/indian-express-malayalam/media/media_files/uploads/2019/06/kk-shaylaja.jpg)
Nipah Virus: Kochi patient tests positive: കൊച്ചി: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ. പൂനെ വൈറോളജി ഇൻസ്റ്റിറ്റ‌്യൂട്ടിൽ നിന്നും എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയുടെ പരിശോധന ഫലം ലഭിച്ചതിനെ തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് മന്ത്രി വാർത്താസമ്മേളനം നടത്തിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
Read More: നിപ; പ്രതിരോധിക്കാന്‍ സജ്ജം, ആരോഗ്യമന്ത്രി ഐസൊലേഷൻ വാര്‍ഡുകള്‍ സന്ദര്‍ശിച്ചു
വിദ്യാർഥിയെ ചികിത്സിച്ച രണ്ട് നഴ്സുമാർക്കും പനിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതിനാൽ ഇരുവരും ഇപ്പോൾ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. ചികിത്സയിലുള്ള ഒരാളെ കൂടി ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതായും മന്ത്രി വ്യക്തമാക്കി. നിലവില്‍ രോഗം സംശയിക്കുന്ന ആളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന 86 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
നിപ വൈറസ് ബാധ പ്ലേഗ് പോലെയോ, വസൂരി പോലെയോ ദശലക്ഷം പേര്‍ക്ക് പടര്‍ന്ന് പിടിക്കാന്‍ കഴിയുന്ന മഹാവ്യാധിയല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. അതുകൊണ്ട് കൂടുതല്‍ ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്ത് നിലവിലില്ല. എന്നാല്‍ നിപ രോഗ ബാധ ഉണ്ടാകുന്നവരില്‍ കൂടുതല്‍ പേര്‍ക്കും അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തിൽ ആവശ്യമായ മുന്നൊരുക്കം ആവശ്യമാണ്. നിപ രോഗം പ്രത്യക്ഷപ്പെട്ട രാജ്യങ്ങളിലൊക്കെയും വളരെ ചുരുക്കം പേര്‍ക്ക് മാത്രാണ് രോഗം പിടിപെട്ടിട്ടുള്ളത്. അസുഖം ബാധിച്ചവരില്‍ മരണ നിരക്ക് കൂടുതലുമായിരുന്നു. നിലവില്‍ സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണത്തിലാണെന്നും ഐഎംഎ അറിയിച്ചു.
പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല എന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ. എല്ലാവരും മുൻകരുതൽ സ്വീകരിക്കണം. പ്രത്യേക പരിശീലനം നേടിയ വിദഗ്ധ ഡോക്ടർമാരാണ് ചികിത്സ നടത്തുന്നത്. ആവശ്യത്തിനുള മരുന്നുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ നിന്നുള്ള മരുന്ന് ഉപയോഗിക്കുന്നതിന് ഐ സി എം ആറിന്റെ അനുമതിയും ലഭിച്ചിട്ടുണ്ടെന്ന് കെ.കെ.ശെെലജ പറഞ്ഞു.
Live Blog
Nipah virus confirmed: 23-year-old patient tests positive, says health minister KK Shailaja
നിപ രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സന്തോഷ് അറയ്ക്കല്‍, മുസ്തഫ മുത്തു, അബു സല എന്നിവരാണ് കേസില്‍ പെട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയതിനാണ് നടപടി.
രോഗം ബാധിച്ച വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. രോഗിയുടെ സുഹൃത്തിനെയും ചികിത്സിച്ച മൂന്ന് നഴ്‌സുമാരെയും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുതര ലക്ഷണങ്ങളൊന്നും ഇവരില്‍ കാണുന്നില്ലെങ്കിലും ഇവരെ പ്രത്യേകം നിരീക്ഷിക്കും. നാളെ തന്നെ ഇവരുടെ സാമ്പിളുകള്‍ വൈറോളജി വിഭാഗത്തിലേക്ക് പരിശോധനയ്ക്ക് അയക്കും. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ജാഗ്രത പുലര്‍ത്തിയാല്‍ മതിയെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പനി ബാധിച്ച സമയത്ത് രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക തയ്യാറാക്കി. 311 പേരുടെ ലിസ്റ്റാണ് തയ്യാറാക്കിയിട്ടുള്ളത്. ഇവരോട് വീടുകളിൽ നിന്ന് പുറത്ത് പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില വിലയിരുത്തുന്നുണ്ട്. ഇതിൽ രോഗിയുമായി അടുത്ത സമ്പർക്കം ഉണ്ടായിട്ടുള്ളവരെ ജില്ലാ കൺട്രോൾ റൂമിൽ നിന്നും നേരിട്ട് ഫോണിൽ വിളിച്ച് ആരോഗ്യനില വിലയിരുത്തുകയാണ് ചെയ്യുന്നത്. ഇവരിൽ ചെറിയ പനി, തൊണ്ട വേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ള 4 പേരെ വിദഗ്ധ ചികിത്സ, പരിശോധന എന്നിവയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.
