scorecardresearch

പീരുമേട് കസ്റ്റഡി മരണം; വിശദമായ അന്വേഷണത്തിന് ജയില്‍ ഡിജിപിയുടെ ഉത്തരവ്

ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജയില്‍ ഡിജിപിയുടെ നിര്‍ദേശം

ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജയില്‍ ഡിജിപിയുടെ നിര്‍ദേശം

author-image
WebDesk
New Update
kerala, Bus, Rishiraj Singh,

തിരുവനന്തപുരം: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് ഉത്തരവിട്ടു. ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടക്കും. മധ്യമേഖലാ ജയില്‍ ഡിഐജി സാം തങ്കയ്യനാണ് അന്വേഷണ ചുമതല. രാജ്കുമാറിന് പരുക്ക് പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ഋഷിരാജ് സിങ് നിര്‍ദേശിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടക്കം പരിശോധിക്കും. ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജയില്‍ ഡിജിപിയുടെ നിര്‍ദേശം.

Advertisment

Read Also: രാജ്കുമാറിന്റെ മരണകാരണം ന്യുമോണിയ; ക്രൂര മര്‍ദനത്തിന് ഇരയായെന്നും റിപ്പോര്‍ട്ട്

രാജ്കുമാറിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നു.  കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതായി രാജ്കുമാറിന്റെ കുടുംബം പറഞ്ഞു. സര്‍ക്കാര്‍ കൂടെയുണ്ടെന്നും ഭയപ്പെടേണ്ടെന്നും അറിയിച്ചതായി രാജ്കുമാറിന്റെ ഭാര്യാമാതാവ് സുന്ദരി പറഞ്ഞു. കേസില്‍ നടപടി ആവശ്യപ്പെട്ട് നാളെ സമരം ആരംഭിക്കില്ലെന്നും സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെങ്കില്‍ മാത്രം സമരമെന്നും രാജ്കുമാറിന്റെ ഭാര്യ വിജയമ്മ അറിയിച്ചു. അതേസമയം, കസ്റ്റഡി മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്. കേസ് റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

ന്യൂമോണിയ ആണ് രാജ്കുമാറിന്റെ മരണകാരണം എന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാല്‍, ന്യുമോണിയയിലേക്ക് നയിച്ചത് ക്രൂര മര്‍ദനത്തിലുണ്ടായ ആന്തരിക മുറിവുകളെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് പതിനഞ്ചാം തീയതിയെന്ന പൊലീസ് വാദം തള്ളി ദൃക്‌സാക്ഷി മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

Advertisment

Read Also: ‘ഇന്ത്യ പൊരുതി തോല്‍ക്കുന്നത് കാണാനാണ് ആരാധകര്‍ ആഗ്രഹിച്ചത്’; ധോണിക്കെതിരെ ഇംഗ്ലണ്ട് ഇതിഹാസം

മര്‍ദനത്തില്‍ രാജ്കുമാറിന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നുവെന്നും ഇരുകാലുകളിലും സാരമായ മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്കുമാറിന്റെ മരണത്തിനു കാരണം ക്രൂരമര്‍ദനത്തെ തുടര്‍ന്നുള്ള ആന്തരിക മുറിവുകളാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. കൃത്യസമയത്ത് ചികിത്സ നല്‍കാത്തത് മൂലം മുറിവുകള്‍ പഴുത്ത് ന്യുമോണിയ ബാധിച്ചാണ് രാജ്കുമാര്‍ മരിച്ചത്. ഇരു കാലുകള്‍ക്കും സാരമായ പരുക്കുകള്‍ ഉണ്ട്. കാലില്‍ തൊലി അടര്‍ന്നു നില്‍ക്കുന്ന അവസ്ഥയിലായിരുന്നു.

പൊലീസിന് കൈമാറുമ്പോള്‍ രാജ്കുമാറിന് കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷിയായ ആലിസ് പറഞ്ഞിട്ടുണ്ട്. പതിനാറാം തീയതി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രാജ്കുമാറിന്റെ അവസ്ഥ മോശമായിരുന്നു എന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ജയിലിലേക്ക് മാറ്റാന്‍ പറ്റിയ അഴസ്ഥയല്ലെന്ന് പറഞ്ഞിട്ടും ആശുപത്രിയില്‍ നിന്ന് പൊലീസ് കൊണ്ടുപോയെന്നും ഡോക്ടര്‍ പറഞ്ഞു. ജയിലില്‍ എത്തിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു രാജ്കുമാര്‍ എന്ന് സബ് ജയില്‍ സൂപ്രണ്ട് ജി.അനില്‍ കുമാര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Custody Death Custodial Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: