/indian-express-malayalam/media/media_files/uploads/2017/11/snc-lavalin.jpg)
ന്യൂഡൽഹി: ലാവലിൻ അഴിമതിയുമായി ബന്ധപ്പെട്ട ഹർജികൾ തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ കേസ് കോടതി തുറന്നശേഷം നേരിട്ട് പരിഗണിക്കണമെന്ന ആവശ്യവുമായി അപേക്ഷ. മുൻ കെഎസ്ഇബി ചെയർമാനും കേസിലെ പ്രതിയുമായി ആർ ശിവദാസനാണ് അപേക്ഷ നൽകിയത്.
കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയ വ്യക്തിയുടെ അഭിഭാഷക നല്‍കിയ മെയിലിലെ ആവശ്യം പരിഗണിച്ചാണ് തിങ്കളാഴ്ച പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടികയില്‍ ലാവലിന്‍ അപ്പീലുകള്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ കേസിലെ കക്ഷികളായ തങ്ങളുടെ ആരുടെയും അറിവോ സമ്മതമോ ഇല്ലാതെയാണ് വേഗത്തില്‍ കേള്‍ക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചതെന്നാണ് ശിവദാസൻ സമർപ്പിച്ച അപേക്ഷയിൽ പറയുന്നത്.
Also Read: 2000 കോടിയുടെ തട്ടിപ്പ്: പോപ്പുലര്‍ ഫിനാന്‍സ് ഉടമയുടെ മക്കള്‍ അറസ്റ്റില്‍
2017 ഓഗസ്റ്റിൽ കേസില്‍നിന്നു പിണറായി വിജയൻ, ഉദ്യോഗസ്ഥരായിരുന്ന കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. അതേസമയം ഉദ്യോഗസ്ഥരായിരുന്ന കസ്തൂരിരംഗ അയ്യര്‍, ആര്‍ ശിവദാസൻ, കെ ജി രാജശേഖരൻ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു.
നിലവില്‍ ലോക്ഡൗണിനെ തുടര്‍ന്ന് കോടതിയില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്. എന്നാല്‍ ലാവലിന്‍ അപ്പീലുകളില്‍ വിശദമായ വാദംകേള്‍ക്കല്‍ ആവശ്യമാണെന്നും അതിനാല്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കല്‍ പുനരാംഭിക്കുന്നതുവരെ നീട്ടിവെക്കണമെന്നുമാണ് അപേക്ഷയിലെ പ്രധാന ആവശ്യം. തുറന്ന കോടതി നടപടി ആരംഭിക്കുന്നതിനു വാദത്തിന് തയാറാകാന്‍ ആറാഴ്ചത്തെ സമയവും ശിവദാസന്റെ അഭിഭാഷകൻ കോടതിയോട് ചോദിച്ചിട്ടുണ്ട്.
Also Read: കേസ് ഒഴിവാക്കാൻ സഹായം തേടി; അനിൽ നമ്പ്യാരുമായി അടുത്ത ബന്ധമെന്ന് സ്വപ്‌ന സുരേഷ്
അതേസമയം, ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരടങ്ങിയ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചായിരുന്നു ലാവലിന്‍ ഹര്‍ജികള്‍ നേരത്തെ പരിഗണിച്ച് നോട്ടീസ് അയച്ചിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.