വിദ്യാർഥിയുടെ പനി കുറയുകയും ആരോഗ്യനില മെച്ചപെടുകയും ചെയ്തു. മുൻകരുതൽ എന്ന നിലയിൽ രോഗിയെ പരിചരിച്ച പനിയും തലവേദനയും ഉള്ള ജീവനക്കാരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. നിലവിൽ ജീവനക്കാർക്കോ മറ്റ് രോഗികൾക്കോ രോഗബാധ ഉണ്ടാകാനുള്ള യാതൊരു സാഹചര്യവുമില്ലെന്നും മെഡിക്കൽ ബുള്ളറ്റിൻ വിശദമാക്കുന്നു.
നിപ ബാധിതനായ വിദ്യാര്‍ഥിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ജീവനക്കാര്‍ക്കോ രോഗികള്‍ക്കോ പനി ബാധിക്കാനുള്ള സാധ്യത ഇല്ലെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍. അസ്വസ്ഥതകളുള്ളവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. നിപ ബാധിതന് പനി കുറഞ്ഞിട്ടുള്ളതായാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.
നിപ സ്ഥിരീകരിച്ചതിനു പിന്നാലെ തൃശൂരില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്ന 27 പേരില്‍ മൂന്ന് പേര്‍ക്ക് പനി. മന്ത്രി എ.സി.മൊയ്തീനാണ് ഇക്കാര്യം അറിയിച്ചത്. ആശങ്ക വേണ്ട എന്നും മന്ത്രി അറിയിച്ചു. തൃശൂരില്‍ 17 പുരുഷന്‍മാരും 10 സ്ത്രീകളുമാണ് നിരീക്ഷണത്തിലുള്ളത്.
പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല എന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ അറിയിച്ചു. എല്ലാവരും മുൻകരുതൽ സ്വീകരിക്കണം. പ്രത്യേക പരിശീലനം നേടിയ വിദഗ്ധ ഡോക്ടർമാരാണ് ചികിത്സ നടത്തുന്നത്. ആവശ്യത്തിനുള മരുന്നുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ നിന്നുള്ള മരുന്ന് ഉപയോഗിക്കുന്നതിന് ഐ സി എം ആറിന്റെ അനുമതിയും ലഭിച്ചിട്ടുണ്ടെന്ന് കെ.കെ.ശെെലജ പറഞ്ഞു.
നിപ വൈറസ് ബാധ പ്ലേഗ് പോലെയോ, വസൂരി പോലെയോ ദശലക്ഷം പേര്‍ക്ക് പടര്‍ന്ന് പിടിക്കാന്‍ കഴിയുന്ന മഹാവ്യാധിയല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അതുകൊണ്ട് കൂടുതല്‍ ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്ത് നിലവിലില്ല. എന്നാല്‍ നിപ രോഗ ബാധ ഉണ്ടാകുന്നവരില്‍ കൂടുതല്‍ പേര്‍ക്കും അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തിൽ ആവശ്യമായ മുന്നൊരുക്കം ആവശ്യമാണ്.
നിപ രോഗം പ്രത്യക്ഷപ്പെട്ട രാജ്യങ്ങളിലൊക്കെയും വളരെ ചുരുക്കം പേര്‍ക്ക് മാത്രാണ് രോഗം പിടിപെട്ടിട്ടുള്ളത്. അസുഖം ബാധിച്ചവരില്‍ മരണ നിരക്ക് കൂടുതലുമായിരുന്നു. നിലവില്‍ സംസ്ഥാനത്തെ സ്ഥിതി നിയന്ത്രണത്തിലാണെന്നും ഐഎംഎ അറിയിച്ചു.
നിപയെ നേരിടാന്‍ ആരോഗ്യമേഖല പൂർണ സജ്ജമാണെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. യുവാവുമായി അടുത്തിടപഴകിയവരെ പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്. നിപ സ്ഥിരീകരിച്ചു എന്നതിനാല്‍ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ആരോഗ്യവകുപ്പ് ഓരോ സമയത്തും കൃത്യമായി നിർദേശങ്ങള്‍ നല്‍കും. അത് പിന്തുടരാന്‍ എല്ലാ ജനങ്ങളും തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎമാരും കൊച്ചി ഗസ്റ്റ് ഹൗസിലെത്തി ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി കൂടിക്കാഴ്ച നടത്തി
നിപയെ പ്രതിരോധിക്കാൻ എല്ലാ പിന്തുണയുമായി കേന്ദ്രം. സംസ്ഥാനവുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും മരുന്നുകൾ വിമാനം വഴി എത്തിക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. പ്രതിരോധം ഏകോപിപ്പിക്കാൻ ഡൽഹിയിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആറംഗ കേന്ദ്രസംഘം കേരളത്തിലെത്തി. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു. അർധരാത്രിക്ക് ശേഷമാണ് പൂനെ വൈറോളജി ലാബിൽനിന്ന് സ്ഥിരീകരണം ഉണ്ടായത്. കൂടുതൽ പ്രതിരോധ മരുന്നുകൾ എത്തിക്കുമെന്നും ഡൽഹിയിൽ പ്രത്യേക കൺട്രോൾ റൂം തുറന്നതായും മന്ത്രി പറഞ്ഞു.
Read More: നിപ; ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി
കോഴിക്കോട് നിപ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ പരിചയം സിദ്ധിച്ച സംഘത്തിന്റെ സേവനവും എറണാകുളം ജില്ലയില്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. ചാന്ദ്‌നിയുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാതലത്തില്‍ വേണ്ട നിര്‍ദേശങ്ങളും പരിശീലനവും നല്‍കുന്നതിനായി എത്തിച്ചേര്‍ന്നിട്ടുണ്ട്.
'ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സിച്ച് ഭേദമാക്കാനുള്ള സാഹചര്യം നിലവിലുണ്ട്. പൂനെയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ നിപ സ്ഥിരീകരിക്കാന്‍ സാധിക്കൂ. എന്ത് വന്നാലും ആത്മവിശ്വാസത്തോടെ നേരിടും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എല്ലാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. നിപയെന്ന് സംശയിക്കുന്ന വിദ്യാര്‍ഥിനിയുമായി ബന്ധപ്പെട്ട മറ്റ് 86 വിദ്യാര്‍ഥികളുടെ പട്ടിക തയ്യാറാക്കി, ആരോഗ്യമന്ത്രി അറിയിച്ചു.
Read More: നിപ വൈറസ്: പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല; നാം സജ്ജരാണ്
നിപയുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി കൊച്ചിയില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. 1077, 1056 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ ആവശ്യമായ വിവരങ്ങള്‍ ലഭിക്കും. സമൂഹമാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണങ്ങള്‍ നടത്തരുതെന്നും നടത്തിയാല്‍ ഇത്തരക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
എറണാകുളം ജില്ലാ കളക്ടേറ്റില്‍ വെച്ച് തിങ്കളാഴ് വൈകിട്ട് ഏഴ് മണിക്ക് ആരോഗ്യ മന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജില്ലാ കളക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസ്ഥാനത്തെ 14 ജില്ലകളിലെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കും സ്ഥിഗതികള്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുകയും, ആവശ്യമായ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ കോബ്രഗഡെ, ജില്ലാ കളക്ടറും ജില്ലാ മെഡിക്കല്‍ ഓഫീസറും, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍, മറ്റു ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി ജില്ലാതലത്തില്‍ കണ്‍ട്രോള്‍ റൂം, മീഡിയ സെല്‍, സര്‍വെയ്‌ലന്‍സ് യൂണിറ്റ്, ലോജിസ്റ്റിക്‌സ് കണ്ട്രോള്‍ യുണിറ്റ് എന്നിവ ആരംഭിക്കുന്ന നടപടികള്‍ ഊര്‍ജിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. നിപ സംശയിക്കപ്പെടുന്ന കൂടുതല്‍ കേസുകള്‍ എത്തുകയാണെങ്കില്‍ ആവശ്യമായ ചികിത്സ, നിരീക്ഷണം എന്നിവ ഉറപ്പ് വരുത്തുവാന്‍ എറണാകുളം മെഡിക്കല്‍ കോളേജില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍, ഐസൊലേഷന്‍ വാര്‍ഡ്, എന്നിവ ഒരുക്കുവാന്‍ അധികൃതരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights