scorecardresearch

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ 118 തസ്തികകള്‍ സൃഷ്ടിച്ചു

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്

author-image
WebDesk
New Update
Sreenarayan Guru Open University

തിരുവനന്തപുരം: കേരളത്തിലെ പതിനഞ്ചാമത് സർവകലാശാലയായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയില്‍ 118 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. 56 അക്കാദമിക് തസ്തികകളും 62 നോൺ അക്കാദമിക് തസ്തികകളുമാണ് ആദ്യഘട്ടത്തിൽ സൃഷ്ടിക്കുക.

Advertisment

"കൊല്ലം ആസ്ഥാനമായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ അക്കാദമിക് പ്രവർത്തനങ്ങൾക്ക് തുടക്കമാവുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവമാകും സർവ്വകലാശാല സജ്ജമാകുന്നതിലൂടെ സംഭവിക്കുക," ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. വിദൂര വിദ്യാഭ്യാസ കോഴ്സുകളും ഓൺലൈൻ കോഴ്സുകളും പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ സാധ്യതകള്‍ തുറക്കുകയാണെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: മുല്ലപ്പെരിയാര്‍: മരം മുറി ഉത്തരവിറക്കിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ

University Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: