scorecardresearch

ഈ വര്‍ഷത്തെ രണ്ടാമത്തെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിലും എസ്എഫ്‌ഐക്ക് വിജയം

ഈ വിദ്യാഭ്യസ വര്‍ഷത്തില്‍ ആദ്യ യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്ന എറണാകുളം തേവര എസ്.എച്ചില്‍ എസ്എഫ്‌ഐ തന്നെയാണ് വിജയിച്ചത്

ഈ വിദ്യാഭ്യസ വര്‍ഷത്തില്‍ ആദ്യ യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്ന എറണാകുളം തേവര എസ്.എച്ചില്‍ എസ്എഫ്‌ഐ തന്നെയാണ് വിജയിച്ചത്

author-image
WebDesk
New Update
ഈ വര്‍ഷത്തെ രണ്ടാമത്തെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിലും എസ്എഫ്‌ഐക്ക് വിജയം

തൃശൂര്‍: കേരളത്തില്‍ ഈ വര്‍ഷം നടന്ന രണ്ടാമത്തെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിലും വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐക്ക് വിജയം. തൃശൂര്‍ സെന്റ്.തോമസ് കോളേജിലാണ് എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന പാനല്‍ വിജയിച്ചത്. ആകെയുള്ള ഒന്‍പത് സീറ്റുകളില്‍ എട്ട് പേരും എസ്എഫ്ഐയില്‍ നിന്നുള്ളവരാണ്. ഒരു സീറ്റില്‍ മാത്രമാണ് കെ‌എസ്‌യു വിജയിച്ചത്.

Advertisment

അശ്വിന്‍ കെ.നായര്‍ (എസ്എഫ്‌ഐ) ആണ് യൂണിയന്‍ ചെയര്‍മാന്‍. എസ്എഫ്‌ഐയുടെ തന്നെ അനീറ്റ മാത്യു വൈസ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. ജിതിന്‍ പ്രഫുല്‍ (എസ്എഫ്‌ഐ) ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് യുയുസി സീറ്റുകളില്‍ ഒരെണ്ണത്തില്‍ കെ‌എസ്‌യു സ്ഥാനാർഥി വിജയിച്ചു. കെ‌എസ്‌യുവിന്റെ ഡിറ്റോ പുതുക്കരയാണ് യുയുസി 1 സീറ്റില്‍ വിജയിച്ചത്.

Read Also: വിപ്ലവം പുറത്തേക്കോ? യൂണിവേഴ്‌സിറ്റി കോളേജിലെ ചെഗുവേരയുടെ കൊടി അഴിച്ചുനീക്കി

വിജയിച്ച മറ്റ് എസ്എഫ്‌ഐ പാനല്‍ അംഗങ്ങള്‍ ഇവരാണ് ഹരിത ഇ. ചന്ദ്രന്‍ (ജോയിന്റ് സെക്രട്ടറി), മാളവിക വിക്രമന്‍ (യുയുസി2) ആഷ്ഖ് ബിന്‍ അബ്ദുള്‍ (ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി) ആദിത്യന്‍ എന്‍. ഗിരീഷ് (ജനറല്‍ ക്യാപ്റ്റന്‍, ഫെര്‍ജിന്‍ ജെയിംസ് (മാഗസിന്‍ എഡിറ്റര്‍).

Advertisment

ഒന്‍പത് അംഗ പാനലില്‍ മൂന്ന് പെണ്‍കുട്ടികളാണ് ഉള്ളത്. മുന്‍ വര്‍ഷവും എസ്എഫ്‌ഐ പാനല്‍ തന്നെയായിരുന്നു സ്വയംഭരണ കോളേജായ സെന്റ്.തോമസില്‍ വിജയിച്ചത്. യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് യൂണിയന്‍ തിരഞ്ഞെടുപ്പുകള്‍ വിവിധ കോളേജുകളില്‍ നടക്കുന്നത്.

ഈ വിദ്യാഭ്യസ വര്‍ഷത്തില്‍ ആദ്യ യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്ന എറണാകുളം തേവര എസ്.എച്ചില്‍ എസ്എഫ്‌ഐ തന്നെയാണ് വിജയിച്ചത്. ആകെയുള്ള 13 ജനറൽ സീറ്റുകളിൽ 11 സീറ്റിലും വിജയിച്ചാണ് എസ്എഫ്ഐ യൂണിയൻ ഭരണം കെഎസ്‌യുവില്‍നിന്ന് തേവരയിൽ നിന്ന് തിരിച്ചുപിടിച്ചത്.

University College Cpim Sfi Attack

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: