ്ഥിരീകരിച്ച ജില്ലകൾ.

Kerala Covid Tracker: സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കോവിഡ്

കേരളത്തിൽ ഇന്ന് 1038 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 785 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതിൽ 57 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 87 പേർ വിദേശത്ത് നിന്ന് എത്തിയവരും 109 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്.സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 75 വയസുള്ള ഇടുക്കി സ്വദേശിയാണ് മരിച്ചത്. 272 പേർ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടു. 397 ഹോട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 24 ആരോഗ്യ പ്രവര്‍ത്തകരും ഉൾപ്പെടുന്നു. തിരുവനന്തപുരം ജില്ലയിലെ 18, കണ്ണൂര്‍ ജില്ലയിലെ 3, കാസര്‍ഗോഡ് ജില്ലയിലെ 2, പത്തനംതിട്ട ജില്ലയിലെ ഒന്ന് എന്നിങ്ങനെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ 20 ഐ.ടി.ബി.പി. ജവാന്‍മാര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 5 ഡി.എസ്.സി. ജവാന്‍മാര്‍ക്കും, തൃശൂര്‍ ജില്ലയിലെ 4 കെ.എസ്.സി. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാരനും രോഗം ബാധിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 226
  • കൊല്ലം – 133
  • ആലപ്പുഴ – 120
  • കാസർഗോഡ് – 101
  • എറണാകുളം – 92
  • മലപ്പുറം – 61
  • തൃശൂർ – 56
  • കോട്ടയം – 51
  • പത്തനംതിട്ട – 49
  • ഇടുക്കി – 43
  • കണ്ണൂർ – 43
  • പാലക്കാട് -34
  • കോഴിക്കോട്- 25
  • വയനാട് – 4

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ

തിരുവനന്തപുരം ജില്ലയിലെ 205 പേര്‍ക്കും, കൊല്ലം ജില്ലയിലെ 121 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 87 പേര്‍ക്കും, എറണാകുളം ജില്ലയിലെ 82 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 63 പേര്‍ക്കും, കോട്ടയം ജില്ലയിലെ 40 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 36 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 31 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 30 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 28 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 25 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 22 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 13 പേര്‍ക്കും, വയനാട് ജില്ലയിലെ 2 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • തിരുവനന്തപുരം – 9
  • കൊല്ലം – 13
  • പത്തനംതിട്ട – 38
  • ആലപ്പുഴ – 19
  • കോട്ടയം – 12
  • ഇടുക്കി – 1
  • എറണാകുളം – 18
  • തൃശൂർ – 31
  • പാലക്കാട് – 15
  • മലപ്പുറം – 52
  • കോഴിക്കോട് – 14
  • വയനാട് – 4
  • കാസർഗോഡ് – 43

ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവർ 15032

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15032 ആയി. 8818 പേരാണ് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

53 പേർ ഐസിയുവിൽ

നിലവിൽ ചികിത്സയിലുള്ള 8056 പേരിൽ 53 പേർ ഐസിയുവിലാണ്. 9 പേർ വെന്റിലേറ്ററിലും.

സംസ്ഥാനത്ത് ലോക്ക്ഡൗണിന് സാധ്യത

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗണ്‍ നടപ്പാക്കുന്നത് ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

”നേരത്തെ നമ്മള്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കിയതാണ്. ഇപ്പോഴും അങ്ങനെ ചില അഭിപ്രായങ്ങള്‍ വരുന്നുണ്ട്. അതേസമയം, ആളുകളുടെ ജീവിതപ്രശ്നങ്ങൾ കണക്കിലെടുക്കേണ്ടതിനാൽ ഇനിയൊരു ലോക്ക് ലോക്ക് ഡൗണ്‍ പ്രായോഗികമാണോയെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്. അക്കാര്യം തീരുമാനിച്ചിട്ടില്ല. എങ്കിലും അത് ഗൗരവമായി പരിഗണിക്കേണ്ടി വരും. ഇക്കാര്യത്തിൽ എല്ലാവശവും പരിഗണിച്ചുകൊണ്ടു മാത്രമേ സർക്കാർ തീരുമാനത്തിലെത്തുകയുള്ളൂ,” മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

നിരീക്ഷണത്തിൽ 1,59,777 പേർ

1,59,777 പേരാണ് സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 9031 പേർ ആശുപത്രികളിലാണ്. ഇന്ന് 1164 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന വർധനവാണിത്.

20847 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,847 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 5,88,930 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 8320 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,03,951 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 99,499 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

പത്ത് ലക്ഷത്തിൽ 419.1 പേർക്ക് രോഗബാധ

കേരളത്തില്‍ പത്ത് ലക്ഷത്തിൽ 419.1 പേർക്കാണ് (കേസ് പെര്‍ മില്യന്‍) കോവിഡ് ബാധയെന്ന് മുഖ്യമന്ത്രി. ഇന്ത്യയില്‍ ഇത് പത്ത് ലക്ഷത്തിൽ 864.4 പേർക്കാണ്. ഫെറ്റാലിറ്റി റേറ്റ് ഇന്ത്യയുടേത് 2.41 ആണ്. കേരളത്തിന്‍റേത് 0.31 ആണ്. സംസ്ഥാനത്ത് ഇതുവരെ 86,959 പേരെ പ്രൈമറി കോണ്‍ടാക്ടുകളായി കണ്ടെത്തിയിട്ടുണ്ട്. സെക്കന്‍ററി കോണ്‍ടാക്ടുകളായി 37,937 പേരെയാണ് കണ്ടെത്തിയത്.

ആകെയുള്ള പോസിറ്റീവ് കേസുകളില്‍ ഇപ്പോഴത്തെ കണക്കനുസരിച്ച് 65.16 ശതമാനം അതത് പ്രദേശങ്ങളില്‍ നിന്നുതന്നെ (ലോക്കലി അക്വയേര്‍ഡ്) വൈറസ് ബാധയുണ്ടായതാണ്. അതില്‍ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ 94.4 ശതമാനം.

സംസ്ഥാനത്തെ കോവിഡ് ചികിത്സാ സൗകര്യം

സംസ്ഥാനത്തെ കോവിഡ് ചികിത്സാ സൗകര്യങ്ങളുടെ കണക്കുകളെക്കുറിച്ചും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിലുള്ള സാഹചര്യം നേരിടാന്‍ സംസ്ഥാന് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കണക്കുകൾ ചുവടെ ചേർക്കുന്നു.

  • കോവിഡ് ചികിത്സയ്ക്കായി മാത്രമുള്ള ആശുപത്രി കിടക്കകള്‍ക്കു പുറമെ 15,975 കിടക്കകള്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍ തയ്യാറായിട്ടുണ്ട്. അവയില്‍ 4535 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
  • ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള 3.42 ലക്ഷം എന്‍ 95 മാസ്കുകളും 3.86 ലക്ഷം പിപിഇ കിറ്റുകളും 16.1 ലക്ഷം ത്രീലെയര്‍ മാസ്കുകളും 40.3 ലക്ഷം ഗ്ലൗസുകളും സ്റ്റോക്കുണ്ട്.
  • 80 വെന്‍റിലേറ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാങ്ങിയിട്ടുണ്ട്. 270 ഐസിയു വെന്‍റിലേറ്ററുകള്‍ കേന്ദ്ര ഗവണ്‍മെന്‍റില്‍നിന്നു ലഭ്യമായി. രണ്ടാഴ്ചയ്ക്കകം 50 വെന്‍റിലേറ്ററുകള്‍ കൂടി കേന്ദ്ര ഗവണ്‍മെന്‍റില്‍നിന്നും പ്രതീക്ഷിക്കുന്നു.
  • 6007 വെന്‍റിലേറ്ററുകള്‍ക്ക് രാപ്പകല്‍ പ്രവര്‍ത്തിക്കാന്‍ പാകത്തിലുള്ള ഓക്സിജന്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഏഴ് മെഡിക്കല്‍ കോളേജുകളിലും ലിക്വിഡ് ഓക്സിജന്‍ സൗകര്യം ലഭ്യമാണ്.
  • 947 ആംബുലന്‍സുകള്‍ കോവിഡ് കാര്യങ്ങള്‍ക്കു മാത്രമായി സജ്ജമാണ്.
  • ഇ-സഞ്ജീവിനി ടെലിമെഡിസിന്‍ സംവിധാനം എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
  • 50 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 19 എണ്ണം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം നടന്നുവരുന്നു.

ഇന്ന് പുതിയ 51 ഹോട്ട് സ്പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 51 പ്രദേശങ്ങൾ കൂടി ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, കോട്ടയം,എറണാകുളം, കാസര്‍ഗോഡ്, കൊല്ലം, വയനാട്, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട  ജില്ലകളിലാണ് പുതിയ ഹോട്ട്സ്പോട്ടുകൾ.

കോഴിക്കോട് ജില്ല

  • ആയഞ്ചേരി (കണ്ടൈന്‍മെന്റ് സോണ്‍ എല്ലാ വാര്‍ഡുകളും)
  • കുന്ദമംഗലം (1)
  • പുതുപ്പാടി (21)
  • ഓമശേരി (8, 9)
  • ഒളവണ്ണ (7)
  • ഏറാമല (16)
  • അഴിയൂര്‍ (എല്ലാ വാര്‍ഡുകളും)
  • എടച്ചേരി (എല്ലാ വാര്‍ഡുകളും)
  • കൊയിലാണ്ടി മുന്‍സിപ്പാലിറ്റി (32, 33,  എല്ലാ ഹോട്ടലുകളും)
  • ചെക്യാട് (എല്ലാ വാര്‍ഡുകളും)
  • ചെങ്ങോട്ടുകാവ് (17)
  • ചേറോട് (7)
  • പുതുപ്പാടി (6, 7, 8)
  • പുറമേരി (എല്ലാ വാര്‍ഡുകളും)
  • പെരുമണ്ണ (എല്ലാ വാര്‍ഡുകളും)
  • പെരുവയല്‍ (11)
  • മണിയൂര്‍ (എല്ലാ വാര്‍ഡുകളും)
  • മൂടാടി (4, 5)
  • വളയം (1, 11, 12, 13, 14)
  • വാണിമേല്‍ (എല്ലാ വാര്‍ഡുകളും) വേളം (8)

പാലക്കാട് ജില്ല

  • മുതുതല (എല്ലാ വാര്‍ഡുകളും)
  • വിളയൂര്‍ (എല്ലാ വാര്‍ഡുകളും)
  • പരുതൂര്‍ (എല്ലാ വാര്‍ഡുകളും)
  • പട്ടിത്തറ (എല്ലാ വാര്‍ഡുകളും)
  • കപ്പൂര്‍ (എല്ലാ വാര്‍ഡുകളും)
  • ആനക്കര (എല്ലാ വാര്‍ഡുകളും)
  • ചാലിശേരി (എല്ലാ വാര്‍ഡുകളും)
  • നാഗലശേരി (എല്ലാ വാര്‍ഡുകളും)
  • തിരുമിറ്റിക്കോട് (എല്ലാ വാര്‍ഡുകളും)

തിരുവനന്തപുരം ജില്ല

  • കല്ലറ (8, 9, 10, 11, 12)
  • വെമ്പായം (1)
  • പാങ്ങോട് (8)
  • കൊല്ലയില്‍ (10)
  • നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി (29)

കോട്ടയം ജില്ല

  • വാഴപ്പള്ളി (20)
  • പായിപ്പാട് (8, 9, 10, 11)
  • തലയാഴം (1)
  • തിരുവാര്‍പ്പ് (11)

കണ്ണൂര്‍ ജില്ല

  • പരിയാരം (16)
  • പാപ്പിനിശേരി (12)

എറണാകുളം ജില്ല

  • ഏളൂര്‍ (2)
  • ചേന്ദമംഗലം (9)

കാസര്‍ഗോഡ് ജില്ല

  • കിനാനൂര്‍-കരിന്തളം (14)
  • നീലേശ്വരം മുന്‍സിപ്പാലിറ്റി (21)

കൊല്ലം ജില്ല

  • പുനലൂര്‍ (എല്ലാ വാര്‍ഡുകളും)
  • പൂതക്കുളം (എല്ലാ വാര്‍ഡുകളും)

വയനാട് ജില്ല

  • തവിഞ്ഞാല്‍ (1, 2)

തൃശൂര്‍ ജില്ല

  • കൊടശേരി (3, 4)

ആലപ്പുഴ ജില്ല

  • മാരാരിക്കുളം നോര്‍ത്ത് (15, 19, 21)

പത്തനംതിട്ട ജില്ല

  • കുളനട (2)

അതേസമയം 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ (2, 6, 7, 17), പുതിഗെ (6), പീലിക്കോട് (11), തൃക്കരിപ്പൂര്‍ (1, 10, 14, 15), പുല്ലൂര്‍ പെരിയ (1, 6, 12), പത്തനംതിട്ട ജില്ലയിലെ മൈലപ്ര (9), കോട്ടയം ജില്ലയിലെ മണര്‍ക്കാട് (8) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 397 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

രോഗമുക്തി നിരക്ക് കുറവല്ലെന്ന് സർക്കാർ

സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നിരക്ക് കുറവാണെന്ന് വാദം തെറ്റാണെന്ന് മുഖ്യമന്ത്രി. കോവിഡ് 19മായി ബന്ധപ്പെട്ട് കേരളത്തിന്‍റെ ഡിസ്ചാര്‍ജ് പോളിസി ദേശീയ തലത്തിലും മറ്റു സംസ്ഥാനങ്ങളിലും നിലവിലുള്ള പോളിസികളില്‍ നിന്നും വ്യത്യസ്തമാണ്. ദേശീയ പോളിസി അനുസരിച്ച് അഡ്മിറ്റ് ചെയ്ത് 10 ദിവസത്തിനു ശേഷം ചെറിയ രോഗലക്ഷണങ്ങളില്ലെങ്കില്‍ ഡിസ്ചാചാര്‍ജ് ചെയ്യാം. ഭേദമായി എന്ന് രേഖപ്പെടുത്തി ഡിസ്ചാര്‍ജ് ചെയ്തു വിടുകയാണ്. കേരളമൊഴികെ ഭൂരിഭാഗം സംസ്ഥാനങ്ങളും ആ രീതിയാണ് പിന്തുടരുന്നത്. കേരളം അങ്ങനെയല്ല. നാം ആദ്യം സ്വീകരിച്ചിരുന്ന രീതിയനുസരിച്ച് ടെസ്റ്റ് രണ്ടു തവണ നെഗറ്റീവ് ആയതിനു ശേഷമാണ് രോഗിയെ ഡിസ്ചാര്‍ജ് ചെയ്തിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആന്‍റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയവര്‍ക്ക് മാത്രമേ ഡിസ്ചാര്‍ജ് അനുവദിക്കുകയുള്ളൂ. പോസിറ്റീവ് ആകുന്നവര്‍ക്ക് ഡിസ്ചാര്‍ജ് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

267 ആരോഗ്യ പ്രവര്‍ത്തകർക്ക് ഇതുവരെ രോഗം ബാധിച്ചു

ജൂലൈ 20 വരെ 267 ആരോഗ്യ പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കോവിഡ് രോഗബാധിതരായതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 62.55 ശതമാനം ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ രോഗികള്‍ക്ക് ശുശ്രൂഷ നല്‍കിയിരുന്നവരാണ്. 41 ശതമാനം പേര്‍ നേരിട്ട് ശുശ്രൂഷ നല്‍കിയവരും 22 ശതമാനം പേര്‍ ഇന്‍ഡയറക്റ്റ് പേഷ്യന്‍റ് കെയര്‍ നല്‍കിയവരും ആണ്. 23.2 ശതമാനം പേര്‍ ഫീല്‍ഡ് വര്‍ക്കില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ആണ്. 63 നഴ്സുമാര്‍ക്കും 47 ഡോക്ടര്‍മാര്‍ക്കുമാണ് ഇതുവരെ രോഗം പിടിപെട്ടത്.ഇപ്പോള്‍ രോഗങ്ങള്‍ കൂടിയ അവസരത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

സുരക്ഷാ പ്രോട്ടോകോള്‍; വീഴ്ചവരുത്തിയാൽ നടപടി

സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ പ്രോട്ടോകോള്‍ അനുസരിക്കുന്നതില്‍ വീഴ്ചവരുത്തുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് എല്ലാ ജില്ലകളിലും അഡീഷണല്‍ എസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക പ്രോസിക്യൂഷന്‍ വിഭാഗത്തിന് രൂപം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും നിയമപരമായ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത സ്ഥാപന ഉടമകള്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓണക്കിറ്റ് നൽകും

കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ഓണത്തോടനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പലവ്യഞ്ജന കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 11 ഇനങ്ങളാണ്  (പഞ്ചസാര, ചെറുപയര്‍/വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍ പൊടി, വെളിച്ചെണ്ണ/സണ്‍ഫ്ളവര്‍ ഓയില്‍, പപ്പടം, സേമിയ/പാലട, ഗോതമ്പ് നുറുക്ക്) കിറ്റിലുണ്ടാവുക. ആഗസ്ത് അവസാന ആഴ്ചയോടെ വിതരണം തുടങ്ങും. ഇതുകൂടാതെ മതിയായ അളവില്‍ റേഷന്‍ ധാന്യവിഹിതം ലഭിക്കാത്ത മുന്‍ഗണനാ ഇതര വിഭാഗങ്ങള്‍ക്ക് ആഗസ്തില്‍ പത്തുകിലോ അരി വീതം 15 രൂപ നിരക്കില്‍ വിതരണം ചെയ്യും.

തിരുവനന്തപുരത്ത് അതീവ ഗുരുതരം

തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പോസിറ്റീവായ 226 കേസിൽ 190 പേരും സമ്പർക്കത്തിലൂടെ രോഗംബാധിച്ചവരാണ്. 15 പേരുടെ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യപ്രവർത്തകർക്കും രോഗം കണ്ടെത്തി. ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ കച്ചവടക്കാർക്ക് സ്റ്റോക്ക് ശേഖരിക്കാൻ നിയന്ത്രണം ഏർപ്പെടുത്തി. പാറശാല അടക്കമുള്ള അതിർത്തി പ്രദേശത്ത് കൊവിഡ് വർധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിൽ വടകര സ്വദേശി(35), പൂന്തുറ ആസാദ് നഗർ സ്വദേശിനി(35), ആയുർവേദ കോളേജിലെ വസ്ത്രവ്യാപാരശാല ജീവനക്കാർ(37, 33), കവടിയാർ സ്വദേശിനി(65), 13. നെയ്യാറ്റിൻകര സ്വദേശിനി(22), 17. വ്‌ളാത്താങ്കര സ്വദേശി(31), പുതിയതുറ സ്വദേശിനി(29),കാഞ്ഞിരംകുളം സ്വദേശി(31), പൂവാർ പള്ളം സ്വദേശി(16), കരമന സ്വദേശി(34), പരശുവയ്ക്കൽ സ്വദേശി(28), പാറശ്ശാല കുരുംകോട്ടി സ്വദേശി(30), വടകര സ്വദേശിനി(42), മുട്ടട സ്വദേശിനി(22), വള്ളക്കടവ് സ്വദേശി(59) എന്നിവരുടെ രോഗ ഉറവിടം വ്യക്തമല്ല.

മാണിക്യവിളാകം, പാറശ്ശാല, ശ്രീവരാഹം, ആനയറ, വലിയതുറ, ചെറിയതുറ , ആക്കുളം കടകംപള്ളി, മെഡിക്കൽ കോളേജ്, വെങ്ങാനൂർ വെണ്ണിയൂർ, ബീമാപള്ളി കൈതവിളാകം, ചിറയിൻകീഴ്, പരശുവയ്ക്കൽ, സ്റ്റാച്യു, മരുതൂർ വാഴക്കുടി, പുല്ലുവിള, അഞ്ചുതെങ്ങ് , മുക്കോലയ്ക്കൽ കല്ലയം, പെരുമ്പഴുതൂർ, മ്യൂസിയം ആർ.കെ.വി റോഡ്, മയിലക്കര, പോങ്ങുംമൂട്, ചിറയിൻകീഴ്, പന്തക്കോട്, പൂന്തുറ, പൂവാർ, കൊച്ചുതോപ്പ്, കിള്ളിപ്പാലം, പേയാട്, ഉള്ളൂർ, കന്യാകുമാരി, പരശുവയ്ക്കൽ, പെരുമാതുറ സ്വദേശികൾക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

മോഹനപുരം, കരകുളം, പാറശ്ശാല മച്ചംകുഴി , പാറശ്ശാല ഇഞ്ചിവിള, കാച്ചാണി കരകുളം, വർക്കല ഇടവ , കരമന നെടുങ്കാട്, പാൽകുളങ്ങര, മുട്ടത്തറ, മഞ്ചവിളാകം സ്വ, പെരിങ്ങമ്മല, അരുമാനൂർ, വെങ്ങാനൂർ, പെരിങ്ങമ്മല, കല്ലിയൂർ , അഞ്ചുതെങ്ങ്, ശ്രീകാര്യം അലത്തറ, പട്ടം, നഗരൂർ പേരൂർ, വേലൻവിളാകം, മൂന്നാമൂട് വട്ടിയൂർക്കാവ്, മൂർത്തികാവ്, കാട്ടാക്കട, കാക്കവിള, കീഴ്‌ക്കൊല്ല വട്ടവിള, പെരുങ്കടവിള, പെരുകാവ്, മടവന, മൂൻമുട്ടി, കാട്ടായിക്കോണം, മരിയപുരം, പ്ലാമൂട്ടുകട, വെള്ളനാട് , അയിര, പെരിങ്ങമ്മല, ഇരിഞ്ചയം,പരശുവയ്ക്കൽ സ്വദേശികൾക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

നെടുവൻവിള, പുതുക്കുറിച്ചി , കരിംകുളം , കിളിമാനൂർ, മണക്കാട്, ചാല, കരിമഠം, താന്നിമൂട്, വലിയവേളി, വെട്ടുതുറ, മരിയനാട്, തൈവിളാകം, പുതുക്കുറിച്ചി, അടിമലത്തുറ,കാരക്കോണം, ചൊവ്വര, അമ്പലത്തിൻമൂല, മാമ്പാട്, ഉദിയൻകുളങ്ങര, ചെങ്കൽ, ചെമ്മൺവിള, പൊഴിയൂർ, അരുവിപ്പുറം, പുതുക്കുറിച്ചി, ചെമ്പകരാമൻതുറ, പഴയതുറ, പുതിയതുറ, നെടിയക്കൽ, പള്ളം സ്വദേശികൾക്കും ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചു.

മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കൗണ്‍സിലര്‍മാരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഇതിലാണ് മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അനവധി പേര്‍ നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

കൊല്ലത്ത് സമ്പർക്കം വഴി 116 പേർക്ക് രോഗബാധ

കൊല്ലത്ത് ഇന്ന് രോഗം സ്ഥിരീകരിച്ച 133 പേരിൽ 116 പേർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതിൽ അഞ്ച് പേരുടെ ഉറവിടം അറിയില്ല. ജില്ലയിൽ നിയന്ത്രണം ശക്തിപ്പെടുത്തും. തീരമേഖലയിൽ വിനോദത്തിനും കാറ്റ് കൊള്ളാനും പ്രദേശവാസികളെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് ജില്ലയിൽ  കോവിഡ് സ്ഥിരീകരിച്ചവരിൽ 11 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്. 116 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത 5 കേസുകളുമുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടറും രോഗബാധ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇന്ന് 13 പേര്‍ രോഗമുക്തി നേടി.
വെളിനല്ലൂര്‍, ചെറിയ വെളിനല്ലൂര്‍, ചിതറ, ഇടമുളയ്ക്കല്‍, ഉമ്മന്നൂര്‍, വെട്ടിക്കവല, കൊട്ടാരക്കര, ആലപ്പാട്, ഇട്ടിവ, തലച്ചിറ, കുമ്മിള്‍, ഇളമാട് , ചടയമംഗലം, കുലശേഖരപുരം, കടയ്ക്കല്‍, കൊല്ലം പുളിയില, തലച്ചിറ, ഓച്ചിറ, കുളത്തൂപ്പുഴ, കൊല്ലം വട്ടപ്പാറ, തൊടിയൂര്‍, ഓടനാവട്ടം, , ഇട്ടിവ, ഏരൂര്‍ , ചവറ, തലച്ചിറ, പൂയപ്പളളി, ശാസ്താംകോട്ട , പെരിനാട് സ്വദേശിനികൾക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

അടൂർ ജനറൽ ആശുപത്രിയിൽ രോഗബാധ

പത്തനംതിട്ടജില്ലയിൽ 32 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
അടൂർ ജനറൽ ആശുപത്രിയിൽ ഡോക്ടർക്കും മൂന്ന് ആരോഗ്യപ്രവർത്തകർക്കും ചികിത്സയിലുള്ള അഞ്ച് രോഗികൾക്കും കോവിഡ് സ്ഥിരീകരിച്ചു.

ആലപ്പുഴയിലും സ്ഥിതി ഗുരുതരം

ആലപ്പുഴ ജില്ലയിൽ ഇന്ന് 120 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ കണ്ടെയ്ണൻമെന്റ് സോണിൽ രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ അവശ്യ സാധനങ്ങൾ വിൽക്കാം. വണ്ടാനം പ്ലാസ്മ തെറാപ്പിയിൽ സ്വയം പര്യാപ്തത നേടിയതായി മുഖ്യമന്ത്രി അറിയിച്ചു.

കോട്ടയം മെഡിക്കൽ കോളേജിൽ രണ്ട് ഗർഭിണികളടക്കം അഞ്ച് പേർക്ക് കൊവിഡ്

കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് ഗർഭിണികളടക്കം അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 51 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 46 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

വണ്ണപ്പുറത്തും വാഴത്തോപ്പിലും രാജക്കാട്ടും സമ്പർക്ക രോഗം കൂടുതൽ

ഇടുക്കിയിൽ ഇന്ന് വണ്ണപ്പുറം വാഴത്തോപ്പ് രാജക്കാട് എന്നിവിടങ്ങളിൽ സമ്പർക്ക രോഗം കൂടുതലാണ്. 26 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

എറണാകുളത്ത് സമ്പർക്കം വഴി 82 പേർക്ക് രോഗബാധ

എറണാകുളത്ത് 92 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 82 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 15 പേരുടെ ഉറവിടം അറിയില്ല.

കീഴ്മാടുള്ള ഒരു കോൺവെന്റിലെ 9 പേർക്കും കുഴിപ്പിള്ളി ഒരു കോൺവെന്റിലെ 8 പേർക്കും തൃക്കാക്കര ഒരു കോൺവെന്റിലെ 3 പേർക്കും ഇന്ന് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു.
കീഴ്മാട് ക്ലസ്റ്ററിൽനിന്നും ഇന്ന് 6 പേർക്കും ആലുവ ക്ലസ്റ്ററിൽനിന്നും ഇന്ന് 13 പേർക്കും രോഗം സ്ഥിരീകരിച്ചു ചെല്ലാനം ക്ലസ്റ്ററിൽനിന്നും ഒരാൾക്കും രോഗം സ്ഥിരീകരിച്ചു.

എടത്തല , തൃക്കാക്കര സ്വദേശി കൾ , ഇടപ്പള്ളിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവന ക്കാർ (21,30,49), അങ്കമാലിസ്വദേശി (29). പത്തടിപ്പാലം സ്വദേശി(24 ) എന്നിവർ, ആലുവയിലുള്ള ഒരു ബാങ്ക് ജീവനക്കാരിയായ കീഴ്മാട് സ്വദേശിനി(26), കൊച്ചി എയർപോർട്ട് ജോലിയിലുണ്ടായിരുന്ന നെടുമ്പാശ്ശേരി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ(26) എന്നിവർക്കും കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായ നെടുമ്പാശ്ശേരി സ്വദേശിക്കും സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു.

മഞ്ഞപ്ര സ്വദേശിനി (65, പൈങ്ങോട്ടൂർ സ്വദേശി(46), ആലുവ സ്വദേശിനി (52 ), തൃക്കാക്കര സ്വദേശിയായ വൈദികൻ (52), കിഴക്കമ്പലം സ്വദേശി (23, ചിറ്റാറ്റുകര സ്വദേശി(34),കോട്ടുവള്ളി സ്വദേശി (20),ഏഴിക്കര സ്വദേശി (21),വടക്കേക്കര സ്വദേശി , കാലടി സ്വദേശിനി (42), മരട് സ്വദേശി (62), മരട് മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയായ ഉദയംപേരൂർ സ്വദേശി(44) എന്നിവർക്കും കാലടി സ്വദേശി(53), പല്ലാരിമംഗലം സ്വദേശി(13), ഇടപ്പള്ളി സ്വദേശിനി(80), കുന്നത്തുനാട് സ്വദേശി (45), പള്ളുരുത്തി സ്വദേശിയായ പഴ കച്ചവടക്കാരൻ(64), തമ്മനം സ്വദേശിനി(10), കോതമംഗലം പ്രദേശത്തെ കാരക്കുന്നം സ്വദേശി(68), കവളങ്ങാട് സ്വദേശി കൾ (20,48), ഇടപ്പള്ളി സ്വദേശി (78), ആലുവ സ്വദേശി (30), ശ്രീമൂലനഗരം സ്വദേശി (30), പാലാരിവട്ടം സ്വദേശിനി ( 21), കലൂർ സ്വദേശിനി (27), എറണാകുളം മാർക്കറ്റിൽ പച്ചക്കറി കച്ചവടം നടത്തുന്ന ഫോർട്ട്കൊച്ചി സ്വദേശിയും, അദ്ദേഹത്തിന്റെ മകനും (46 ,14 ), ഫോർട്ട് കൊച്ചി സ്വദേശി(29) എന്നിവർക്കും സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടു

ഇന്ന് 18 പേർ രോഗ മുക്തി നേടി. ഇന്ന് 474 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 595 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

തൃശ്ശൂരിൽ പുതിയ ക്ലസ്റ്ററുകൾ

തൃശ്ശൂർ ജില്ലയിൽ പുതിയ ക്ലസ്റ്ററുകൾ രൂപപ്പെട്ടതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജില്ലയിൽ സമ്പർക്ക വ്യാപനവും കൂടി. കണ്ടെയ്ൻമെന്റ് സോണുകൾ വർധിച്ചു. മൂന്ന് തദ്ദേശ സ്ഥാപനങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണായിട്ടുണ്ട്.

ജില്ലയിൽ ബുധനാഴ്ച 56 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 33 പേർ രോഗമുക്തരായി. 33 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

കെഎസ്ഇ ക്ലസ്റ്ററിൽ നിന്ന് 15 പേർക്ക് രോഗം ബാധിച്ചു. വേളൂക്കര സ്വദേശി (55, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി (36, പുരുഷൻ), വേളൂക്കര സ്വദേശി (52, പുരുഷൻ), കൊടകര സ്വദേശി (63, സ്ത്രീ), വേളൂക്കര സ്വദേശി (50 വയസ്സ്, പുരുഷൻ), മുരിയാട് സ്വദേശി (36, പുരുഷൻ), വേളൂക്കര സ്വദേശി (54, പുരുഷൻ), മുരിയാട് സ്വദേശി (23, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി (57, പുരുഷൻ), മുരിയാട് സ്വദേശി (66, പുരുഷൻ), പുല്ലൂർ സ്വദേശി (61, സ്ത്രീ), മുരിയാട് സ്വദേശി (67, പുരുഷൻ), മുരിയാട് സ്വദേശി (34, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി (52, പുരുഷൻ), വേളൂക്കര സ്വദേശിയായ 2 വയസ്സുളള പെൺകുട്ടി എന്നിവരാണവർ.

കെഎൽഎഫ് ക്ലസ്റ്ററിൽ നിന്ന് 3 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട സ്വദേശി (61, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി (48, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി (37, പുരുഷൻ) എന്നിവരാണവർക്കാണ് കെഎൽഎഫ് ക്ലസ്റ്ററിൽ നിന്ന് രോഗം സ്ഥിരീകരിച്ചത്.

5 ആരോഗ്യപ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരായ പൊയ്യ സ്വദേശി (29, സ്ത്രീ), അന്നമനട സ്വദേശി (36, സ്ത്രീ), ഇരിങ്ങാലക്കുട ഗവ. ആശുപത്രി കാന്റീനിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം പകർന്ന വേളൂക്കര സ്വദേശി (25, സ്ത്രീ), ഗാന്ധിഗ്രാം സ്വദേശി (24, പുരുഷൻ), മറ്റൊരു സമ്പർക്കപട്ടികയിൽപ്പെട്ട ആരോഗ്യ വകുപ്പിലെ ആരോഗ്യ പ്രവർത്തകൻ (55, പുരുഷൻ) എന്നിവരാണ് രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ. ഇതിൽ ഒരാൾക്ക് കെഎസ്ഇ ക്ലസ്റ്ററിൽ നിന്നും 3 പേർക്ക് കെഎൽഎഫ് ക്ലസ്റ്ററിൽ നിന്നുമാണ് രോഗം പകർന്നത്.

കോവിഡ് മൂലം മരിച്ച വ്യക്തിയിൽ നിന്ന് 5 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പടിയൂർ സ്വദേശി (61, പുരുഷൻ), വേളൂക്കര സ്വദേശി (37, സ്ത്രീ), വേളൂക്കര സ്വദേശി (13 വയസ്സുള്ള ആൺകുട്ടി), വേളൂക്കര സ്വദേശി (68, സ്ത്രീ), കടുപ്പശ്ശേരി സ്വദേശി (10 വയസ്സുള്ള പെൺകുട്ടി) എന്നിവർക്കാണ് ഇപ്രകാരം രോഗബാധയുണ്ടായത്.

സമ്പർക്കത്തിലൂടെ ചാവക്കാട് സ്വദേശി (45, സ്ത്രീ), കുന്നംകുളം സ്വദേശി (15 വയസ്സുള്ള ആൺകുട്ടി), വേളൂക്കര സ്വദേശി (21, പുരുഷൻ), ഇരിങ്ങാലക്കുട സ്വദേശി (38, പുരുഷൻ), ജൂൺ 15 ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രി സന്ദർശിച്ച കുന്നംകുളം സ്വദേശി (47, സ്ത്രീ) എന്നിവർക്കും രോഗബാധയുണ്ടായി.

പാലക്കാട് 34 പേർക്ക് കോവിഡ്

പാലക്കാട് ജില്ലയിൽ ആൻറിജൻ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 25 പേർ ഉൾപ്പെടെ 34 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉറവിടം അറിയാത്ത രോഗബാധയും ഇന്ന് റിപ്പോർട്ട് ചെയ്തു. ഒരു തൃശ്ശൂർ സ്വദേശിക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും വന്ന ഏഴ് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

ചന്ദ്രനഗർ സ്വദേശിക്കാണ് (40 പുരുഷൻ) ഉറവിടമറിയാത്ത രോഗബാധ. ജില്ലയിൽ ചികിത്സയ്ക്ക് എത്തിയിട്ടുള്ള തൃശ്ശൂർ തിരുവില്ലാമല സ്വദേശിയായ ഗർഭിണിക്കും(21) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ജില്ലയിൽ വിവിധ പ്രദേശങ്ങളിലായി നടത്തിയ ആൻറിജൻ ടെസ്റ്റിൽ 25 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു:

  • കപ്പൂർ സ്വദേശികളായ ഒൻപത് പേർ. ഇതിൽ 12, 7 വയസ്സുള്ള ആൺ കുട്ടികളും 17,12 വയസ്സും ഒരു വയസ്സ് തികയാത്തതുമായ പെൺകുട്ടികളും ഉൾപ്പെടുന്നു.
  • പട്ടാമ്പി സ്വദേശികളായ ഏഴ് പേർ. പത്തു വയസ്സുകാരനും 14 വയസ്സുകാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
  • മത്സ്യ വിൽപ്പനക്കാർ ആയ രണ്ട് തിരുമിറ്റക്കോട് സ്വദേശികൾ.
  • മുതുതല സ്വദേശികളായ മൂന്നു പേർ. ഇതിലൊരാൾ 16 വയസ്സുകാരിയാണ്.
  • ഓങ്ങല്ലൂർ സ്വദേശികളായ രണ്ട് പേർ.ഓങ്ങല്ലൂരിൽ 12 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
  • ഒറ്റപ്പാലം, പെരുമാട്ടി സ്വദേശികൾ ഒരാൾ വീതം. പെരുമാട്ടി സ്വദേശി അന്തർസംസ്ഥാന ലോറി ഡ്രൈവറാണ്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 325 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒരാൾ കണ്ണൂരിലും ചികിത്സയിൽ ഉണ്ട്.

കൊണ്ടോട്ടി, നിലമ്പൂർ നഗരസഭകൾ കണ്ടെയ്ൻമെന്റ് സോൺ

മലപ്പുറത്ത് സമൂഹ വ്യാപനം കണക്കിലെടുത്ത് കൊണ്ടോട്ടി, നിലമ്പൂർ നഗരസഭകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലയില്‍ 61 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 23 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 17 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 52 പേര്‍ ജില്ലയില്‍ ഇന്ന് രോഗമുക്തരായി.

ജൂലൈ 21 ന് രോഗം സ്ഥിരീകരിച്ച നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഡ്രൈവറുടെ കുടുംബാഗങ്ങളായ 63 വയസുകാരി, 16 വയസുകാരന്‍, 18 വയസുകാരി, പത്ത് മാസം പ്രായമുള്ള കുട്ടി, നേരത്തെ രോഗം സ്ഥിരീകരിച്ച വസ്ത്ര വ്യാപാര മേഖലയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശികളായ 25 വയസുകാരന്‍, 35 വയസുകാരന്‍ എന്നിവർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.

ജൂലൈ ഏഴിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനി സ്റ്റേഷനിലെ പൊലീസുകാരനുമായി ബന്ധമുണ്ടായ കോട്ടക്കല്‍ സ്വദേശികളായ 29 വയസുകാരന്‍, 45 വയസുകാരന്‍, നേരത്തെ രോഗം സ്ഥിരീകരിച്ച ചുങ്കത്തറ സ്വദേശിയുമായി ബന്ധമുണ്ടായ ചുങ്കത്തറ സ്വദേശികളായ 16 വയസുകാരന്‍, 36 വയസുകാരി എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ തിരൂരങ്ങാടിയില്‍ മദ്രസാ അധ്യാപകനായ തിരൂരങ്ങാടി സ്വദേശി (28) എന്നിവർക്കും ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു.

ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച ഊര്‍ങ്ങാട്ടിരി സ്വദേശിയുമായി ബന്ധമുണ്ടായ ഊര്‍ങ്ങാട്ടിരി സ്വദേശികളായ 22 വയസുകാരന്‍, മറ്റൊരു 22 വയസുകാരന്‍, നല്ലളം കെ.എസ്.ഇ.ബിയിലെ കരാറുകാരനായ പള്ളിക്കല്‍ സ്വദേശി (29), കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പെരുവള്ളൂര്‍ സ്വദേശി (58), തിരൂരങ്ങാടി സ്വദേശി (71) എന്നിവർക്കും കൊണ്ടോട്ടിയിലും നിലമ്പൂരിലും മത്സ്യ മാര്‍ക്കറ്റില്‍ ലോറി ഡ്രൈവറായി ജോലി ചെയ്യുന്ന നിലമ്പൂര്‍ സ്വദേശി (54), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ ചുമട്ട് തൊഴിലാളിയായ കൊണ്ടോട്ടി സ്വദേശി (41), നിലമ്പൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ ഡ്രൈവറായ മമ്പാട് സ്വദേശി (49) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

മമ്പാട് മത്സ്യ കച്ചവടം നടത്തുന്ന മമ്പാട് സ്വദേശികളായ 36 വയസുകാരന്‍, 34 വയസുകാരന്‍, 40 വയസുകാരന്‍, എടക്കരയില്‍ മത്സ്യ കച്ചവടം നടത്തുന്ന എടക്കര സ്വദേശി (29), നിലമ്പൂര്‍ മത്സ്യ മാര്‍ക്കറ്റില്‍ ഡ്രൈവറായ കരുവാരക്കുണ്ട് സ്വദേശി (31), ചോക്കാട് മത്സ്യ കച്ചവടം നടത്തുന്ന ചോക്കാട് സ്വദേശി (42), പെരിന്തല്‍മണ്ണയില്‍ ഹോട്ടലില്‍ പാചകക്കാരനായ ഏലംകുളം സ്വദേശി (56), എറണാകുളത്ത് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കാവന്നൂര്‍ സ്വദേശി (24), മലപ്പുറം മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്ന മലപ്പുറം സ്വദേശി (34), നിലമ്പൂരില്‍ ഇന്‍ഡസ്ട്രിയല്‍ തൊഴിലാളിയായ നിലമ്പൂര്‍ സ്വദേശി (19), നിലമ്പൂരില്‍ ട്രാവല്‍സില്‍ ഡ്രൈവറായ നിലമ്പൂര്‍ സ്വദേശി (33), കൊണ്ടോട്ടി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന പള്ളിക്കല്‍ സ്വദേശി (51), കല്‍പകഞ്ചേരി സ്വദേശി (28), തിരുന്നാവായ സ്വദേശി (47), പെരുവള്ളൂര്‍ സ്വദേശി (30), തിരൂരങ്ങാടി സ്വദേശി (19) എന്നിവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി.

കോഴിക്കോട്ട് 11 ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ൻമെന്റ് സോൺ

കോഴിക്കോട് ജില്ലയിൽ നിലവിൽ 11 ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. 12 ഗ്രാമപഞ്ചായത്തുകളിലുമായി 25 വാര്‍ഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകൾ. വളയം ഗ്രാമ പഞ്ചായത്തിലെ വാർഡ് 12ൽ ഉൾപ്പെട്ട വളയം ടൗണും കണ്ടെയ്ൻമെൻറ് സോണാണ്.

പുറമേരി, ഏറാമല, എടച്ചേരി, നാദാപുരം, തൂണേരി, മണിയൂര്‍,വില്യാപ്പള്ളി, പെരുമണ്ണ, അഴിയൂർ, വാണിമേൽ, ചെക്യാട് എന്നിവയാണ് മുഴുവന്‍ വാര്‍ഡുകളും കണ്ടൈന്റ്‌മെന്റ് സോണുകളായ പഞ്ചായത്തുകള്‍.

പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ അടിവാരം (6), എലിക്കാട് (7), കൈതപ്പൊയില്‍ (8), ഈങ്ങാപ്പുഴ (18), വാണിക്കര (19), കാക്കവയൽ (21) വാർഡുകൾ, ഒളവണ്ണ പഞ്ചായത്തിലെ പാലാഴിപ്പാലയില്‍ (2) നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്, പാലാഴി ഈസ്റ്റ്‌ (4). ഒളവണ്ണ മൂടാടി പഞ്ചായത്തിലെ ചിങ്ങപുരം (5), വേളം പഞ്ചായത്തിലെ കൂളിക്കുന്ന് (8), വളയം പഞ്ചായത്തിലെ ഓണപ്പറമ്പ് (11), വണ്ണാർ കണ്ടി (1), ചെക്കോറ്റ (14), മണിയാല (13), വാർഡ് 12ൽ ഉൾപ്പെട്ട വളയം ടൗൺ, ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരി (7), ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ മാടക്കര (17), മൂടാടി പഞ്ചായത്തിലെ വീരവഞ്ചേരി (4), പേരാമ്പ്ര പഞ്ചായത്തിലെ ആക്കുപ്പറമ്പ് (17), എരവട്ടൂര്‍ (18), ഏരത്ത് മുക്ക് (19), തലക്കുളത്തൂര്‍ പഞ്ചായത്തിലെ ചിറവക്കില്‍ (16), ചങ്ങരോത്ത് പഞ്ചായത്തിലെ പറവൂര്‍ (14), മുത്തുവണ്ണാച്ച(15), കുനിയോട് (19), പെരുവയൽ പഞ്ചായത്തിലെ പൂവാട്ടുപറമ്പ് ഈസ്റ്റ് (11) എന്നിവയ ഹോട്ട്സ്പോട്ടുകളാണ്.

കോഴിക്കോട് കോര്‍പ്പറേഷനിലെ 16 വാര്‍ഡുകളെയാണ് കണ്ടൈന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്. കുണ്ടായിത്തോട് (44), ചാലപ്പുറം (59), പന്നിയങ്കര(37), മീഞ്ചന്ത (38), അരീക്കാട് (41), മുഖദാര്‍ (57) പുതിയറ(27), ചെട്ടിക്കുളം(2), പൊറ്റമ്മല്‍(29), തിരുത്തിയാട്ടുള്ള ഇന്റര്‍സിറ്റി ആര്‍ക്കൈഡ് (63), ആഴ്ചവട്ടം (35), പൂളക്കടവ് (11), പാറോപ്പടി (12), ചെറുവണ്ണൂർ ഈസ്റ്റ് (45), പയ്യാനക്കൽ (55), പുതിയങ്ങാടി (74) എന്നിവയാണ് കണ്ടൈന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ച വാർഡുകൾ. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ വാർഡ് 32, വാർഡ് 33 ലെ കൊരയങ്ങാട് പച്ചക്കറി മാര്‍ക്കറ്റ് കണ്ടെയ്ൻമെന്റ് സോണാണ്.

ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 18 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ. 458 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ജില്ലയില്‍ ഇന്ന് 14 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

പുറമേരി സ്വദേശികളായ പുരുഷന്‍മാര്‍ (56,49,31,43), സ്ത്രീ (39), ആണ്‍കുട്ടി (17), പെണ്‍കുട്ടികള്‍ (7,8), ഏറാമല സ്വദേശികളായ പുരുഷന്‍മാര്‍ (20, 24), ആയഞ്ചേരി സ്വദേശിയായ പുരുഷന്‍ (20), വാണിമേല്‍ സ്വദേശി പുരുഷന്‍ (52),കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ പൊറ്റമ്മല്‍ സ്വദേശി പുരുഷന്‍ (70), സ്ത്രീ (52), ചെക്യാട് പുരുഷന്മാര്‍ (35, 32), വടകര സ്വദേശി സ്ത്രീ (56), മടവൂര്‍ സ്വദേശി പുരുഷന്‍ (50), ആരോഗ്യ പ്രവര്‍ത്തകന്‍ (കാസര്‍ഗോഡ് ജില്ല). എന്നിവര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ കല്ലായി സ്വദേശി പുരുഷന്‍ (34), പന്നിയങ്കര സ്വദേശികളായ ആണ്‍കുട്ടികള്‍ (7, 6) എന്നിവര്‍ക്കാണ് സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചത്.

പുൽപ്പള്ളിയിലെ ജനപ്രതിനിധിക്ക് കോവിഡ്

വയനാട് ജില്ലയിൽ പുൽപ്പള്ളിയിലെ ജനപ്രതിനിധിക്ക് രോഗം കണ്ടെത്തി. ഇദ്ദേഹവുമായി സമ്പർക്കം ഉണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റടക്കം മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.

ജില്ലയില്‍ ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 314 ആയി. ഇതുവരെ 131 പേര്‍ രോഗമുക്തി നേടി. ഒരാളാണ് മരണപ്പെട്ടത്. 182 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 178 പേര്‍ ജില്ലയിലും 3 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂരിലുമാണ് ചികിത്സയിലുള്ളത്.

ജൂലൈ നാലിന് മുംബൈയില്‍ നിന്നു വന്ന് സ്ഥാപന നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശി (32 വയസ്സ്), ജൂലൈ 18ന് ബാംഗ്ലൂരില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പടിഞ്ഞാറത്തറ സ്വദേശി (29), കര്‍ണാടകയില്‍ നിന്നു വന്ന് ജൂലൈ 11 മുതല്‍ ചികിത്സയിലുള്ള തൊണ്ടര്‍നാട് സ്വദേശി 38 കാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള കുഞ്ഞോം സ്വദേശികള്‍ (42 കാരിയും 21 കാരനും) എന്നിവരാണ് രോഗം സ്ഥിരീകരിച്ചു ചികിത്സയിലായത്.

കണ്ണൂരിൽ വ്യാപാര സ്ഥാപനങ്ങൾ അഞ്ച് മണി വരെ

കണ്ണൂരിൽ കടകൾ, മാളുകളടക്കം എല്ലാ വ്യാപാര സ്ഥാപനങ്ങളും അഞ്ച് മണി വരെ മാത്രമേ പ്രവർത്തനം അനുവദിക്കൂ. ജില്ലയിലേക്ക് വരുന്നവരെ വാർഡ് തല സമിതി പ്രത്യേകം നിരീക്ഷിക്കും. ചെറു സന്ദർശനത്തിന് വരുന്നവർ പലയിടത്ത് സന്ദർശിക്കുന്നു. ഇത്തരക്കാർ കാര്യം നടത്തി യഥാസമയം തിരികെ പോകണം.

വാർത്ത വ്യാജമെന്ന് പരിയാരം മെഡിക്കൽ കോളേജ്

കണ്ണൂർ മെഡിക്കൽ കോളേജ്‌ ഹോസ്പിറ്റലിൽ നടത്തിയ ആന്റിജെൻ ടെസ്റ്റിൽ 100 ലേറെ പേർക്ക്‌ കോവിഡ്‌ പോസിറ്റീവ്‌ എന്നരീതിയിൽ പ്രചരിക്കുന്ന വാർത്ത തീർത്തും അടിസ്ഥാന രഹിതമാണെന്ന് കോളേജ് അധികൃതർ. സാമൂഹ്യ മാധ്യമങ്ങൾ വഴിയുൾപ്പടെ തെറ്റായ വാർത്ത തയ്യാറാക്കി പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

കാസർഗോട്ട് നൂറിലധികം പുതിയ രോഗികൾ

കാസർകോട് ഇന്ന് 101 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഇന്ന് 85 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിൽ കർണാടക മെഡിക്കൽ പ്രവേശന പരീക്ഷ എഴുതുന്നവർക്ക് തലപ്പാടി വരെ പോകാൻ കെഎസ്ആർടിസി ബസ് ഒരുക്കുമെന്ന് സർക്കാർ അറിയിച്ചു. അവിടെ നിന്ന് കർണ്ണാടക സർക്കാരിന്റെ ബസ് ഉപയോഗിച്ച് പോകണം. മറ്റ് വാഹനം ഉപയോഗിക്കരുത്. തിരികെ വന്നാൽ ഏഴ് ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

ആലുവ മേഖലയിൽ അപകട സാധ്യത വർധിച്ചു

ആലുവ മേഖലയിൽ കൊവിഡ് വൈറസ് വ്യാപനം വലിയ തോതിൽ പടരുന്ന അപകട സാധ്യത കൂടിയതായാണ് കണ്ടെത്തലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രദേശത്ത് ജാഗ്രത അനിവാര്യമാണ്. ഇവിടെ സമീപ പഞ്ചായത്തുകൾ ഉൾപ്പെടുത്തി ക്ലസ്റ്ററാക്കി. ഇവിടെ കർഫ്യൂ രാവിലെ ഏഴ് മുതൽ ഒൻപത് വരെ മൊത്തവിതരണവും പത്ത് മുതൽ രണ്ട് വരെ ചില്ലറ വിൽപ്പനയും അനുവദിക്കും. ചെല്ലാനത്ത് രോഗവ്യാപനം കുറഞ്ഞു. എഫ്എൽടിസിയിൽ കൊവിഡ് പരിശോധന തുടങ്ങി. ജില്ലയിൽ അടച്ചിട്ട എല്ലാ സ്വകാര്യ ആശുപത്രികളും നാളെ പ്രവർത്തനം പുനരാരംഭിക്കും.

ആലുവ നഗരസഭയിൽ കർഫ്യൂ

ആലുവ മേഖലയില്‍ പടരുന്ന കോവിഡ് വൈറസ് വ്യാപന ശേഷിയും അപകട സാധ്യതയും കൂടിയ വിഭാഗത്തില്‍ പെടുന്നതായാണ് ആരോഗ്യ വിഭാഗം കണ്ടെത്തിയിട്ടുള്ളതെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. അതിനാല്‍ വര്‍ധിത ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആലുവ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കർഫ്യൂ പ്രഖ്യാപിച്ചു. ഇന്നു അർധരാത്രി മുതൽ കർഫ്യൂ നിലവിൽവരും. ചെങ്ങമനാട്, കീഴ്‌മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, കരുമാലൂർ എന്നീ പഞ്ചായത്തുകളിലാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ആലുവയിൽ സ്ഥിതി ഗുരുതരമാണെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ ഇന്നത്തെ അവലോകനയോഗത്തിനു ശേഷം പറഞ്ഞു.

രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയ്‌ക്കുള്ളിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ കൂടുതൽ കണ്ടെയ്‌ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. കൊച്ചി കോര്‍പ്പറേഷനിലെ ഫോര്‍ട്ട് കൊച്ചി, കല്‍വത്തി, ഈരവേലി, മട്ടാഞ്ചേരി ഡിവിഷനുകള്‍ കണ്ടെയ്‌ൻമെന്റ് സോണാക്കി. എലൂര്‍ നഗരസഭയിലെ രണ്ടാമത്തെ ഡിവിഷനും കരുമാലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര പഞ്ചായത്തുകളും കണ്ടെയ്‌ൻമെന്റ് സോണാണ്. ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 80 പേരിൽ 75 പേർക്കും സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഇതിൽ എട്ട് പേർ ആരോഗ്യപ്രവർത്തകരാണ്.

ആലുവയിലെ നിയന്ത്രണങ്ങൾ

രാവിലെ ഏഴു മുതൽ ഒൻപത് വരെ മൊത്തവിതരണവും രാവിലെ പത്ത് മുതൽ ഉച്ചയ്‌ക്ക് രണ്ട് വരെ ചില്ലറ വിൽപ്പനയും അനുവദിക്കും. മെഡിക്കൽ സ്റ്റോറുകൾക്ക് 24 മണിക്കൂർ പ്രവർത്തന അനുമതി നൽകും. തൃക്കാക്കരയിൽ പ്രവർത്തിക്കുന്ന കരുണാലയത്തിൽ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കരുണാലയത്തെ ക്ലോസ്‌ഡ് ക്ലസ്റ്റർ ആക്കി മാറ്റും.

ജില്ലയിൽ വയോജനങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിലും മഠങ്ങളിലും ആശ്രമങ്ങളിലും നിരീക്ഷണം കർശനമാക്കും. മുവാറ്റുപുഴ പെഴക്കാപ്പള്ളി മൽസ്യ മാർക്കറ്റും അടച്ചിടും. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി ചെല്ലാനം മേഖലയിൽ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. പ്രദേശത്തെ കടലേറ്റവും ശമിച്ചിട്ടുണ്ട്. പ്രദേശത്തെ എഫ്എൽടിസിയിൽ കോവിഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തു ഭക്ഷണ കിറ്റുകളും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യ ബന്ധന കുടുംബങ്ങൾക്ക് ധനസഹായവും വിതരണം ചെയ്യും.

വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി പൊലീസിനെയും പഞ്ചായത്ത്‌ ഉദ്യോഗസ്ഥരെയും റവന്യു ഉദ്യോഗസ്ഥരെയും അറിയിക്കണം.

കോവിഡ് പരിശോധന സംവിധാനമുള്ള സ്വകാര്യ ആശുപത്രികളിൽ ഗുരുതര അവസ്ഥയിലുള്ള കോവിഡ് രോഗിക്കൾക്ക് സ്വകാര്യ ആശുപത്രികളിൽ തന്നെ ചികിത്സ ഉറപ്പാക്കണമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. ഗുരുതര അവസ്ഥയിലുള്ള രോഗികളെ മെഡിക്കൽ കോളേജിൽ വിവരമറിയിച്ച ശേഷം മാത്രമേ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ പാടുള്ളൂ. എല്ലാ സ്വകാര്യ ആശുപത്രികളിലും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും കോവിഡ് സംബന്ധിച്ച വിവരങ്ങൾ കൃത്യമായി നൽകുന്നുണ്ടെന്നും ഉറപ്പാക്കാൻ നോഡൽ ഓഫീസറെ നിയമിക്കും. എല്ലാ ആശുപത്രികളും ദിവസേന മൂന്ന് തവണ അണുവിമുക്തമാക്കി വൃത്തിയാക്കാൻ നിർദേശം നൽകും.

കീം പരീക്ഷ: ഒരു വിദ്യാര്‍ത്ഥിക്ക് കൂടെ രോഗം

സംസ്ഥാനത്ത് മെഡിക്കല്‍, എഞ്ചിനീയറിങ് പരീക്ഷ (കീം) എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കോവിഡ് ബാധിച്ചു. പൂന്തുറ സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് രോഗം ബാധിച്ചത്. ഈ വിദ്യാര്‍ത്ഥിയുടെ അമ്മയ്ക്ക് നേരത്തെ രോഗം ബാധിച്ചിരുന്നു. ഇതോടെ കീം പരീക്ഷ എഴുതിയ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് ഒന്നും തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കുമാണ് രോഗം ബാധിച്ചിരുന്നത്.

ചികിത്സയ്ക്കായി ഫ്ലാറ്റ് ഏറ്റെടുത്തതിനെതിരായ ഹർജി തള്ളി

കൊച്ചി: കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി കണ്ണുരിൽ ഫ്ലാറ്റ് ഏറ്റെടുത്ത കളക്ടറുടെ
നപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജില്ലാ ആശുപത്രിക്ക് സമീപമുള്ള ഇസെഡ് പ്ലസ് അപ്പാർട്മെൻറ് ഏറ്റെടുത്തത് നിയമ വിരുദ്ധമാണന്ന് ചുണ്ടിക്കാട്ടി സ്ഥലം ഉടമകളും രണ്ട് അപാർട്മെന്റ് ഉടമകളുമാണ് കോടതിയെ സമീപിച്ചത്. സർക്കാർ നടപടി ഏകപക്ഷീയമാണന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി.

മുൻകൂർ അനുമതി ഇല്ലാതെയും സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾ പാലിക്കാതെയുമാണ് കെട്ടിടം ഏറ്റെടുത്തതെന്നായിരുന്നു ഹർജിക്കാരുടെ വാദം. ജില്ലയിൽ കോവിഡ് സാഹചര്യം ഗൗരവതരമാണന്നും രോഗികളെ പാർപ്പിക്കുന്നതിന് കെട്ടിടങ്ങൾ ആവശ്യമാണന്നും സർക്കാർ അറിയിച്ചു.

ദുരന്തനിവാരണ നിയമമനുസരിച്ച് കെട്ടിടം ഏറ്റെടുക്കാൻ അധികാരമുണ്ടെന്നും കഴിഞ്ഞ മാസം 27 ന് സ്ഥലം ഉടമകളുടെയും അപാർട്മെൻറുടമകളുടെയും യോഗം വിളിച്ചിരുന്നതായും താമസക്കാരുടെ വിലാസവും ഫോൺ നമ്പറും ആവശ്യപ്പെട്ടിട്ട് നൽകിയില്ലന്നും സർക്കാർ അറിയിച്ചു. സാഹചര്യം ആവശ്യപ്പെടുന്ന നടപടി മാത്രമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളു എന്നും നിയമവിരുദ്ധമായി ഒ

സംസ്ഥാനത്ത് നാല് കോവിഡ്‌ മരണം

സംസ്ഥാനത്ത് നാല് മരണം കൂടി. ഇതോടെ ആകെ മരണസംഖ്യ 49 ആയി ഉയർന്നു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, കൊല്ലം സ്വദേശികളാണ് ഇന്ന് മരിച്ചത്.

കണ്ണൂരില്‍ വിളക്കോട്ടൂര്‍ സ്വദേശി സദാനന്ദനാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അര്‍ബുദ രോഗി കൂടിയാണ് ഇദ്ദേഹം.

കാസർഗോഡ് അണങ്കൂർ പച്ചക്കാട് സ്വദേശിനി ഹെെറുനീസ (52) കോവിഡ് ബാധിച്ചു മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇവർ. സമ്പർക്കത്തിലൂടെയാണ് ഹെെറുനീസയ്‌ക്ക് കോവിഡ് ബാധിച്ചത്. രോഗഉറവിടം വ്യക്തമല്ല. കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കാരം നടക്കും.

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി പി.കെ.കോയട്ടി കോവിഡ് ബാധിച്ച് മരിച്ചു. ഹൃദ്രോഗ ചികിൽസയിലായിരുന്നു. മകളടക്കം 7 ബന്ധുക്കൾ രോഗബാധിതരാണ്. മൂന്ന് ദിവസം മുമ്പാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രത്യേക രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.

കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്തും (55) കോവിഡ് ബാധിച്ചാണ് മരിച്ചത്.  മരണശേഷമാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ രാവിലെ ഇവർ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ബന്ധുക്കളുടെ സ്രവ പരിശോധന നടത്തിയതിൽ മകന്റെ പരിശോധനാ ഫലവും പോസിറ്റീവാണ്.

കോട്ടയം മെഡിക്കൽ കോളേജിൽ രണ്ട് ഗർഭിണികൾക്ക് കോവിഡ്

കോട്ടയം മെഡിക്കൽ കോളേജിൽ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ഗർഭിണികൾ ഉൾപ്പെടെയാണിത്. ഗർഭിണികൾക്ക് മെഡിക്കൽ കോളേജിൽ നിന്നു തന്നെയാണോ കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. രണ്ട് ഗർഭിണികളും ഇന്നലെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ് ആയത്. ഗർഭിണികൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ ഗെെനക്കോളജി വാർഡ് അടച്ചു. ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിൽ പ്രവേശിച്ചു.

Read Also: കോവിഡ് വ്യാപനം: നിയമസഭാ സമ്മേളനം മാറ്റിയേക്കും

മാമ്മോദീസയ്‌ക്ക് ഭക്ഷണം വിളമ്പാനെത്തിയ യുവാവിനു കോവിഡ്, വെെദികരടക്കം നിരീക്ഷണത്തിൽ

മാമ്മോദീസ ചടങ്ങിൽ ഭക്ഷണം വിളമ്പാനെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വൈദികരടക്കം നിരീക്ഷണത്തിൽ. 80 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളത്. തോട്ടുപുറം സെന്റ് മേരീസ് പള്ളിയിൽ കഴിഞ്ഞ ഞായറാഴ്‌ച നടന്ന മാമ്മോദീസ ചടങ്ങിൽ പങ്കെടുത്തവരെയാണ് നിരീക്ഷണത്തിലാക്കിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വാര്യാപുരം സ്വദേശിയായ യുവാവ് കാറ്ററിങ്ങുകാർക്കൊപ്പമാണ് ഭക്ഷണം വിളമ്പാനെത്തിയത്. യുവാവിനൊപ്പം ജോലി ചെയ്യുന്ന മറ്റൊരാൾക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പർക്കപ്പട്ടികയിലുള്ളതിനാൽ നടത്തിയ പരിശോധനയിലാണ് യുവാവിനും രോഗം കണ്ടെത്തിയത്.

അതിർത്തി റോഡുകൾ അടച്ചു

മലപ്പുറത്തുനിന്ന് പട്ടാമ്പിയിലേക്കുള്ള അതിര്‍ത്തിറോഡുകളെല്ലാം അടച്ചു. പട്ടാമ്പിയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

Web Title: Corona kerala covid news wrap july 22 updates

Next Story
സംസ്ഥാനത്ത് മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്Kerala weather, കാലാവസ്ഥ, Kerala weather report, 2020 june 25, weather today, rain today, കേരളത്തിലെ കാലാവസ്ഥ, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം, tomorrow weather
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express