/indian-express-malayalam/media/media_files/2024/10/22/nghhd1dCJCsfVJXTbVEv.jpg)
ഇടുക്കി അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് ഓഫീസ്
അടിമാലി: കഞ്ചാവ് ബീഡി കത്തിക്കാൻ വിദ്യാർത്ഥികൾ തീപ്പെട്ടി ചോദിച്ചു ചെന്നത് എക്സൈസ് ഓഫിസിൽ. ഇടുക്കി അടിമാലിയിലാണ് സംഭവം. തൃശൂരിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര വന്ന സംഘത്തിലെ പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ഇടുക്കി അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് ഓഫീസിലേക്ക് തീപ്പെട്ടി ചോദിച്ച് ചെന്നത്.
ഒരാളുടെ പക്കൽനിന്നും 5 ഗ്രാം കഞ്ചാവും രണ്ടാമത്തെയാളിൽ നിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. രണ്ടുപേർക്കെതിരെയും കേസ് എടുത്തശേഷം അധ്യാപകർക്കൊപ്പം വിട്ടയച്ചു. എക്സൈസ് ഓഫിസിന്റെ പിറകുവശത്തായി പിടിച്ചെടുത്ത വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. ഇതു കണ്ട് വർക്ക്ഷോപ്പാണെന്ന് തെറ്റിദ്ധരിച്ചാണ് കുട്ടികൾ എക്സൈസ് ഓഫിസിലേക്ക് എത്തിയത്.
തീയുണ്ടോ കഞ്ചാവ് ബീഡി കത്തിക്കാൻ എന്നു ചോദിച്ചാണ് കുട്ടികൾ ഓഫിസിലേക്ക് എത്തിയത്. യൂണിഫോമിൽ ഉദ്യോഗസ്ഥരെ കണ്ടതോടെ കുട്ടികൾ ഇറങ്ങി ഓടിയെങ്കിലും ഇവരെ പിടികൂടി. കേസ് എടുത്തശേഷം കുട്ടികൾക്ക് കൗൺസിലിങ് നൽകിയാണ് തിരിച്ചയച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Read More
- പാലക്കാട് സ്വതന്ത്രനായി മത്സരിക്കും, വി.ഡി.സതീശന് ധാർഷ്ട്യമെന്ന് എ.കെ.ഷാനിബ്
- നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്
- യുഡിഎഫിനോട് വിലപേശാൻ അൻവർ വളർന്നിട്ടില്ലെന്ന് സതീശൻ, കോൺഗ്രസിൽ അവസാന വാക്ക് സതീശനല്ലെന്ന് അൻവർ
- ഇനി 10 ദിവസം വയനാട്ടിൽ; രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധി ഇന്നെത്തും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us