/indian-express-malayalam/media/media_files/uploads/2020/01/silver-line.jpg)
(ഫയൽ ചിത്രം)
തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ ദക്ഷിണ റെയില്‍വേ. സിൽവർലൈൻ പദ്ധതിയുടെ അലൈന്‍മെന്റ് തയ്യാറാക്കിയത് റെയിൽവേയുമായി കൂടിയാലോചിക്കാതെയെന്ന് ദക്ഷിണ റെയില്‍വേ. പദ്ധതിക്കായി ഭൂമി വിട്ടുനൽകുന്നത് റെയിൽവേയുടെ ഭാവി വികസനത്തെ ബാധിക്കുമെന്ന് കാണിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
തിരൂർ മുതലുള്ള കെ-റെയിൽ പാത, റെയിൽവേ ലൈന് സമാന്തരമായാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ റെയിൽവേ ഭൂമി പദ്ധതിക്കായി ഏറ്റെടുക്കേണ്ടിവരും, ഇതാണ് പദ്ധതിയെ എതിർക്കാൻ ദക്ഷിണ​ റെയിൽവേയെ പ്രയരിപ്പിച്ചത്. ഇത്തരത്തിൽ സ്ഥലം വിട്ടുനൽകിയാൽ അത് റെയിൽവേയുടെ ഭാവി വികസനങ്ങളെ ബാധിക്കും, പദ്ധതിയിൽ കൂടിയാലോചനകൾ ഒന്നും നടന്നിട്ടില്ല, കൂടാതെ അതിവേഗത്തിൽ കടന്നുപോകുന്ന 'കെ-റെയിൽ' സമീപത്തെ റെയിൽവേ കെട്ടിടങ്ങൾക്കും മറ്റ് നിർമ്മിതികൾക്കും ഉണ്ടാക്കാവുന്ന ആഘാതം നിലവിൽ പരിഗണിച്ചിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.
സിൽവർലൈനായി പൊളിക്കുന്നതും പുനർനിർമ്മിക്കുന്നതുമായ കെട്ടിടങ്ങളുടെ ചിലവിന്റെ പകുതി വഹിക്കേണ്ടിവരുന്നത് റെയിൽവേ ആയതിനാൽ ഇത് വലിയ സാമ്പത്തിക പ്രതിസന്ധി ശ്രിഷ്ടിക്കും. കൂടാതെ റെയിൽവേ വൈദ്യുതി ലൈനുകൾ പുനസ്ഥാപിക്കേണ്ടിവരുമെന്നും റിപ്പോർട്ടിൽ ചൂണ്ടക്കാണിച്ചു.
പദ്ധതിക്കായി 107 ഹെക്ടർ ഭൂമിയാണ് റെയിൽവേയോട് ആവശ്യപ്പെട്ടത്, ആദ്യം ആവശ്യപ്പെട്ട 187 ഹെക്ടർ ഭൂമി നൽകാൻ സാധിക്കില്ലാ എന്നതിനെ തുടർന്നാണ് വ്യപ്തി ചുരുക്കിയത്. എന്നാൽ ഈ 107 ഹെക്ടർ ഭൂമിയും വിട്ടുനൽകാൻ സാധിക്കില്ല എന്ന നിലപാടാണ് റെയിൽവേ.
Read More: പുതുവർഷ പുലരിയിൽ പുതുതുടക്കവുമായി ഐഎസ്ആർഒ; ഒപ്പം കേരളത്തിന്റെ പെൺകരുത്തും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us