scorecardresearch

സോളാർ കേസ്: ഗണേഷിനെതിരായ കേസിലെ തുടർ നടപടികൾ ഹൈക്കോടതി രണ്ട് മാസത്തേക്ക് തടഞ്ഞു

കേസിൽ സരിത ഒന്നാം പ്രതിയും ഗണേഷ് രണ്ടാം പ്രതിയുമാണ്

കേസിൽ സരിത ഒന്നാം പ്രതിയും ഗണേഷ് രണ്ടാം പ്രതിയുമാണ്

author-image
WebDesk
New Update
ganeshkumar, cpm, ie malayalam

കൊച്ചി: സോളാർ കമ്മിഷനിൽ സരിത ഹാജരാക്കിയ കത്തുമായി ബന്ധപ്പെട്ട് കെ.ബി.ഗണേഷ് കുമാറിനെതിരെയുള്ള കേസിലെ തുടർ നടപടികൾ ഹൈക്കോടതി രണ്ട് മാസത്തേക്ക് തടഞ്ഞു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗണേഷ് കുമാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് അശോക് മേനോന്റെ ഉത്തരവ്.

Advertisment

സരിത സോളാർ കമ്മിഷനെഴുതിയത് 21 പേജുള്ള കത്താണെന്നും എന്നാൽ കമ്മിഷൻ മുമ്പാകെ ഹാജരാക്കിയ 25 പേജുള്ള കത്ത് വ്യാജമാണെന്നും ഇതിന് പിന്നിൽ ഗണേഷിന്റെ ഗൂഢാലോചനയാണെന്നും ആരോപിച്ച് കൊല്ലം തേവലക്കര സ്വദേശിയും അഭിഭാഷകനുമായ സുധീർ ജേക്കബിന്റെ സ്വകാര്യ അന്യായത്തിലാണ് കൊട്ടാരക്കര സിജെഎം കോടതി കേസെടുത്തത്.

കേസിൽ സരിത ഒന്നാം പ്രതിയും ഗണേഷ് രണ്ടാം പ്രതിയുമാണ്. സരിതയുടെ കത്ത് സോളാർ കമ്മീഷൻ അംഗീകരിച്ചതാണെന്നും കമ്മീഷൻ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ സർക്കാർ കേസന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചിട്ടുള്ളതാണെന്നും ഹർജിയിൽ പറയുന്നു. കമ്മിഷൻ അംഗീകരിച്ച കത്ത് വ്യാജമാണോയെന്ന് പരിശോധിക്കാൻ മജിസ്ട്രേറ്റ് കോടതിക്ക് നിയമപരമായി കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Read More: കടകളിൽ പോകാൻ വാക്സിൻ രേഖ വേണം; ഉത്തരവിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി

Advertisment
Solar Case Ganesh Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: