/indian-express-malayalam/media/media_files/2025/03/19/9RTR09lf1umPkjYoMz1m.jpg)
കൊല്ലപ്പെട്ട ഷിബില, പ്രതി യാസിർ
Engappuzha Shibila Murder: കോഴിക്കോട്: താമരശേരി ഈങ്ങാപ്പുഴ ഷിബില കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷിബിലയുടെ ഭർത്താവ് യാസിർ ലഹരിക്കടിമയായിരുന്നു.യാസിറിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെയാണ് ഷിബില ഈങ്ങാപ്പുഴയുള്ള സ്വന്തം വീട്ടിലെത്തിയത്. ഇതിനിടെ കുടുംബ പ്രശ്നം തീർക്കാൻ നാട്ടുകാർ ഇടപെട്ട് ചർച്ച നടത്തിയിരുന്നു.
അതേസമയം യാസിറും ഷിബിലയും പ്രേമിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് മുൻപ് തന്നെ യാസിർ ലഹരി മരുന്ന് ഉപയോഗിക്കുന്ന വിവരം അറിയാമായിരുന്നതിനാൽ വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ ഇത് വകവെയ്ക്കാതെയാണ് യാസറിനെ ഷിബില വിവാഹം ചെയ്തത്. 2020 ൽ വിവാഹിതരായ ശേഷം ഷിബിലയും യാസിറും അടിവാരത്ത് വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
വിവാഹ ശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പ്രശ്നങ്ങൾ ആരംഭിച്ചു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന യാസിർ ഷിബിലയെ മർദിക്കുകയും സ്വർണാഭരണങ്ങള്‍ വിറ്റ് പണം ധൂർത്തടിക്കുകയും ചെയ്തു. ഒരു മാസം മുന്‍പ് മകളുമായി സ്വന്തം വീട്ടിലെത്തിയ ഷിബില യാസിറിനെതിരെ പൊലീസില്‍ പരാതിയും നൽകിയിരുന്നു. എന്നാൽ പൊലീസ് കാര്യമായ നടപടി എടുത്തില്ലെന്ന് ആരോപണമുണ്ട്.
ഷിബിലയുടെ ശരീരത്തിൽ 11 മുറിവുകൾ
പതിനൊന്ന് മുറിവുകളാണ് ഷിബിലയുടെ മൃതദേഹത്തിൽ ഉണ്ടായിരുന്നതെന്ന് പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിൽ മൂന്ന് മുറിവുകളാണ് മരണ കാരണമായത് എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
ഇതിൽ വലത് കൈക്ക് മുകളിൽ കഴുത്തിനോട് ചേർന്ന് ആഴത്തിലുള്ള മുറിവും വലതു കൈക്ക് താഴെയുള്ള രണ്ട് ആഴത്തിലുള്ള മുറിവുകളുമാണ് ഉള്ളത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിയതാകാം എന്നാണ് നിഗമനം. കൂടാതെ ശരീരത്തിൽ മറ്റിടങ്ങളിലായി ചെറിയ എട്ട് മുറിവുകളും കണ്ടെത്താനായി. ഇത് ആക്രമണം തടഞ്ഞപ്പോള്‍ പറ്റിയതാകാം എന്നാണ് കരുതുന്നത്. വിശദമായ പരിശോധനയ്‌ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് താമരശേരി പൊലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറുന്നത്. ഈങ്ങാപ്പുഴ കക്കാട് സ്വദേശിനി ഷിബിലെയെ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് യാസിർ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.ഷിബിലയുടെ പിതാവ് അബ്‌ദു റഹിമാൻ, മാതാവ് ഹസീന എന്നിവർക്കും വെട്ടേറ്റു.
ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്‌ദു റഹിമാനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ലഹരിക്കടിമയായ യാസർ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. കുടുംബ വഴക്കിന് തുടർന്ന് ഷിബില സ്വന്തം വീട്ടിൽ ആണ് കഴിഞ്ഞിരുന്നത്.
Read More
- Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി
 - Venjaramoodu Mass Murder Case: വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ മൊഴി നൽകി അമ്മ, ഭർത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടം
 - പൊലീസ് ജീപ്പിൽ കൊലയാളിയായ മകൻ; വഴിയരികിൽ നോക്കിനിന്ന് നൊമ്പരമടക്കി അഫാന്റെ പിതാവ്
 - ഒരു കാരണവശാലും എക്സൈസ് എടുക്കരുതെന്നാണ് രമേശ് ചെന്നിത്തല നൽകിയ ഉപദേശം: എം.ബി.രാജേഷ്
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us