scorecardresearch

സുബൈര്‍ കൊലപാതകം: തുടര്‍ അക്രമങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത വേണമെന്ന് ഡിജിപിയുടെ നിര്‍ദേശം

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സുബൈറിനെതിരെ ആക്രമണമുണ്ടായത്. ജമുഅ നമസ്കാരം കഴിഞ്ഞ മടങ്ങവെ പിതാവ് അബുബക്കറിന്റെ മുന്നിലിട്ടായിരുന്നു സുബൈറിനെ ആക്രമിച്ചത്

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സുബൈറിനെതിരെ ആക്രമണമുണ്ടായത്. ജമുഅ നമസ്കാരം കഴിഞ്ഞ മടങ്ങവെ പിതാവ് അബുബക്കറിന്റെ മുന്നിലിട്ടായിരുന്നു സുബൈറിനെ ആക്രമിച്ചത്

author-image
WebDesk
New Update
Subair Murder Case

പാലക്കാട്: എലപ്പുള്ളിയിൽ എസ് ഡി പി ഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട സാഹചര്യത്തില്‍ തുടര്‍ അക്രമങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദേശം. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ് ഡി പി ഐ ആരോപിച്ചിരുന്നു.

Advertisment

സുബൈറിനെ ആക്രമിച്ചത് രണ്ട് പേരാണെന്ന് പിതാവ് അബുബക്കര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അക്രമി സംഘത്തില്‍ എത്ര പേരുണ്ടായിരുന്നെന്ന് വ്യക്തമായ മനസലാക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു. സുബൈറിനെ ആക്രമിച്ചത് നാല് പേരാണെന്നും അവര്‍ മുഖം മൂടി ധരിച്ചിരുന്നെന്നും സാക്ഷി മൊഴി പൊലീസിന് ലഭിച്ചതായും വിവരമുണ്ട്.

അതേസമയം കൊലപതാകത്തില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശനം ഉന്നയിച്ചു. വർഗീതയുടെ പേരിൽ കൊലപാതകങ്ങൾ നിരന്തരം നടക്കുന്നു. ആഭ്യന്തര വകുപ്പിൻ്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ഭരിക്കാൻ മറന്നു പോയി. സോഷ്യൽ എഞ്ചിനീയറിംഗ് എന്ന ഓമന പേരിൽ വർഗീയ പ്രീണനമാണ് മുഖ്യമന്ത്രി നടത്തുന്നത്.

വർഗീയ ശക്തികൾക്കും അക്രമികൾക്കും എതിരെ ശക്തമായ നടപടി എടുക്കാൻ സർക്കാരിന് കഴിയുന്നില്ല. ആർക്കും ഒരു നിയന്ത്രണവുമില്ല. വർഗീയ ധ്രുവീകരണ മുണ്ടാക്കാൻ വിവിധ വർഗീയ സംഘടനകൾ ശ്രമിക്കുന്നത് സർക്കാർ കയ്യുംകെട്ടി നോക്കി നിൽക്കുകയാണ്. ഇനിയെങ്കിലും ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമുണ്ടാകണമെന്നും സതീശന്‍ പറഞ്ഞു.

Advertisment

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സുബൈറിനെതിരെ ആക്രമണമുണ്ടായത്. ജമുഅ നമസ്കാരം കഴിഞ്ഞ മടങ്ങവെ പിതാവ് അബുബക്കറിന്റെ മുന്നിലിട്ടായിരുന്നു സുബൈറിനെ ആക്രമിച്ചത്. സുബൈറിന്റെ കൈകള്‍ക്കും കാലിനും തലയ്ക്കും വെട്ടേറ്റതായാണ് പ്രാഥമിക നിഗമനം. സുബൈറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Also Read: സുബൈര്‍ കൊലപാതകം: അക്രമി സംഘത്തിലെ രണ്ടു പേരെ കണ്ടതായി പിതാവ് അബുബക്കര്‍

Political Killings Rss Sdpi Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: