/indian-express-malayalam/media/media_files/uploads/2019/11/ramesh-chennithala-pinarayi-vijayan.jpg)
തിരുവനന്തപുരം: സ്‌പ്രിൻക്ലർ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്ത് ചോദിച്ചാലും കോവിഡ് ന്യായം പറഞ്ഞ് ഒഴിഞ്ഞു മാറാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സിപിഎം വിഭാഗീയത ഉയർത്തി രക്തസാക്ഷി പരിവേഷം നേടാനാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് യുഡിഎഫിന്റെ പൂര്‍ണ്ണ സഹകരണം വാഗ്‌ദാനം ചെയ്യുമ്പോഴും അഴിമതി കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതിയും കൊള്ളയും മറച്ചുവയ്ക്കാനാകില്ല. സ്പ്രിൻക്ലര്‍ കരാറിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കരാര്‍ പരിശോധിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചത് കുറ്റസമ്മതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More: മേയ് മൂന്നിനുശേഷം ലോക്ക്ഡൗൺ നീട്ടുന്നത് കൂടുതൽ തകർച്ചയുണ്ടാക്കുമെന്ന് സോണിയ ഗാന്ധി
ലാവ്‍ലിൻ ബാധയാണ് പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഒരു മുഖ്യമന്ത്രിക്ക് എതിരായ ആരോപണം ഇതാദ്യമല്ല. അതിനെ ഗൂഢാലോചന സിദ്ധാന്തം ഉയർത്തി പ്രതിരോധിക്കാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാണ്?. ആരോപണങ്ങൾക്ക് മറുപടി പറയുന്നതിന് പകരം ഉൾപാർട്ടി പ്രശ്നം ഉയർത്തുന്നത് നാണംകെട്ട പ്രവൃത്തിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇടതുമുന്നണിയുടെ പൊതുനയത്തിന് എതിരായാണ് കരാര്‍ നടപടികളെന്ന തന്റെ ആക്ഷേപത്തെ ഇടതുമുന്നണി നേതൃത്വമോ സിപിഎം ദേശീയ-സംസ്ഥാന നേതൃത്വങ്ങളോ തള്ളിയിട്ടില്ലെന്ന് ഓര്‍ക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കരാറിന്റെ പിന്നിലുള്ള സത്യങ്ങള്‍ പുറത്തുവന്നതില്‍ മുഖ്യമന്ത്രിക്ക് വേവലാതിയാണ്. ഐടി സെക്രട്ടറി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സന്ദര്‍ശിച്ചത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎഎസുകാരനെ പാർട്ടി ഓഫീസിലേക്ക് വിട്ട് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.