scorecardresearch

ഇന്ന് അഷ്ടമി രോഹിണി; നാടെങ്ങും വിപുലമായ ആഘോഷം

ചിങ്ങ മാസത്തിലെ രോഹിണി നക്ഷത്രവും അഷ്‌ടമിയും ചേർന്ന് വരുന്ന ദിനത്തിലാണ് ശ്രീകൃഷ്‌ണൻ ജനിച്ചത് എന്നാണ് ഐതിഹ്യം. ധർമ സംസ്ഥാപനത്തിനായാണ് ശ്രീകൃഷ്‌ണൻ അവതരിച്ചതെന്ന് ഇതിഹാസങ്ങൾ പറയുന്നു

ചിങ്ങ മാസത്തിലെ രോഹിണി നക്ഷത്രവും അഷ്‌ടമിയും ചേർന്ന് വരുന്ന ദിനത്തിലാണ് ശ്രീകൃഷ്‌ണൻ ജനിച്ചത് എന്നാണ് ഐതിഹ്യം. ധർമ സംസ്ഥാപനത്തിനായാണ് ശ്രീകൃഷ്‌ണൻ അവതരിച്ചതെന്ന് ഇതിഹാസങ്ങൾ പറയുന്നു

author-image
WebDesk
New Update
janmastami

ഇന്ന് അഷ്ടമി രോഹിണി

കൊച്ചി: ഇന്ന് ശ്രീകൃഷ്‌ണ ജയന്തി. ഐതിഹാസിക പുരാണ കഥാപാത്രങ്ങളിലൊന്നായ മഹാവിഷ്‌ണുവിൻ്റെ ഏട്ടാമത്തെ അവതാരമായ ശ്രീകൃഷ്‌ണൻ്റെ ജന്മദിനമാണ് ശ്രീകൃഷ്‌ണ ജയന്തിയായി ആഘോഷിക്കുന്നത്.

Advertisment

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഇന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ കൃഷ്ണ ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും പ്രാര്‍ത്ഥനയും ഉള്‍പ്പെടെ നടക്കും. അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് ഇരുന്നൂറിലേറെ കല്യാണമാണ് നടക്കുന്നത്.

Also Read:അമീബിക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് 17കാരന് രോ​ഗം

വിഐപി, സ്പെഷൽ ദർശനങ്ങളുണ്ടാവില്ല. വരി നിൽക്കുന്ന ഭക്തർക്ക് കൊടിമരത്തിനു സമീപത്തുകൂടി നേരിട്ട് നാലമ്പലത്തിലെത്തി ദർശനം ന‌‌ടത്താം. പ്രദക്ഷിണവും ശയന പ്രദക്ഷിണവും അനുവദിക്കില്ല. മുതിർന്ന പൗരന്മാർക്ക് രാവിലെ 5.30 മുതൽ 6.30 വരെയും വൈകിട്ട് 5 മുതൽ 6 വരെയും പ്രത്യേക ദർശന സൗകര്യമുണ്ട്. ചോറൂണ് കഴിഞ്ഞ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭിന്നശേഷിക്കാർക്കും ഗർഭിണികൾക്കും സുഗമ ദർശനം ഉറപ്പാക്കിയിട്ടുണ്ട്.

ഇന്ന് സംസ്ഥാന വ്യാപകമായി നടക്കുന്ന ശോഭയാത്രകളില്‍ രണ്ടരലക്ഷത്തില്‍ അധികം കുട്ടികള്‍ ഉണ്ണിക്കണ്ണനായി എത്തുമെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍ അറിയിച്ചു. 'അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും' എന്ന മുദ്രാവാക്യം മുന്‍ നിര്‍ത്തിയാണ് ഇത്തവണ ജന്മാഷ്ടമി ആഘോഷങ്ങളുടെ തുടക്കം.

Also Read:എൻ എം വിജയന്റെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു

Advertisment

ചിങ്ങ മാസത്തിലെ രോഹിണി നക്ഷത്രവും അഷ്‌ടമിയും ചേർന്ന് വരുന്ന ദിനത്തിലാണ് ശ്രീകൃഷ്‌ണൻ ജനിച്ചത് എന്നാണ് ഐതിഹ്യം. ധർമ സംസ്ഥാപനത്തിനായാണ് ശ്രീകൃഷ്‌ണൻ അവതരിച്ചതെന്ന് ഇതിഹാസങ്ങൾ പറയുന്നു. ത്രേതായുഗത്തിലെ ദേവാസുര യുദ്ധത്തിൽ കൊല്ലപ്പെട്ട അസുരന്മാർ ദ്വാപര യുഗത്തിൽ ഭുമിയിൽ പിറന്നുവെന്നാണ് സങ്കൽപ്പം.

Also Read:ലേണേഴ്‌സ് ടെസ്റ്റില്‍ അടിമുടി മാറ്റം; പുതുക്കിയ രീതി ഒക്ടോബര്‍ മുതല്‍

മഥുരയിലെ രാജാവായിരുന്ന കംസൻ്റെ സഹോദരിയായ ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രനായാണ് ശ്രീകൃഷ്‌ണൻ ജനിക്കുന്നത്. തുടർന്ന് അമ്പാടിയിൽ യശോദയുടെയും നന്ദഗോപരുടെയും മകനായി വളർന്നു എന്നാണ് വിശ്വാസം. കംസ നിഗ്രഹമായിരുന്നു അവതാര ലക്ഷ്യമായി പുരാണങ്ങൾ പറയുന്നത്.

എന്നാൽ മഹാഭാരതത്തിൽ അർജുന സാരഥിയായും ഉപദേഷ്‌ടാവായും കൃഷ്‌ണൻ തൻ്റെ അവതാര ലക്ഷ്യങ്ങൾ നിറവേറ്റുന്നത് കാണാം. "ധർമ സംസ്ഥാപനാർഥായ സംഭവാമി യുഗേ യുഗേ" എന്ന പ്രശസ്‌ത വാക്യമാണ് ശ്രീകൃഷ്‌ണനെ മഹാഭാരതത്തിലെ തത്വജ്ഞാനി എന്ന വിശേഷണത്തിന് കാരണമാക്കുന്നത്.അമ്പാടിയും വൃന്ദാവനവും ഗോവർധനഗിരിയും പൈക്കളും കാളിന്ദിയും കാളിയനും യമുനയും ശ്രീകൃഷ്‌ണാവതാര കഥകളിൽ നിറഞ്ഞു നിൽക്കുന്ന പരിസരങ്ങളാണ്.

Read More:സൈബർ ആക്രമണം; നടി റിനി ആൻ ജോർജ് പോലീസിൽ പരാതി നൽകി

Guruvayoor Temple

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: