scorecardresearch

ശബരിമലയിൽ വീണ്ടും സ്ത്രീ പ്രവേശനം, 47 കാരി സന്നിധാനത്തെത്തി, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഇന്നലെ രാത്രിയോടെയാണ് 47 കാരിയായ ശശികല സന്നിധാനത്തെത്തി ദർശനം നടത്തിയത്

ഇന്നലെ രാത്രിയോടെയാണ് 47 കാരിയായ ശശികല സന്നിധാനത്തെത്തി ദർശനം നടത്തിയത്

author-image
WebDesk
New Update
sabarimala, ie malayalam

സന്നിധാനം: ശബരിമലയിൽ വീണ്ടും യുവതി ദർശനം നടത്തി. ശ്രീലങ്കൻ സ്വദേശിനിയായ ശശികലയാണ് ദർശനം നടത്തിയത്. ഇന്നലെ രാത്രിയോടെയാണ് 47 കാരിയായ ശശികല സന്നിധാനത്തെത്തി ദർശനം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Advertisment

ഇന്നലെ രാത്രി 7 മണിയോടുകൂടിയാണ് ശശികല സന്നിധാനത്തേക്ക് പുറപ്പെട്ടത്. എന്നാൽ മരക്കൂട്ടത്ത് വച്ച് പ്രതിഷേധം കനത്തതോടെ ശശികലയെ തിരിച്ചു അയച്ചുവെന്നാണ് പൊലീസ് പറഞ്ഞത്. താൻ ദർശനം നടത്തിയില്ലെന്നാണ് ശശികലയും മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ശശികല പതിനെട്ടാംപടി കയറി കൊടിമരച്ചുവട്ടിലൂടെ നടന്ന് സന്നിധാനത്ത് എത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

ഹരിവരാസനം പാടി നട അടയ്ക്കുന്നതിന് തൊട്ടു മുൻപായാണ് ഇവർ ദർശനം നടത്തിയതെന്നാണ് വിവരം. ശശികല ദർശനം നടത്താനെത്തുന്ന സമയത്ത് തീർത്ഥാടകരുടെ നല്ല തിരക്കായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. സുരക്ഷയുടെ ഭാഗമായി പൊലീസ് നിർദേശപ്രകാരമാകാം താൻ ദർശനം നടത്തിയിട്ടില്ലെന്ന് ശശികല പറഞ്ഞതെന്നാണ് സൂചന. ഭർത്താവിന് ഒപ്പമല്ലാതെ ഒറ്റയ്ക്ക് മല ഇറങ്ങിയതും പൊലീസിന്റെ നിർദേശപ്രകാരമാണെന്നാണ് റിപ്പോർട്ടുകൾ.

(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)

Advertisment

കഴിഞ്ഞ ദിവസം രണ്ടു യുവതികൾ ശബരിമലയിൽ ദർശനം നടത്തിയിരുന്നു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുർഗയും കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദുവുമാണ് ശബരിമലയിലെത്തി അയ്യപ്പനെ കണ്ടത്. പുലർച്ചെ 3.45 ഓടെയാണ് ഇവർ ദർശനം നടത്തിയത്. മഫ്തിയിൽ പൊലീസുകാർ ഇവർക്ക് സംരക്ഷണവും നൽകിയിരുന്നു.

Read: ദര്‍ശനം നടത്തിയില്ല, പൊലീസ് തിരിച്ചയച്ചെന്ന് ശശികല

പമ്പ വഴിയാണ് ബിന്ദുവും കനകദുർഗയും സന്നിധാനത്ത് എത്തിയത്. ഇരുമുടിക്കെട്ട് ഉണ്ടായിട്ടും പതിനെട്ടാം പടി ചവിട്ടാതെ വടക്കേനട വഴി സോപാനത്തെത്തിയാണ് ഇവർ ദർശനം നടത്തിയത്. ഡിസംബർ 24 ന് ബിന്ദുവും കനകദുർഗയും ശബരിമല ദർശനത്തിന് എത്തിയിരുന്നുവങ്കിലും പ്രതിഷേധങ്ങളെ തുടർന്ന് ദർശനം നടത്താതെ മടങ്ങിയിരുന്നു. ശബരിമല ദർശനത്തിന് വീണ്ടും എത്തുമെന്ന് അറിയിച്ചാണ് ഇരുവരും അന്ന് മടങ്ങിയത്.

Sabarimala Cctv Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: