Latest News

കടകളിൽ പോകാൻ വാക്സിൻ രേഖ വേണം; ഉത്തരവിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി

എല്ലാ കടകൾക്കും രാവിലെ ഏഴു മുതൽ വൈകീട്ട് 9 വരെ പ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്

veena george, cpm, ie malayalam
Photo: Facebook/Veena George

തിരുവനന്തപുരം: കടകളിൽ പോകാൻ വാക്സിൻ രേഖ വേണമെന്ന ഉത്തരവിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ മാറ്റം വരുത്തില്ലെന്നും സർക്കാർ നിയമസഭയിൽ പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കിയ നയമാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ പ്രായോഗികമാക്കിയതെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഉത്തവ് പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ഒരു ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ എടുത്തിട്ട് രണ്ടാഴ്ച ആയവരോ, അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിൽ ചെയ്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം ഉള്ളവരോ മാത്രമേ കടകൾ, ചന്തകൾ, ബാങ്കുകൾ, പൊതു സ്വകാര്യ ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ , വ്യവസായ സ്ഥാപനങ്ങൾ, കമ്പനികൾ , തുറന്ന പ്രദേശങ്ങളിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രവേശനം അനുവദിക്കൂവെന്നായിരുന്നു സർക്കാർ ലോക്ക്ഡൗൺ ഇളവുകളിൽ വ്യക്തമാക്കിയത്.

എല്ലാ കടകൾക്കും രാവിലെ ഏഴു മുതൽ വൈകീട്ട് 9 വരെ പ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഹോട്ടലുകളിലും റസ്റ്ററൻറുകളിലും രാത്രി 9.30 വരെ പാഴ്സൽ വിതരണം അനുവദിക്കും. മുഴുവൻ വാഹനങ്ങളും (പൊതു-സ്വകാര്യ ) കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സർവീസ് നടത്താം. മത്സര പരീക്ഷകളും സർവകലാശാല പരീക്ഷകളും റിക്രൂട്ട്മെന്റുകളും സ്പോർട്സ് ട്രയലുകളും അനുവദിച്ചിട്ടുണ്ട്.

Read More: ഫസൽ വധക്കേസ്: പ്രതികളായ കാരായി ചന്ദ്രശേഖരനും രാജനും ജാമ്യവ്യവസ്ഥയിൽ ഇളവ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala new covid lockdown relaxations veena george540720

Next Story
ഫസൽ വധക്കേസ്: പ്രതികളായ കാരായി ചന്ദ്രശേഖരനും രാജനും ജാമ്യവ്യവസ്ഥയിൽ ഇളവ്court, news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express